Total Pageviews

Sunday 22 November 2009

ദുബായി വീമാന ചന്ത


ദുബായി വീമാന ചന്ത



ഒരു ഉത്സവ പറംബില്‍ പോയ പ്രതീതിയോടെ ആണ് ഞാന്‍ അവിടെ എത്തിയത്. എന്തും ആളും ബഹളവും. വിഷ്ണുലോകം സിനിമയിലെ ശങ്കുവിനെ ഒര്മിപികുന്ന പോലെ സ്വന്തം കഴിവുകള്‍ പ്രദര്ശിപികുന്ന വീമാനം ഡ്രൈവര്‍മാര്‍. പല തരാം വെമാനങ്ങളുടെ ഒരു ശേഖരം തന്നെ ഉണ്ടായിരുന്നു. നാജ്ന്‍ ശേരികും കൊഴികൊട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ കിഴക്കന്‍ ടൌണ്‍ കാണാന്‍ വന്ന പോലെ ആയിരുന്നു. ഒന്നും മനസ്സിലാവുനില്ല. ബാബു ഏട്ടനും കുമാരനും വാങ്ങി കൊണ്ട് വന്ന സാന്റ്വിച് കൂടി ഇല്ലയിരുനെങ്കില്‍ തെണ്ടി പോയേനെ. അപ്പോളാണ് കുമാരന്‍ അമേരികയുടെ യുദ്ധ വീമാനങ്ങള്‍ കാണിക്കാന്‍ വിളിച്ചത്. ഒത്ത്. അത് ഒരു കാഴ്ച തന്നെ ആയിരുന്നു, ജീവിതത്തില്‍ ഇനി കിട്ടുമു എന്നറിയാത്ത ഒരു അവസരം. (അങ്ങനെ തന്നെ ആണ് മിക്ക്യവരുടെയും ചിന്ത എന്ന് തടിമാടന്‍ മാരായ അമേരികന്‍ പട്ടാളകാരുടെ കൂടെ നിന്ന് ഫോടോ എടുക്കാന്‍ ഉള്ള തിരക്ക് കണ്ടപോ മനസ്സിലായി.) എനിക്ക് ഫോടോ എടുക്കാന്‍ കഴിയും മുമ്പേ ഒരു തടിമാടന്‍ വന്നു രൂക്ഷമായി ഒന്ന് നോകി. ഞാന്‍ ഭയ ഭക്തി ബഹുമാനത്തോടെ ഒന്നും സംഭവിക്കാത്ത മാതിരി കുമാരന്റെ തോളില്‍ കയിട്ട് നടന്നു നീങ്ങി.
അങ്ങനെ കുമാരന്‍ എന്നെ ചെറിയ വീമാനങ്ങളുടെ അടുത്തേക്ക് കൊണ്ട് പോയി. അവിടെ കച്ചവടം തകൃതിയായി നടക്കുന്നു. പലരും വില പേശുന്നു. പശുവിന്റെ അകിട് നോക്കുന്ന പോലെ ചിലര്‍ അടിയില്‍ പോയി നോക്കുന്നു. ചിലര്‍ ചിറക് പിടിച്ച നോക്കുന്നു. ചിലര്‍ ഉള്ളില്‍ കേറി ഡ്രൈവര്‍ സീറ്റില്‍ ഇരുന്നു നോക്കുന്നു. അങ്ങനെ നടന്നു നീങ്ങുമ്പോള്‍ എന്നെ ഞെട്ടിക്കുന്ന ഒരു കാഴ്ച ഞാന്‍ കണ്ടു. എന്റെ ഉറ്റ സുഹൃത്തും, സാഹിത്യ ലോകത്തെ പുത്തന്‍ താരവുമായ ശ്രി കൂവിലന്‍ ഒരു വീമാനത്തിന്റെ അടുത്ത മേശയും കസേരയും ഇട്ട രണ്ടു പേരോട് കാര്യമായി എന്ടോ സംസാരിക്കുകയാണ്. ആ രണ്ടു പേരും ചില്ലറകാരല്ല ഏന് അവരുടെ കെട്ടും മറ്റും കണ്ടപ്പോ തന്നെ മനസ്സിലായി. സിനിമകളില്‍ മാത്രം ഞാന്‍ കണ്ടിട്ടുള്ള രണ്ടു രൂപങ്ങള്‍. ഫുള്‍ സുട്റ്റ്, കൂളിംഗ് ഗ്ലാസ്‌, കയ്യില്‍ വെള്ളി ചെയിന്‍.!! കൂവിലന് ഇവരുമായി ഇണ്ട ഇടപാട് എനറിയാന്‍ എനിക്ക് ഒരു ആകാംഷ തോന്നി. ഞാന്‍ മെല്ലെ മെല്ലെ അവരുടെ അടുത്ത് പോയി വീമാനം നോക്കുന്ന പോലെ അവരുടെ സംഭാഷണം ശ്രേധിച്ചു. ഒഹ്ഹ വിശ്വസിക്കാന്‍ കഴിയുനില്ല............. രണ്ടു സിനിമാ കാരും കൂടി കൂവിലന്റെ വീമാനത്തിനു വില പറയുന്നു. കൂവിലന് അഞ്ചു വീമാനങ്ങള്‍ ഉള്ളതായിട്ട് എനിക്ക് അറിയാം. ഇപോ എന്താണാവോ ഇത്രേ അത്യാവശ്യം.... അപ്പോളാണ് ഞാന്‍ വീമാനം വാങ്ങാന്‍ വന്നിരിക്കുന്ന ആളുകളെ ശ്രേധിച്ചത്. ഈശ്വരാ... എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുനില്ല. നജ്ങ്ങളുടെ സുമി ടീച്ചറുടെ ഭര്‍ത്താവു. സുനിലേട്ടന്‍.!!!!!!!.. കാര്യം നജ്ങ്ങളുടെ എതിര്‍ കക്ഷിയായ രാപ്പന ടീമിലെ അങ്കമാനെങ്കിലും, മടുള്ള രാപ്പന ക്കാരില്‍ നിന്നും വെത്യസ്തമായി വളരെ നല്ല ഒരു മനുഷ്യന്‍ ആണ്. അവരുടെ സംഭാഷണം ഞാന്‍ ഒന്ന് ശ്രേധിച്ചു.

കൂ: അല്ല സുനിഎട്ട ഇങ്ങള് ഇന്റെ അവസ്ഥ മനസ്സിലാക്കണം.
സു: മോനെ ഞാന്‍ നിന്റെ അവസ്ഥ കണ്ടിട്ടാണ് ഇത് വാങ്ങാം എന്ന് വെചത്
കൂ: ഇങ്ങക്ക് അറിയോ ഞാന്‍ ഒരു എ 380 ക്ക് അഡ്വാന്‍സ്‌ കൊടുത്തു പോയി . ഇപോ ലേസം കാശ് കുറവുണ്ട് അതോണ്ടാ ഇത് വിക്കാന്‍ തീരുമാനിച്ചത്.
സു: ഞാന്‍ പര്നജല്ലോ, ഒരു 55 കൂടുതല്‍ ഞാന്‍ കാണുനില്ല ഈ വീമാനത്തിനു.
കൂ: അത് പറയരുത് സുനിലേട്ടാ. ഒരു 70 എങ്കിലും കിടിയലെ ഇന്റെ കാര്യം നടക്കു
സു: ഇന്റെ മോനെ, ആനക ഇപ്പൊ 90 വേണ്ടി വരും. അത് ഇനിക്ക് തരാന്‍ പറ്റോ? ഒരു കാര്യം ചെയ്യാം. ഇയ്യി ഇന്റെ ഭാര്യേന്റെ സ്ടുടെന്റ്റ്‌ ആയതോണ്ട് ഒരു അഞ്ചും കൂടി കൂടിക്കോ. 60.
കൂ: ഇങ്ങള് ഇന്നേ സുയിപ്പകരുത് സുനിലേട്ടാ.
സു: കൂവിലന്‍, നിനക്ക് അറിയോ ഞാന്‍ ഈ കച്ചോടത്തിനു സമ്മതിച്ചത് തന്നെ എന്റെ അളിയന്‍ കുമാരന്‍ പറഞ്ഞിട്ടാണ്. അവനു ഒരു വീമാനം സമ്മാനമായി കൊടുകണം എന്ന് കരുതി ഇരിക്കായിരുന്നു ഞാന്‍.
കൂ: ഇങ്ങള് ഒന്നും കൂടി ആലോയിക്കി സുനിലേട്ടാ.

ഇത്രയും അയപോള്‍ കൂടെ ഉള്ള സിനിമാകരന്‍ ഇടപെട്ടു.
സി: അര്രെ ഭായ് നിങ്ങള്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ കച്ചോടം ഉറപ്പിക്ക് . ഞങ്ങള്‍ക്ക് പോയീട്ട് വേറെ ജോലിയുണ്ട്. ഇന്ന് വീകെണ്ട് ആണ്.
ഒഹ്ഹ കയികാരന്‍ കൊള്ളാമല്ലോ. വര്‍ഷങ്ങളായി സുനിലെടന്റെ സന്തത സഹചാരി ആണ് കക്ഷി എന്ന് അറിഞ്ഞു. പേര് Alick Bhai.......
ആ പേരില്‍ തന്നെ ഒരു ഗാംഭീര്യം.
ഇതും കൂടി കണ്ടപ്പോള്‍ എനിക്ക് കൂറ്റഞ്ചെര്യ് ചന്ത ഓര്മ വന്നു. ആയിര കണക്കിന് ആളുകള്‍ വന്നു മൂരി ക്ക് വില പറയുന്ന കൂറ്റഞ്ചെര്യ് ചന്ത!!. അത് ലുങ്ങിയും തലേ കേട്ടുക് കേറിയവരുടെ ചന്ത. ഇത് കൊടും സുട്ടും കൂളിംഗ്‌ ഗ്ലാസും വെച്ച വീമാനത്തിനു വില പരയുന്നവര്‍......

എന്തോ പറഞ്ഞു തിരിയുന്നതിനിടയില്‍ കൂവിലന്‍ എന്നെ കണ്ടു. അവന്‍ എന്നെ മാടി വിളിച്ചു. നജ്ന്‍ അടുത്തേക്ക് ചെന്ന്. ഇണ്ട കാര്യം എന്ന് ചോദിച്ചു. അവന്‍ പര്‍നാജു ഒരു അത്യാവശ്യം ഉണ്ട്. അതിനു ഒരു വീമാനം വിക്കാം എന്ന് വിചാരിച്ചു. പക്ഷെ വില കൊണ്ട് ഒക്കുനില്ല ദാസ. ഞാന്‍ സുനിലെടനോദ് സംസാരിക്കാന്‍ തെയരായി. അങ്ങനെ സുനിലെടന്‍ കുറച്ച കൂടി അയഞ്ഞു. 65. വരെ സുനിലെടന്‍ പറഞ്ഞു. കൂവിലന്‍ എന്നെ ദേയനീയമായി നോക്കി. ഞാന്‍ കണ്ണ് കൊണ്ട് പറഞ്ഞു. കിട്ടിയതായി മോനെ. സംമതിചെക്ക്. ങ്ങനെ കൂവിലന്‍ സമ്മതിച്ചു. അപ്പൊ തന്നെ സുനിലേട്ടന്‍ പേഴ്സ് എടുത്ത് ഒരു വിസ കാര്‍ഡ്‌ പുറത്തെടുത്തു. അപ്പൊ അതാ അടുത്ത പ്രശ്നം. കൂവിലന്‍ വിസ കാര്‍ഡ്‌ എടുകില്ല. അവനു മാസ്റ്റര്‍ കാര്‍ഡ്‌ തന്നെ വേണം. സംഗതി വീണ്ടും സന്ഗീര്‍ണമായി. സുനിലെടന്റെ കയ്യാള്‍ alick bhai ക്ഷമ നശിച് രികിക്കുകയാണ്. വീണ്ടും ചര്‍ച്ച. അവസാനം മൈക്ക് അന്നൌന്ക്മെന്ട വന്നു. "ഈ കൊല്ലാതെ ചന്ത അവസാനിച്ചിരിക്കുന്നു. ഇനി എല്ലാരും പോയി രണ്ടെണ്ണം അടിച്ച അവനവന്റെ ഇഷ്ട വിനോദങ്ങളില്‍ എര്പെട്ടുകൊല്ല്." കൂവിലന്‍ തകര്‍ന്നു പോയി. ഒരു A 380 എന്നാ സ്വപ്നവുമായി കൂവിലന്‍ വീണ്ടും അവന്റെ ബ്ലോഗ്‌ ലോകത്തേക്ക് ചിന്തയുടെ, ഭാവനയുടെ ലോകത്തെ പോയി. അളിയന്റെ ചിലവില്‍ ഒരു വീമാനം എന്നാ സ്വപ്നവുമായി കുമാരന്‍ വീണ്ടും membership development പരിപാടികളും, പിന്നെ അവന്റെ സ്ഥിരം പരിപാടികളും (??) ആയി അളിയന്റെ വണ്ടിയില്‍ കേറി വീടിലേക്ക്‌. ......
പുതിയ ഒരു ആശയം കിടിയ സന്തോഷത്തില്‍ ഞാന്‍ എന്റെ മാളതിലെക്.
കുമാരന്റെ ഭാഷയില്‍ പറഞ്ഞാല്‍......രാത്രിയുടെ രണ്ടാം യാമത്തില്‍ ഭാര്യയെ പേടിച്ച ചിമ്മിനി വിളക്കും പെന്നും കടലാസും എടുത്ത് തൊടിയിലേക്ക്‌.
ഈശ്വരാ....... കൂവിലന് വെള്ളി മൂങ്ങയെ പിടിക്കാന്‍ തോന്നികരുതെ.......... എന്നാ പ്രാര്‍ത്ഥനയുമായി .......................

Sunday 8 November 2009

സേതു ബന്ധനം............
കൊല്ലം 2045. കോഴിക്കോട് എന്ന മെട്രോ നഗരത്തിലെ പ്രാന്തമായ ചാത്തമംഗലം എന്ന ടൌണില്‍ എന്റെ വെട്ടില്‍ Tom and Jerry കണ്ടു സമയം കഴിക്കുന്ന കാലം. ഒരു ദിവസം വീഡിയോ കന്ഫ്രെന്സില്‍ മകന്‍ വന്നു. അവന്‍ ദുബായ് ലെ ഒരു ബംഗ്ലാദേശ് കംപന്യില്‍ ആണ് ജോലി. അവിടുത്തെ കീഴ്ജീവനകര്‍ ഒക്കെ അമേരിക്ക, ജര്‍മ്മനി, തുടങ്ങിയ ദരിദ്ര രാഷ്ട്രങ്ങളില്‍ നിന്നും ഉള്ളവരാണ് പോലും. അമേരിക്കയിലെ ഏതോ ഒരു ബാങ്ക് നടത്തി പൊളിഞ്ഞ ആളാണ് അവിടത്തെ കാഷ്യര്‍. ഓഹ്!!! ദുബായ്..... ഞാന്‍ എന്റെ ചെരുപം ആലോചിച്ചു. എന്നെ ഞാന്‍ ആകിയ മണ്ണ്. എന്ദൊകെ ചെയ്തു കൂടി ആ ചെറിയ കാലയളവില്‍!!. എന്നെ ഞാന്‍ ആക്കിയ കോളേജ് അലുംനി!!. പൂകളം, ഓണാഘോഷങ്ങള്‍, കൊച്ചു കൊച്ചു സൌന്ദര്യ പിണക്കങ്ങള്‍, നല്ല കൂടുകാര്‍, അവര്‍ ഒക്കെ ഇപോ എവിടെയാണോ എന്ടോ. ചിലരെ പറ്റി ഒക്കെ അറിയാം. അങ്ങനെ ആ ദിവസം വന്നെത്തി. സ്സത്വ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3 ആണ് ഫ്ലൈറ്റ് ഏറന്ഗുനന്ത്. satwa!! പണ്ട് ഞാന്‍ താമസിച്ച സ്ഥലം. അന്ന് അവിടെ ഒരു sunrise supermarket മാത്രമെ ഉള്ളു. അങ്ങനെ സത്വ എയര്‍പോര്‍ട്ടില്‍ ഇറങ്ങി. മകന്റെ ഡ്രൈവര്‍ വണ്ടി ആയി കാത്ത് നിന്നിരുന്നു. mohamed എന്നാണ് അവന്റെ പേര്. ലോക്കല്‍ ആണെനു പറഞ്ഞു. കാര്‍ ബീച്ച് റോഡില്‍ കൂടെ പോയി. Falcon Island ആണ് മകന്‍ താമസം എന്ന് പറഞ്ഞു. ഇപ്പൊ ഏതാണ്ട് 100 islands ഉണ്ട എന്ന് അറിഞ്ഞു. പണ്ട് 3 എണ്ണമേ ഉണ്ടയിരുനുല്ല്.
വണ്ടി നീങ്ങി. വഴികള്‍ ഒക്കെ വളരെ പുരോങമിചിരികുന്നു. വീട്ടില്‍ എത്തി മകനെ കണ്ടപോ കണ്ണ് നിറഞ്ഞു പോയി. അങ്ങനെ ഇവിടുത്തെ കാര്യങ്ങളിലേക്ക് . ZGCA ഇപോളും നല്ല രീതിഇല്‍ പോകുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി യു എ ഇ ലെ ഇടവും നല്ല സംഘടനക്ക് ഉള്ള സമ്മാനം അവര്കാന് പോലും. എനിക്ക് സന്തോഷമായി. എന്റെ മകന്‍ ആണ് ഇപോ സെക്രടറി. മൊത്തത്തില്‍ ഇപോ 2500 മെംബേര്‍സ് ഉണ്ട പോലും. Sajith ജോലി ഒക്കെ രാജി വെച്ച് ഇപ്പൊ മുഴുവന്‍ സമയവും മെംബെര്‍ഷിപ്‌ കൂടാന്‍ ഉള്ള പ്രയത്നത്തില്‍ ആണ് എന്ന് കേടപോ സങ്കടം തോന്നി. മൊത്തത്തില്‍ ഇപോ 150 കുട്ടികളെ ZGC Deemd University അലുംനി സ്കൊലര്ഷിപ്‌ വഴി പടിപികുന്നു. അടുത്ത മാസം ഒരു പരിപാടി ഉണ്ട്‌ എന്നെ കൊണ്ട് പോവാം എന്ന് മകന്‍ വാക്ക് തന്നു.
അങ്ങനെ ആ ദിവസം എത്തി ചേര്‍ന്ന്. ഒരു വെള്ളിയാഴ്ച ബര്‍ദുബായ് Everest International Hotel എന്നാ ഒരു 5 star ഹോട്ടല്‍ ആയിരുന്നു പരിപാടി. (പണ്ട് ഇവിടെ വെച്ചാണ്‌ ഈ അലുംനി രൂപം കൊണ്ടത്‌). നജ്ന്‍ഉം മകന് അവന്റെ ഭാര്യയും എത്തി. ഒരു കാര്യം പറയാന്‍ വിട്ടു പോയി. മകന്റെ ഭാര്യയും ഈ അലുംനിയിലെ മെമ്പര്‍ ആണ്. പേര് അശ്വതി വര്‍മ . എത്തിയ ഉടനെ എനിക്ക് മുന്‍ നിരയില്‍ തന്നെ ഒരു കസേര ഒഴിച്ച് ഇടിരുന്നു. നജ്ന്‍ ഇരുന്നു. ഒരു യുവതി നടന്നു വന്നു ഒരു പിടി പൂകള്‍ താണ് എന്നിട്ട് മൊഴിഞ്ഞു Good Morning Uncle. welcome back!! നജ്ന്‍ അവരുടെ പേര് ചോദിച്ചു. മറുപടി എന്നെ അത്ബുധപെടുത്തി. ZIANU..... ഒരു നിമിഷം ഞാന്‍ ഇരുപതഞ്ഞു വര്ഷം പിന്നിലേക്ക്‌ പോയി. Yazir നെ ഇടക്ക് ടി വി യില്‍ കാണാറുണ്ട്. പേര് കെട ഒരു അവതാരകന്‍ ആയി .
അങ്ങനെ സ്റ്റേജില്‍ ഭാരവാഹികള്‍ കേറി ഇരുന്നു തുടങ്ങി. പ്രസിഡന്റ്‌ വന്നിട്ടില്ല. ബാക്കി എല്ലാവരും എത്തി. secratry Niranjan Varma സ്വാഗതം പറഞ്ഞു. treasurer YAMIN........ കണക്കുകള്‍ അവതരിപിച്ചു. കുറച്ച കഴിഞ്ഞപ്പോള്‍ അതാ ഒരു ആരവം കേള്‍കുന്നു. president ന്റെ വരവാണ് എന്ന് മനസിലായി. എല്ലാവരും എണീറ്റ്‌ നിന്നു. കൂടത്തില്‍ ഞാന് അറിയാതെ നിന്നു പോയി. വന്ന ആള്‍ stage ഇല കേറി നിന്നു എലവരെയും കായി കൂപി വണങ്ങി. നജ്ന്‍ ഞെട്ടി തരിച്ചു പോയി. എന്റെ കണ്ണ് കളെ വിശ്വസിക്കാന്‍ വയ്യ. SETHU ETTAN.............. എന്റെ കൊച്ചു മകള്‍ ചിന്നു ആണ് Sethu Ettanu പൂകള്‍ കൊടുക്കാന്‍ കേറിയത്‌. ഒരു ചെറിയ പ്രസംഗത്തിന് ശേഷം സേതു ഏട്ടന്‍ എന്ന്റെ അടുത്ത വന് ഇരുന്നു. How are you young Old man??? എന്ന് ചോദിച്ചു. സേതു ഏട്ടന്‍ ഇപോളും ഇവിടെ ഉണ്ട്‌. അതും പ്രസിഡന്റ്‌ ആയി..... പരിപാടി കഴിഞ്ഞു തിരിച്ച് വീടിലേക്ക്‌ മടങ്ങുമ്പോഴും എന്റെ ചെവിയില്‍ ആ വാക്കുകള്‍ മുഴങ്ങുന്നു.

HOW ARE YOU YOUNG OLD MAN!!!!!!!

Sunday 13 September 2009

ഇതു താനെടാ പോലീസ്......

പണ്ട്............പണ്ടെന്നു പര്നഞാല്‍, കേരള പോലീസ് അവരുടെ പ്രതാപ കാലത്ത്‌ സമൂഹത്തില്‍ തല ഉയര്‍ത്തി നിക്കുന്ന ൨൦൦൯ കാലഘട്ടം. പുലി, കടുവ തുടങ്ങിയ മൃഗങ്ങള്‍ സമൂഹത്തില്‍ സര്‍വ സാധാരണമായി വിരഹികുന്ന സുന്ദര കേരളം.... ആ അവസരത്തില്‍ ആണ് നാട്ടില്‍ ഒരു പുലി ഒരു പാവം മുയലിനെ വ ആകൃതിയിലുള്ള ഒരു ആയുധം കൊണ്ട കുത്തി കൊന്നു എന്ന വാര്‍ത്ത‍ പരച്ചരിച്ചത്. ആദ്യം കണ്ടത്‌ നമ്മുടെ എല്ലാം സ്വന്തം അയ്യപ്പ ബൈജു ആയതുകൊണ്ട് ആരും അത്രെ കാര്യമായി എടുത്തില്ല. ചിലര്‍ പറഞ്ഞു, ഈ മരിച്ച മുയലിന്റെ ഭൂതകാലം വളരെ മോശമായിരുന്നു.... അതൊന്നും ആരും മുഖവിലക്ക് എടുത്തില്ല. എന്തായാലും ഡി.ഫ.ഓ കുഞ്ഞാപ്പു പുലി അന്യ സംസ്ഥാനത്തെ കാട്ടിലേക്ക്‌ ഓടി പോവുന്നത് കണ്ടു, അതും പോലീസ് ജീപ്പില്‍!!. ഉടനെ കേരളം, കര്‍ണാടകം, തമിള്‍ നാട് തുടങ്ങിയ അയല്‍ സംസ്ഥാനത്തെ പോലീസ് മേധാവികളുടെ അടിയന്തിര യോഗം ചേര്ന്നു.ഈ ൩ സംസ്ഥാനങ്ങളുടെയും പോലീസ് സംഘങ്ങളെ തിരച്ചിലിനായി കാട്ടിലേക്ക്‌ അയക്കാന്‍ തീരുമാനിച്ചു. കര്‍ണാടക പോലീസ് ഒരു ആഴ്ചത്തെ അന്വേഷണത്തിനു ശേഷം തിരിച്ചെത്തി. നോ രക്ഷ .............
അടുത്ത ഒരു ആഴ്ചക്ക് ശേഷം അതാ തമിഴ്നാട് പോലീസ് വരുന്നു. ഒരു വല്യ ചാക്ക് കേട്ടോകെ ഉണ്ട്‌ കയില്‍. എല്ലാവരും സന്തോഷത്തോടെ അവരെ സ്വീകരിച്ചു. അവര്‍ എല്ലാവരേം വിളിച്ചു വരുത്തി ചാക്ക്‌ കെട്ട് അഴിച്ചു. എന്ടോ ഒരു സാധനം ചാക്കില്‍ നിന്നും പുറത്ത്‌ ചാടി. അത ഒരു കാടു പൂച്ചയായിരുന്നു!!!!!!. അവരുടെ റിപ്പോര്‍ട്ട്‌ മേലാളന്മാരുടെ മുന്നില്‍ വന്നു. "സാര്‍ ... റൊമ്പ ക്ഷ്ടപെട്റ്റ്‌ ഒരു സാധനത്തെ കൊണ്ടുവന്നിരിക്‌.. പാത്താ പുലി പോലെ ഇരുക്കും. പരവ ഇല്ലേ അഡ്ജസ്റ്റ് പണ്ണലാം...." മേലാളന്മാര്‍ക്ക് കളി വന്നു. അന്ത വാള്‍ടര്‍ ചെന്നിനയഗത്തെ സസ്പെന്‍ഡ് പണ്നികോ. ഇതായിരുന്നു അവരുടെ തീരുമാനം.
കേരള പോലീസിന്റെ സംഘത്തെ കാണാനജ് മാലോകരെല്ലാം ആധി പൂണ്ടു ഇരിപ്പാണ്. ചാനലുകാര്‍ സെരിക്കും ആഘോഷം തുടങ്ങി. എന്തായാലും ഇത്രെയും അയ സ്ഥിതിക്ക്‌ എല്ലാ മേലാളന്മാരും കൂടി ആലോചിച്ചു ഒരു പ്രത്യേക ദൌത്യ സംഘത്തെ നിയോഗിച്ചു അവരോടോപം ഒരു തിരച്ചില്‍ സംഘത്തെ കൂടി നിയമിച്ചു അവരോടൊപ്പം കാട്ടില്‍ പോവാന്‍ തീരുമാനിച്ചു. ചാനലുകാര്‍ ഇത് കെട്ട് flash news അപ്പ്പോ പൊതുജനത്തെ അറിയിക്കാന്‍ വേണ്ടി ഈ സന്ഘതോടോപം യാത്രയായി. 3 ദിവസത്തെ അരിച്ചു പെറുക്കലിനു ശേഷാം അവര്‍ നിഭിട വന പ്രദേശത്ത് എത്തി ചേര്‍ന്ന്. പെട്ടാണ് ഒരു constable ആണ് അത കേട്ടത്‌. സാര്‍ ആത അവിടുന്ന് ഒരു കരച്ചില്‍!! അതെ ആത് തന്നെ അത്‌ പുലിയുടെ ശാബ്ദം തന്നെ. എല്ലാവരും ആ ശബ്ദം കേട്ട സ്ഥലത്തേക്ക്‌ വെച്ച് പിടിച്ചു. പുറകെ live coverege ആയി ചാനലുകാരും. ചാനലുകളില്‍ വാര്‍ത്ത വന്നു ഇതാ പുലിയെ കണ്ടെത്തിയിരിക്കുന്നു. പോലീസ് പുലിയെ ചോദ്യം ചെയ്തത് വരുന്ന ദ്രിശ്യങ്ങള്‍ ഏതാനും നിമിഷങ്ങല്കകം കാണവുന്നത്നു.ആകാംഷയുടെ മുള്‍മുനയില്‍ പൊതുജനം.
മകരവിളക്ക് ദിനത്തില്‍ മകര ജ്യോതി കാണാന്‍ ഇരിക്കുന്ന പോലെ പൊതുജനം ചാനലില്‍ കണ്ണും നട്ടു ഇരുന്നു. ഉടനെ വാര്‍ത്ത‍ വന്നു. അതാ കാണുന്നു. കേരളത്തിന്റെ അഭിമാനമായ കേരള പോലീസ് പുലിയെ കെട്ടി തൂകി ചോദ്യം ചെയ്തു വരുന്ന ദ്രിശ്യങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. അളിപിളി ന്യൂസ്‌ റിപ്പോര്‍ട്ടര്‍ ദാസന്‍ കൂഴകൊടെ ഇപ്പൊ ലൈനില്‍ ഉണ്ട്‌. പറയു ദാസന്‍; എന്ടാണ് ഇപോ അവിടെ സംഭവിച്ചു കൊണ്ടിരികുന്നത്?
ദാസന്‍ : "കോരന്‍ .....ഇപ്പൊ നമ്മള്‍ നില്‍കുന്നത് കേരള - തമിഴ്നാട്‌ അതിര്‍ത്തിയിലുള്ള നിഭിട വനത്തിലാണ്. ഇവിടെ വെളിച്ച കുറവുണ്ട്. അതുകൊണ്ട് ഇതു പുലിയെ ആണ് പോലീസ് ചോദ്യം ചെയുനാന്ത്‌ എന്ന് വ്യക്തമല്ല. എന്നാലും പുലി കുറ്റം സമ്മതിച്ചു എന്നു ഇപ്പോള്‍ കിടിയ വിവരം. എന്ടയാലും പുലിയുടെ ചിത്രം എടുക്കാന്‍ പോലീസ് സംമാതികുനില്ല. കേസിന്റെ അന്വേഷണത്തെ അത്‌ പ്രതികൂലമായി ഭടികും എന്നാണ് പോലീസ് ഭാഷ്യം. "
അളിപിളി ചാനലിന്റെ ധീരനായ റിപ്പോര്‍ട്ടര്‍ പോലീസുകാരുടെ കണ്ണ് വേടിച്ച് കെട്ടി തൂകിയ പുലിയുടെ അടുത്ത ഒരു വിധം എത്തി ചേര്‍ന്ന്..... ഒരു നിമിഷം.... ദാസന്‍ ഞെട്ടി തരിച് നിന്ന് പോയി!!!!. ഒരു മരക്കൊമ്പില്‍ അതാ തല കീഴായി ഒരു കരടിയെ കെട്ടി തൂകിയിരികുന്നു.!!! പോലീസ് അടിയോടെ അടി... "പറയെടാ നീയാണ് പുലി എന്ന് പറ......." കേരള പോലീസാണ് പുലിയെ പിടിച്ചത്‌ എന്നാ വാര്‍ത്ത‍ വന്നതോടെ മറ്റു സംസ്ഥാനത്തെ പോലീസുകാര്‍ അവരുടെ വഴിക്ക്‌ സ്കൂട്ട് ആയി. ഉടനെ നമ്മുടെ പോലീസ്‌ മേലാളന്മാര്‍ ഒരു tent കെട്ടി അതില്‍ ഇരുന്നു. ഈ operation ഉ ചുക്കാന്‍ പിടിച്ച IG, DYSP, CI തുടങ്ങിയ ആപീസര്മാരെ വിളിച്ച അടിയന്തിര റിപ്പോര്‍ട്ട്‌ സമര്പിക്കാന്‍ ആവശ്യപെടു. പോലീസ് റിപ്പോര്‍ട്ടിന്റെ ചുരുക്കം ചുവടെ.
"സാര്‍, നജ്ഞ്ങളുടെ അന്വേഷണം നജ്ഞ്ങളെ കൊണ്ടെത്തിച്ചത് ഒരു പുലിയുടെ മടയില്‍ ആയിരുന്നു. അവിടെ നോകിയപോ ഈ പുലി ഒരു കരടിയുടെ വേഷം കെട്ടി ഇരിക്കുന്നു. ഉടനെ നജ്ഞ്ങള്‍ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയാന്‍ തുടങ്ങി. 10 ദിവസത്തെ കഠിനമായ ചോദ്യം ചെയലില്‍ അവന്‍ പകുതി കുറ്റം സമംതിച്ചു. "അവന്റെ അച്ഛന്‍ പുലിയാണ് സാര്‍" ബാക്കി പകുതി കൂടെ സംമാതിപികാന്‍ നജ്ങ്ങല്ക് പ്രതിയെ 24 മണികൂര്‍ കൂടെ വിട്ടു തരണം.............."
കാര്യങ്ങള്‍
എന്തോകെ ആയാലും, കേള പോലീസാണ് ഇന്ത്യയിലെ No.1 പോലീസെന്നു ദാ ഇപ്പൊ റിപ്പോര്‍ട്ട്‌ വന്നിരിക്കുന്നു!!.. കലികാല വൈഭവം.......

Sunday 5 July 2009

സ്വാമിയേ............ ശരണം അയ്യപ്പ................

എന്റെ ആദ്യത്തെ ശബരി മല യാത്ര പത്തില്‍ പഠിക്കുമ്പോള്‍ ആണ്. തീവ്ര വ്രത ശുദ്ധിയോടെ ആണ് മല ചവിട്ടിയത്. ( ഇപ്പോളും മല ചവിട്ടുനെന്കില്‍ അത വ്രത ശുദ്ധിയോടെ ആവണം എന്നാ പക്ഷകാരന്‍ ആണ് ഞാന്‍). ഞാന്‍ സസ്യബുക്ക്‌ ആയതുകൊണ്ട് പ്രതെയ്കം വ്രതം ആവശ്യമില്ല. (അസൂയാലുക്കള്‍ ക്ഷമിക്കുക). കൊല്ലങ്ങോറ്റ്‌ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും കേട്ട് മുറുക്കി ഒരു അമ്ബസിടര്‍ കാറില്‍ ആണ് യാത്ര. എന്റെ ഒരു വല്യച്ചന്‍ ആണ് ഗുരു സ്വാമി. ആ യാത്രയുടെ പ്രത്യേകത എന്താണെന്നു വെച്ചാല്‍, ഗുരു സ്വാമി ഒഴികെ എല്ലാവരും കണ്ണി സ്വാമിമാര്‍ ആണ്!!. വല്യച്ചന്‍ ഗുരു സ്വാമി, അച്ഛന്‍ സ്വാമി, ചെറിയച്ചന്‍ സ്വാമി, ഞാന്‍ സ്വാമി പിന്നെ 3 ഏട്ടന്‍ സ്വാമിമാര്‍. ഏറണാകുളം കഴിഞ്ഞു കേരളം കണ്ടിട്ടില്ലാത്ത എനിക്ക് ആ യാത്ര ഒരു കേരള പര്യവേഷണം തനെന്‍ ആയിരുന്നു!!. അങ്ങനെ കേരളത്തിലെ പ്രസിദ്ധമായ പല അമ്ബലങ്ങളും കേറി ഇറങ്ങി ഉള്ള പോക്ക്‌ ഒരു സുഖം ആയിരുന്നു. പോകുന്ന വഴിക്ക്‌ മൂവാറ്റുപുഴ കഴിഞ്ഞ ഒരു സ്ഥലം എന്നെ വളരെ സ്വാധീനിച്ചു. ഒരു കടയുടെ ബോര്‍ഡ്‌ നോക്കിയപ്പോ രാമപുരം എന്ന് കണ്ടു. എന്റെ മനസ്സില്‍ കീരികാടന്‍ ജോസും, സേതുമാധവനും ഒക്കെ മിന്നി മാഞ്ഞു. അങ്ങനെ പംബ എത്തി.
പംബ എന്ന് പര്നഞാല്‍ ശെരിക്കും ഒരു ലോകം തന്നെ ആണ്. ഒരു പ്രാവശ്യം എങ്കിലും പംബയില്‍ കുളിച്ചാല്‍ ഒരു അസുഖവും വരില്ല എന്നാണ് വിശ്വാസം.(ഇപ്പോളത്തെ സ്ഥിതി അറിയില്ല). കുളി കഴിഞ്ഞു മല ചവിട്ടാന്‍ തുടങ്ങി. തുടകത്തില്‍ തന്നെ ഉള്ള ഒരു ബോര്‍ഡ്‌ എന്നെ വളരെ സ്വാധീനിച്ചു. ശബരി മലയിലെ ശ്രീകോവില്‍ സ്വര്‍ണം പൂശിയത്‌ ഞങ്ങള്‍ ആണ് എന്ന് ചൂണ്ടി കാണിക്കുന്ന ഒരു ബോര്‍ഡ്‌!!. ഇതിന്റെ ഏറ്റവും വലിയ വിരോധാഭാസം എന്താന്ന് വെച്ചാല്‍, അവര്‍ ഉണ്ടാക്കുന്ന ഉല്‍പന്നവും, അയ്യപ്പനും തമ്മില്‍, ആടും, അടലോടകവും തമ്മില്‍ ഉള്ള വെത്യാസം ആണ്!!. എന്തായാലും മല കയറി തുടങ്ങി. സത്യം പര്യല്ലോ ഏത്‌ നിരീശ്വരവാദിയും ശരണം വിളിച്ചു പോവും, ചില സ്ഥലത്തെ കയറ്റം കേറുമ്പോള്‍!!. അങ്ങനെ ശരംകുത്തി എത്തി. അവിടെ ആണ് തമിഴന്മാരെ പറ്റിക്കാന്‍ ഉള്ള ഏറ്റവും വല്യ സംവിധാനം. ഒരു മരത്തിന്റെ മുകളില്‍ തമിഴന്‍ അയ്യപ്പന്മാര്‍ ഓരോ കംബ് കുത്തി വെക്കുനുണ്ട്. (കന്നി അയ്യപന്മാര്‍ ചെയ്യേണ്ടതാണ് എന്നാ ഞാന്‍ മനസ്സിലകിയത്). പക്ഷെ 36 കൊല്ലമായി മല ചവിട്ടുന്ന തമിഴന്‍ അയ്യപനും ശരം കുത്തുന്നത് കാണാം. അവിടെ തന്നെ ആണ് വെടി വഴിപാടിന്റെ തുടക്കം. പാണ്ടോക്കെ കാട്ടിലെ വന്യ മൃഗങ്ങളെ ഓടിക്കാന്‍ തുടങ്ങിയ ഈ ഏര്‍പ്പാട് പിന്നീട് ഒരു കരവപശു ആയി പരിണമിച്ചു എന്നതാണ് യാത്യര്‍ത്ഥ്യം. (ദുബായില്‍ വനന്തിനു ശേഷം അച്ചായനെ പരിചെയപെട്ടപോള്‍ ആണ്, വെടി വഴിപാടിന്റെ കാര്യം അരിഞ്ഞത്. ഒരു ഓല പടക്കം കത്തിച്ചു, വല്യ ഒരു ട്രമില്‍ ഇട്ടാണ് വെടിവഴിപാട് നടത്തുന്നത്!!.
ഇപ്പോള്‍ നജ്ഞ്ങള്‍ നടപന്തല്‍ എത്തി. വല്യ ഒച്ചപാട് തന്നെ. തികച്ചും വെത്യസ്തമായ ഒരു അന്തരീക്ഷം. എന്തൊകെയോ മൈകില്‍ കൂടെ വിളിച്ചു പറയ്യുനുന്ദ്. എന്താ കാര്യം എന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. അപ്പൊ വല്യച്ചന്‍ പറഞ്ഞു കൂട്ടം തെറ്റി പോയവരെ കണ്ടു പിടിക്കാന്‍ ഉള്ള അനൌണ്‍സ്മെന്റ് ആണെന്ന്. മലയാളത്തില്‍ ഉള്ള അനൌണ്‍സ്മെന്റ് വളരെ കുറവായിരുന്നു. തമിഴന്മാരും, തെലുങ്ങന്മാരും ആണ് അധികവും കൂട്ടം തെറ്റുന്നത്. അതിന്റെ കാരണം എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. ദര്‍ശനം കഴിഞ്ഞു ഇന്ഡ്യന്‍ കോഫി ഹൌസില്‍ കാപി കുടിചോണ്ടിരുന്നപോള്‍ വന്ന ഒരു അനൌണ്‍സ്മെന്റ് ഏവരേയും വല്ലാതെ അമ്ബരപിച്ചു. പിന്നെ അതൊരു പൊട്ടിച്ചിരി ആയി മാറുകയായിരുന്നു.

"സ്വാമിയേ ശരണം അയ്യപ്പ......... തിരുനെല്‍വേലിയില്‍ നിന്നും വന്ന കണ്ട സ്വാമി പെസരെന്‍. എന്‍ കൂടെ വന്നു കൂട്ടം തെറ്റി പോയ 44 സ്വാമിമാരെ കാത്തു നാന്‍ കാലേ ദോശ സാപിട്ട ഹോട്ടല്‍ മുന്നാടി നിക്കര്ത്. ശീക്രം വന്ത്‌ എന്‍ കൂടെ കൂടുന്ഗോ... സ്വാമിയേ ശരണം അയ്യപ്പ ..........."
എന്തൊരു തമാശ, ആ സ്വാമിയുടെ കൂടെ വന്ന 44 സ്വാമിമാര്‍ കൂട്ടം തെറ്റി പോയി എന്ന്!! നജ്ഞ്ങള്‍ പ്രസാദം വാങ്ങി, തിരിചെരങ്ങുമ്പോള്‍, ആ ശബ്ദം ഒരു കരച്ചിലിന്റെ വകത്‌ എത്തി തുടങ്ങിയിരുന്നു...

സ്വാമിയേ.... ശരണം അയ്യപ്പ.... തിരുനെല്‍വേലിയില്‍ നിന്നും വന്ന................ കണ്ട സ്വാമി...............

Saturday 20 June 2009

എന്റെ വീട്

ശേഇഖ് സയെദ്‌ റോഡില്‍ ഒരു വീട് ആരുടേയും സ്വപ്നമാണ്. എന്റെ ആ സ്വപ്ന സഫല്യത്തില്‍ അസൂയാലുക്കള്‍ കുറവല്ല. ഞാന്‍ ഓര്‍ക്കുന്നു. പണ്ട് സത്വയില്‍ 7 പേരുള്ള മുറിയില്‍ ഒരു ബെഡ് സ്പേസ് നു വേണ്ടി ഞാന്‍ കഷ്ടപെട്ട സമയം. കിട്ടി അവിടെ ചെന്നപ്പോള്‍........... മോയിദീന്‍ ഇക്കയുടെ ഇണ്ടാസ്‌...... രാവിലെ 4 മുതല്‍ 4.30 വരെയേ ബാത്ത് റൂം ഒഴിവുള്ളൂ., നിലത്ത്‌ ഇപ്പൊ തന്നെ ഒരാള്‍ കിടക്കുനുണ്ട് നിനക്ക്‌ വേണ്ടി ഒരാള്യും കൂടി അഡ്ജസ്റ്റ് ചെയ്യുന്നു, കൂര്കം വലിക്കാന്‍ പാടില്ല .....അംങനെ പോവുന്നു .... ദുബായില്‍ എത്തി 3 ദിവസമേ ആയുള്ളൂ. എന്ത് ചെയ്യാന്‍... വേറെ ഇപ്പൊ സ്ഥലം തപ്പി പിടിക്കുന്ന വരെ സഹിക്കുക തന്നെ. കാലത്ത്‌ 4 മണിക്ക്‌ എഴുനെല്കും പ്രഭാത കര്ര്മങ്ങള്‍ കഴിക്കും. കമ്പനി ബസ്‌ വരുന്നത് 7 മണിക്ക്‌!! 6.30 അലാറം വെച്ചിട്ട് വീണ്ടും കിടക്കും. 6.30 ബാത്ത് റൂം കേറുന്ന ജൈസണ്‍ ആയി ഒരു അദ്ജെസ്ട്മെന്ട് നടതീടുണ്ട്. 6.30 കേറി ഒന്ന് ഫ്രഷ്‌ ആയി ഡ്രസ്സ്‌ ചെയ്തു ഓഫീസ് പോവും. ആദ്യത്തെ ഒരു 6 മാസക്കാലം പ്രാധമിക കര്‍മങ്ങള്‍ നടത്തിയിരുന്നത് ഓഫീസ് എത്തിയിട്ടയിരുന്നു!! അങ്ങനെ കഴിയുംബോള്‍ ആണ് ഷിബുവിന്റെ കൂടുകാരന്‍ വര്‍ഗീസ് റൂമില്‍ വരാന്‍ തുടങ്ങിയത്‌. അങ്ങേരു ഫാമിലിയെ നാട്ടില്‍ വിട്ടു ഇപ്പൊ ഒരു റൂം തപ്പി നടകുന്നു. അപ്പൊ അങ്ങേരു പറഞ്ഞു എന്തുകൊണ്ട് നമ്മള്‍ക്ക്‌ ഒരു ഫ്ലാറ്റ് എടുത്തുകൂടാ? തപ്പല്‍ ഒക്കെ വര്‍ഗീസ് നോക്കികൊലും. ഞാനും ഷിബുവും നിന്ന് കൊടുത്താല്‍ മതി. കൂട്ടിനു ശ്രീനിയും ഉണ്ട. അങ്ങനെ ആണ് ബസ്‌ സ്റ്റേഷന്‍ അടുത്തുള്ള ഒരു ഫ്ലാറ്റിലേക്ക് താമസം മാറുന്നത്. അവിടെ കുശാല്‍ ആയിരുന്നു. കാരണം വര്‍ഗീസ് ആനാല്ലോ അര്‍ബാബ്. അവിടെ താമസികുമ്പോ ആണ് നിക്കാഹ് ന്റെ ആലോച്ചനകള്‍ വന്നു തുടങ്ങിയത്‌. അങ്ങനെ ഒരു ആലോചന വന്നു. കുട്ടിയെ കണ്ടു. നല്ല കുട്ടി സെന്റ്‌ ജോസഫ്‌ സ്കൂളില്‍ ആണ് പഠിച്ചത്‌. എന്റെ അള്ളോ!! ഉള്ളൊന്നു കാളി. പറംബില്‍ ബസാറിലെ ഗോവെര്‍മെന്റ്റ്‌ സ്കൂളില്‍ പഠിച്ച എനിക്ക് കോണ്‍വെന്റില്‍ പഠിച്ച കുട്ടി.??? ആഹ് പഠിപ്പില്‍ അല്ലാലോ കാര്യം. നികാഹ് കഴ്ഞ്ഞു. വീണ്ടും വര്‍ഗീസിന്റെ റൂമിലേക്ക്‌. ആയിടക്കാണ്‌ ഒരു പ്രോമോഷോന്‍ ഒക്കെ ഒത്തു വന്നത്. കയറി വന്ന പെണ്ണിന്റെ ഗുണം എന്നോകെ എല്ലാവരും പറഞ്ഞു ... നമ്മള്‍ രാപകല്‍ ഇല്ലാതെ ഓടി നടന്നു ജോലി ചെയ്തത് മെച്ചം!! എന്തായാലും അവളെ ഒന്ന് കൊണ്ടുവരാന്‍ തീരുമാനിച്ചു. അവള്‍ക്ക്‌ നല്ല പഠിപ്പ് ഒക്കെ ഉണ്ടല്ലോ. ഇവിടെ എന്തെങ്കിലും ജോലി കിട്ടാതെ ഇരികില്ല.
അതിനു ആദ്യം വേണ്ടത് താമസിക്കാന്‍ ഒരു സ്ഥലം ആണ്.അങ്ങനെ ദിവസവും ഒരു ചിലവ്‌ കൂടി ആയി. ഗള്‍ഫ്‌ ന്യൂസ്‌ വാങ്ങല്‍. അതില്‍ ആണ് നല്ല ക്ലാസ്സിഫിഎട്ട് പരസ്യങ്ങള്‍ വരുന്നത്. അങ്ങ്ണനെ ഷാര്‍ജയില്‍ ഒരു റൂം കിട്ടി. ജോലി ആണെങ്കില്‍ ജബല്‍ അലിയില്‍ . എന്നാലും പോയി നോക്കാം. പോയി കണ്ടു. കുഴപമില്ല . ഷെയറിങ് ആണ്. എന്നാലും സാരമില്ല. നജ്ഞ്ങള്‍ 2 പേരല്ലേ ഉള്ളു. അവളുടെ വീടുകരില്‍ നിന്നും അത്രക്ക്‌ സമ്മര്‍ദം ഉണ്ടേ.. അവളെ കൊണ്ട് വന്നു. 6 മാസം കൊണ്ട അവള്‍ക്ക്‌ മാതിയായി. ഇതാണോ ഇങ്ങള് പറയുന്നാ ഗള്‍ഫ്‌?? ഒരിക്കല്‍ അവള്‍ പറഞ്ഞു. എങ്ങനെയെങ്കിലും നാട്ടില്‍ പോയ മാതിയയിരുന്നു........അവള്‍ക്ക്‌ ആ സ്ഥലം തീരെ ഇഷ്ടപെടില്ല. വേറെ സ്ഥലം നോക്കി തുടങ്ങി. അങ്ങനെ ആണ് ശേഇഖ് സയെദ്‌ റോഡില്‍ ടൊയോട്ട റൌണ്ട് അബൌടില്‍ സ്ഥലം ശെരി ആയത്. അവിടേം അധിക നാള്‍ പിടിച്ചു നില്‍കാന്‍ കഴിഞ്ഞില്ല. വീണ്ടും തപ്പല്‍ തന്നെ!!! ജോലി ചെയ്യുന്നതിനേക്കാള്‍ സമയം ഞാന്‍ ഫ്ളാറ്റ് തപ്പാന്‍ വിനിയോഗിച്ചു. അവസാനം ഈ സ്ഥലം കാന്ടെതി. നല്ല സ്ഥലം. ശേഇഖ് സയെദ്‌ റോഡില്‍ തന്നെ. ഒഅസിസ് സെന്റെരിനു പിന്‍വശം ഒരു വില്ല. അറബിക് 4 അം കെട്ടില്‍ കിടിയതാണ് ഈ വില്ല. അതുകൊണ്ട് അയാള്‍ വാടകക്ക്‌ കൊടുകുന്നു. ഞങ്ങള്‍ പോയി കണ്ടു. അവള്‍ക്ക്‌ ഇഷ്ടമായി. ഒരു 7 ബെഡ് റൂം വില്ല. 3 ഫാമിലി ഇപ്പൊ താമസിക്കുന്നു. ഞങ്ങള്‍ അങ്ങോട്ട്‌ മാറി. അത്‌ ഒരു പറുദീസാ തന്നെ ആയിരുന്നു. ഇഷ്ടം പോലെ സ്ഥലം. മുറ്റം ഒക്കെ ഉണ്ട. ഇതൊന്നും അല്ല എന്നെ ആകര്‍ഷിച്ചത്‌. അടുത്ത റൂമിലെ ആളുടെ ഇന്റര്‍നെറ്റ്‌ കന്നെച്റേന്‍ അയാള്‍ അറിയാതെ ഉപയോഗിക്കാം!!. എന്റെ കാര്യങ്ങളും നടന്നു കിട്ടും. ഞാന്‍ ആണെങ്കില്‍ ബ്ലോഗിങ്ങ് ഒക്കെ തുടങ്ങിയ കാലം. അന്ന് ഓര്‍ക്കുട്ട് ഒന്നും നിരോധിചിടില്ല . അതുകൊണ്ട് സമയം പോയി കിട്ടാന്‍ ഒരു വിഷമവും ഇല്ല. അന്ന് തോട് ഇന്ന് വരെ ഈ വീട് എന്ടിനോക്കെ സാക്ഷ്യം വഹിച്ചു!! റൊമാന്‍സ് കുമാരന്റെ വാളരെ നാളത്തെ ശ്രമത്തിന്റെ ഫലമായി ഞാന്‍ ഗുരുവായൂരപ്പന്‍ കോളേജ് അലുംനിയില്‍ അംഗമായി. ഉറക്കമിലല്ത രാത്രികളില്‍, എനിക്ക് അലുംനിയുടെ യാഹൂ ഗ്രൂപ്പ്‌ സഹായമായി. ലോകോത്തര സൃഷ്ടികളായ സൂത്രന്‍, മായാവി ഗുണപാഠം തുടങ്ങിയവ ഞാന്‍ അലുംനിയിലെ ആള്കര്‍ക്ക്‌ പാരിച്ചയപെടുത്തി. യസീര്‍െയും ഷൌകത്നെയും പോലെ ഉള്ള എന്റെ കൂടുകാര്‍ക്ക്‌ ഞാന്‍ ഇടക്ക് (അവള്‍ നാട്ടില്‍ പോവുമ്പോള്‍) വന്നു താങ്ങാന്‍ അവസരം കൊടുത്തു.
ഈശ്വരാ....... ഇനി അതാണോ എന്റെ പതനത്തിന്റെ തുടക്കം? ഞാന്‍ നേരത്തെ സൂചിപിച്ച അസൂയ!! എന്തായാലും ഇന്നാലെ ഉച്ചക്ക്‌ ഊണ് കഴിക്കാന്‍ വന്നപോല്‍ ആണ് അവള്‍ ആ കാര്യം പറഞ്ഞത് "നോക്കീ ആ അറബി വന്നിട്ട് എന്ടോ പേപ്പര്‍ തന്നിട്ട് പോയീനി. ഇങ്ങള് വായിച്ച നോകീ" എന്ത് വായിക്കാന്‍? ഇത് ഞാന്‍ നേരത്തെ അറിഞ്ഞത്ത. അറബി ഈ വീട്ടില്‍ താമസിക്കാന്‍ വരുന്നു. എല്ലാവരും ഒഴിഞ്ഞു പോവണം. ഇത്രയും കാലം ഞാന്‍ വളര്‍ത്തി വലുതാക്കിയ തക്കാളി, ചീര, ഞാന്‍ പണിത കാര്‍ ഷെഡ്‌ ഒക്കെ എനിക്ക് നഷ്ടപെടാന്‍ പോവുന്നു!!. ഞാന്‍ എന്തായാലും ആ അറബിയോദ്‌ ഒന്ന് സംസാരിക്കാന്‍ തീരുമാനിച്ചു. സംസാരിച്ചിട്ട് കാര്യം ഒന്നും ഇല്ല. ഒരു മുരടന്‍ അറബിയാണ്. അതെ സമയം അവള്‍ ഇന്‍റ ര്‍നെറ്റില്‍ പുതിയ സ്ഥലങ്ങള്‍ നോക്കാന്‍ തുടങ്ങിയിരുന്നു. അങ്ങനെ ശംബളം ഇല്ലാത്ത ഒരു ജോലി അവള്‍ക്ക്‌ കിട്ടി!!!
ഇത്രയും ഒക്കെ ആലോചിച്ച കിടകുമ്പോള്‍ ആണ് റിയാസ് ഞെട്ടി ഉണര്‍ന്നത്. മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുന്നു. എടുത്തു. അപുരത് ഒരു റിയല്‍ എസ്റ്റേറ്റ്‌ കംപനികാരന്‍ ആണ്. ദുബായ് മരീനയില്‍ ഒരു ഫ്ളാറ്റ് ഉണ്ട. താങ്കള്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ നോക്കാം. ഞാന്‍ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു.

ഇന്ന് ഞാന്‍ മരീനയിലെ ഫ്ലാറ്റിനു അഡ്വാന്‍സ്‌ കൊടുത്തു വന്നിരിക്കുന്നു. അങ്ങനെ ശേഇഖ് സായെദ്‌ റോഡില്‍ നിന്നും ദുബായ് മരീനയിലെക്ക്!!!! ........ അസൂയാലുക്കളുടെ എണ്ണം കൂടും എന്ന് എനിക്ക് ഉറപ്പാണ്‌. എന്നാലും.........
അങ്ങനെ ഒന്നും വരുത്തല്ലേ രബ്ബിലമിയാനായ തമ്ബുരാനെ............................

Wednesday 17 June 2009

കാലവര്ഷം....

കാലവര്‍ഷം....

തൊണ്ണൂറുകളുടെ മധ്യ കാലം. ശ്രി വയലാറിന്റെ വരികളില്‍, “പണ്ട് വനാന്ത വസന്ത നികുഞ്ഞങ്ങള്‍ കണ്ടു നടന്ന മദാലസ യൌവനം”. ഞാന്‍ ത്രിശൂര്‍ ജോലി നോക്കുന്ന സമയം. അന്നത്തെ മഴകാലം ഇന്നത്തെ പോലെ അല്ല. നല്ല മഴ ഉണ്ടാവും. അത്താഴം കഴിഞ്ഞു കിടന്നുറങ്ങിയ എന്നെ അജയന്റെ വിളി ആണ് ഉണര്‍ത്തിയത്‌. "ഗെടി.... എനീറെ അമ്മമ്മ പടായി. നീ ഒന്ന് വന്നെ ഇമ്മക്ക് വരന്തിരപള്ളി ഒന്ന് പോണം." അമ്മമ്മ മരിച്ച വിവരം എത്ര മനോഹരമായി ആണ് അവന്‍ അവതരിപിച്ചത്‌!! ഞാന്‍ ഓര്‍ത്തു, എന്തിനാ ഈ നട്ട പാതിരാക്ക്‌ വരന്തിരപള്ളി പോവുന്നെ? ആ വഴി ആണ് ചിമ്മിനി ഡാം പോവാ എന്ന് എനിക്ക് അറിയാം. ഞാന്‍ ചോദിച്ചു. അമ്മമ്മ നിന്റെ കൂടെ അല്ലെ? അതിനു വരന്തിരപള്ളി പോവുന്നത് എന്തിനാ? അപ്പൊ അജയന്‍ പറഞ്ഞു, ഇമ്മടെ വെല്യച്ചന്‍ അവിടെ അല്ലെ ഇഷ്ട താമസം. പോയി വിവരം പറഞ്ഞ ആളേം കൂടി വരാന്‍ അച്ഛന്‍ പ്ര്നഞേ. (എക്സ് മിലിട്ടറി ഗോപാലേട്ടന്‍ ആ നാട്ടിലെ അറിയപെടുന്ന ആളാണ് എന്ന് അവന്‍ പര്നഞിരുന്നു) ഞാന്‍ എണീറ്റ് ലുങ്ങി ഒകെ ശേരിക്‌ ഉടുത്തു ഒരു ടി ഷര്‍ട്ട്‌ എടുത്ത് ഇട്ടു. അപ്പോലെകും അവന്‍ ബൈക്ക് ആയി വീടിന്റെ മുന്‍പില്‍ എത്തിയിരുന്നു. നല്ല തണുപ്പ്‌. ബൈക്ക് കേറി ഇരുന്നു. ഒരു വില്ല്സ് എടുത്ത് കത്തിച്ചു. വണ്ടി പറക്കാന്‍ തുടങ്ങി. തലോരെ ആയപ്പോള്‍ സ്ട്രീറ്റ് ലൈറ്റ് ഒക്കെ മങ്ങി തുടങ്ങി. ഹൈവേ അവരായി എനന്തിന്റെ സൂചന. പാണ്ടി ലോറികല്‍ ചീറി പായുന്നതിന്റെ ശബ്ദം കേള്‍കാം. ഈശ്വര......... ഏതെങ്കിലും പാണ്ടി ലോറിക്ക്‌ അട ഇരിക്കാന്‍ ആണോ എന്റെ വിധി!!... ഇങ്ങനെ പല വേണ്ടാത്ത ചിന്തകളും മനസ്സില്‍ വന്നു (അല്ലെങ്കിലും നല്ലതൊന്നും മനസ്സില്‍ വരാറില്ല. ആമ്ബല്ലുര് എത്തിയപ്പോ വണ്ടി എദതൊട്ട് തിരിഞ്ഞു. അജയന്റെ പോക്ക്‌ കണ്ടാല്‍ അറിയാം ആള്‍ നല്ല ഒരു ഡ്രൈവര്‍ ആണ് ന്നു. കുറച്ച് കഴിഞ്ഞപ്പോ ആകെ കൂര്‍ി ഇരുട്ട്. റോഡ്‌ പോലും ശേരിക്‌ കാണാന്‍ വയ്യ . രണ്ടു ഭാഗത്തും റബ്ബര്‍‌ തോട്ടങ്ങള്‍ മാത്രം. ഇടയ്ക്ക അജയന്‍ പറഞ്ഞു അവനു വഴി ശേരിക്ക് അറിയില്ല എന്ന്. എന്റെ ഉള്ളൊന്നു പിടയാതെ ഇരുനില്ല. ആരോട് വഴി ചോദിക്കും? ഞാന്‍ അജയനൊട് പറഞ്ഞു . വണ്ടി നിരത്താന്‍. ആരോടെങ്കിലും ചോദിച്ചിട്ട് പോവാം. റോഡ്‌ പോലും കാണാന്‍ വയ്യാത്ത ഈ കാടു പാതയില്‍ നമ്മള്‍ എത്ര നേരം വണ്ടി ഓടിക്കും? വണ്ടി നിര്‍ത്തി. നജ്ഞ്ങള്‍ ഓരോ വലി കൂടെ ഇട്ടു. വലി തീരരായപ്പോ ഒരു ജീപ്പ് കടന്നു പോയി. "ഡാ....... ആ ജീപിന്റെ പിന്നാലെ വെച്ച പിടിച്ചല്ലോ?" അജയന്റെ ആണ് ഐഡിയ. സാധാരണ കുബുധിയില്‍ ആണ് അവനു ഡിഗ്രി. പക്ഷെ ഈ പര്നഞത് വല്യ കുഴപ്പം ഇല്ലാത്ത ഐഡിയ ആണെന്ന് തോന്നി. ചാടി വണ്ടിയില്‍ കേറി വെച്ച് പിടിച്ചു പിന്നാലെ. മഴ തുടങ്ങി, അതോടെ ജീപിന്റെ വേഗം കുറഞ്ഞു. ഹാവു സമാധാനമായി. നജ്ങ്ങല്ക് കുറച്ച് ആശ്വാസം കിടിയല്ലോ
ജീപിന്റെ പിന്നാലെ താനെ വെച്ച് പിടികുനുണ്ട് അജയന്‍. ഒരു തിരിവേങ്ങനും മാറി പോയാല്‍, നജ്ഞ്ങള്‍ പെരുവഴിയില്‍ ആയതു തന്നെ. കുറച്ച് കഴിഞ്ഞപ്പോള്‍ ജീപ്പ് സ്പീഡ് കുറച്ചു ഒരു ഇറക്കം ഇറങ്ങുന്നു. ഇനി അങ്ങേരും വഴി അറിയാതെ തപ്പുകയാണോ?? നജ്ന്‍ ങള്‍ എന്തായാലും സ്പീഡ് കുറക്കുനില്ല എന്ന് തീരുമാനിച്ചു. കാരണം ഇനി അയാള്‍ നമ്മളെ പഠിക്കാന്‍ വേണ്ടി കുറച്ചതവുമോ. അങ്ങനെ ഒരു 3 മിനിറ്റ്‌ വണ്ടി ഓടി കാണും, ഞാന്‍ ഒന്ന് മയങ്ങി പോയി. പെട്ടന്ന് ഭയങ്കര ശബ്ദത്തോടെ വണ്ടി ജീപ്പില്‍ ഇടിച്ചു മറിഞ്ഞു. ജീപ്പ് സട്ടെന്‍ ബ്രേക്ക്‌ ഇട്ടിരിക്കുന്നു. അവന്‍ നമ്മക്ക്‌ ഇട്ടു പണി തന്നു മോനെ...... അജയന്‍ ചാടി എണീറ്റ് വണ്ടി പൊക്കി സൈഡ് ആക്കി. നേരെ ചെന്ന് ഡ്രൈവര്‍ ഇ പിടിച്ച പുറത്ത്‌ ഇറക്കി. ട്ട്ട്ട്ടേഎ....... ട്ട്ട്ടേഏ...... 2 പൊട്ടിക്കല്‍. ...................... മോനെ........ പെട്ടാണ് വണ്ടി നിര്തുമ്ബൊ ഒന്ന് പര്നഞൂടെ? നജ്ങ്ങല്ക് ഇട്ടു പണിയാന്‍ വേണ്ടി ആണോ നീ ഇത് ചെയ്തേ? ബഹളം ആയപ്പോള്‍ അവിടേം, ഇവിടേം ലൈറ്റ് തെളിഞ്ഞു......... പേര്‍ ഇറങ്ങി വന്നു. എന്താ മോനെ? പ്രശ്നം? അറിയില്ല അമ്മെ...... ഇവര്‍ കൊറേ ആയി എന്നെ പിന്തുടരുന്നു. ടെ ഇപോ ഷെഡില്‍ വണ്ടി നിര്‍ത്തിയപ്പോ അടിയും കിട്ടി. ഇതും പറഞ്ഞു അയാള്‍ വീടിലേക്ക്‌ കേറി പോയി. പോവുന്ന സമയം അയാള്‍ പിറുപിറുത്തു.....

സ്വന്തം വീട്ടില്‍ വണ്ടി നിര്‍ത്താനും ഓരോരുത്തരുടെ സമ്മതം വേണോ????
കോരി ചൊരിയുന്ന മഴയത്തും, നജ്ഞ്ങള്‍ നിന്ന് വിയര്‍ക്കുകയായിരുന്നു..........

Tuesday 16 June 2009

അഭ്യന്ഗ സ്നാനം .....

ഞാന്‍ ദുബായ് ഇല കാല് കുത്തി 9 കൊല്ലം കഴിഞ്ഞു കാണും. പതിവ് പോലെ ഒരു വ്യാഴാഴ്ച വന്നെത്തി. വ്യാഴം എന്ന് പര്നഞാല്‍ നജ്ഞ്ങള്‍ ബാച്ചിലേര്‍സ് ന്റെ ഇഷ്ട ദിവസം ആണ് ഏന് അറിയാമല്ലോ. റൂമില്‍ 2 ആളുകള്‍ നാട്ടില്‍ പോയ സമയം. ഞാന്‍ ഏതാണ്ട് ഒരു 6 മണിയായപ്പോള്‍ എത്തി. ആരുമില്ലാത്ത, ഇനി ഇന്ന് ആ തമിഴന്‍ ഒഴികെ ആരും കേറി വരാന്‍ ഇല്ലാത്ത തികച്ചും അലസമായൊരു വീകെനറ്റ് . സാധാരണ CARGO-9നു തികച്ചും അപരിചിതമായ ദിവസം. ഡ്രസ്സ്‌ ഒക്കെ മാറി TV കണ്ടുകൊണ്ടിരികുമ്പോ, അതാ വരുന്നു ഒരു ചെരുപ്പിന്റെ പരസ്യം. അതില്‍ നമ്മുടെ എല്ലാമായ സര്‍വോപരി എന്റെ നാട്ടുകാരന്‍ കൂടിയായ ശ്രീ മാമുകോയ പ്രത്യക്ഷപെടുന്നു. എന്നിട്ട് പറഞ്ഞു ഏതോ ഒരു ചെരുപ്പ്‌ വാങ്ങിയാല്‍, ഒരു വെളിച്ചെണ്ണ ഫ്രീ എന്ന്.!!! ഞാന്‍ ഒന്ന് അന്ധാളിച്ചു. ചെരുപ്പും വെളിച്ചെണ്ണയും തമ്മില്‍ എന്ട് ബന്ധം? എന്ടയാലും, ആ പരസ്യം എന്നെ ഒരു അഭ്യന്ഗ സ്നാനതിനു പ്രേരിപിച്ചു. അടുകളയില്‍ ചെന്ന് Parachute ന്റെ കുപ്പി എടുത്തു. കമിഴ്ത്തി നോക്കി. പഞ്ചായത്ത്‌ പൈപ്പ് ന്നു വെള്ളം വരുന്ന പോലെ ആണ് വെളിച്ചെണ്ണയുടെ പ്രവാഹം. ഇങ്ങനെ എണ്ണ എടുത്താല്‍ , ഞാന്‍ മിക്കവാറും നാളെ കാലത്ത്‌ വരെ എണ്ണ എടുത്തു നികണ്ടേ വരും. കുപ്പിയുടെ അടപ്പ്‌ വലിച്ചു . കിടുനില്ല. അപ്പോളാണ് അഡ്വ. ജയശങ്കര്‍ സമകാലീന രാഷ്ട്രീയത്തെ പറ്റി എന്ടോ പറയുന്നു. എണ്ണ കുപ്പിയും കണ്ട് ഓടുന്നതിനിടയില്‍, ഫ്രിഡ്ജ്‌ തട്ടി കുപ്പി വീണു. നിലത്ത്‌ മുഴുവന്‍ വെളിച്ചെണ്ണ. ലെനോല്‍ിയം നിലമയതിനാല്‍ മുഴുവനായി തുടചെടുകാന്‍ ഒരു രക്ഷയും ഇല്ല. എന്റെ കഴിവിന് അനുസരിച്ച് ഞാന്‍ തുടച്ചെടുത്ത്‌. എന്റെ മേല്‍ തന്നെ തേച്ച്‌ പിടിപിച്ചു. നല്ല ഒരു എണ്ണ തേച്ച്‌ കുളിയും കഴിഞ്ഞു, ഭക്ഷണം പാകം ചെയ്യലും കഴിഞ്ഞു, പതിവ് കലാപരിപടിയ്ലെക് കേടാക്കുമ്പോള്‍ ആണ് നമ്മടെ സഹ മുറിയന്‍ അണ്ണന്‍ ദേ എത്തി പോയി എന്ന് പറയുന്നത്. ഉടനെ കൃഷ്ണേട്ടനെ വിളിച്ചു ഒരു തിരുമേനി ഏര്‍പ്പാട് ചെയ്തു. അണ്ണന്‍ വരുമ്പോള്‍ ഞാന്‍ ഫ്രിട്ജില്‍ ഉള്ള രണ്ടു കാര്രറ്റ്‌ മുറിച്ചു കൊണ്ടിരിക്കയായിരുന്നു. എന്ടയാലും വേഗം ജോലി തീര്‍ത്തു നജ്ഞ്ങള്‍ ഉറങ്ങാന്‍ കിടന്നു. രാത്രി ഒരു മണി ആയി കാണും. ഭൂമി കുലുക്കം പോലെ ഒരു ഭയാനകമായ ശബ്ദം ഞാന്‍ ഞെട്ടി ഉണര്‍ന്നു നോക്കി. അണ്ണന്‍ ദേ കിടക്കുന്നു.
വീണിതല്ലോ കിടക്കുന്നു ധരണിയില്‍ കോണകവും അഴിഞ്ഞല്ലോ ശിവ ശിവ!! എന്ന് പറഞ്ഞ പോലെ അണ്ണന്‍ നിലത്ത്‌ മലന്നു അടിച്ചു കെടക്കുന്നു. എന്നാ തൂവി പോയ സ്ഥലത്താണ് വീണു കിടക്കുന്നത് എന്ന് നോകിയപ്പോള്‍ മനസ്സിലായി. ആ അസമയത്ത്‌ അണ്ണന്റെ അടി വങ്ങന്ല്‍ ഉള്ള ബോധം ഇല്ലാത്തതുകൊണ്ട് നജ്ന്‍ ഒന്നും സംഭവിക്കാത്ത പോലെ തിരിഞ്ഞു കെടന്നു. അങ്ങനെ ഉറങ്ങി പോയി. അടുത്ത ദിവസം വെള്ളി. കാലത്ത്‌ ഞാന്‍ എണീറ്റ് വളരെ ഗൌരവതി‌ല്‍ ഖലീജ്‌ ടൈംസ്‌ ന്റെ സ്പോര്‍ട്സ് പേജ് നോക്കി ഇരിക്കായിരുന്നു. അണ്ണന്‍ പതുങ്ങി പതുങ്ങി എന്റെ അടുത്ത വന്നു. ഞാന്‍ ഒന്ന് വിളറി. എന്ടയിരികും അണ്ണന്റെ ഉള്ളിലിരുപ്പ്‌ എന്ന് മനസിലവുനില്ല. തല കുറച്ച മുഴചിടുന്ദ്‌. എണ്ണ നിലത്ത്‌ വീണത്‌ അണ്ണന്‍ പിടിച്ചിരിക്കുന്നു. ആ കരി മുട്ടി പോലത്തെ കായി കൊണ്ട ഒന്ന് വീശിയാല്‍, പിന്നെ അല ഫഹിദി കഫെടെരിഅ ഇലെ ഇക്കക പോലും എന്നെ തിരിച്ചറിയാന്‍ പടത അവസ്ഥ ആവും. ഞാന്‍ മെല്ലെ എണീറ്റ്. ഉടനെ അണ്ണന്‍ എന്റെ ക്യി പിടിച്ചു. ആകെ ഫീലിങ്ങ്സ്‌ ഇല...............


വിഷ്ണു, ഐ അആം സാര്റി. നെട്ര്ക് കൊഞ്ചം ഓവര്‍ ആ പോച്ച്. മന്നിചിടുന്ഗോ. നാന്‍ തണ്ണി സാപിട പോവും പൊത കീളെ വീണു പോച്ച്. പ്ലീസ്, യാരികിട്ടും സോല്ലാതെ.. ഉന്നെ നാന്‍ മന്നിചിരിക്ക്

Sunday 14 June 2009

തോര്‍ത്ത്‌ മാസ്റെര്സ്

തോര്‍ത്ത്‌ മാസ്റെര്സ്

ജൂണ്‍ മാസത്തിലെ ചുട്ടു പൊള്ളുന്ന ഒരു സന്ധ്യ .അല്‍ ഫുതൈം ട്രെയിനിംഗ് സെന്റര്
ഉള്ളില്‍ AC യുടെ തണുപ്പില്‍ വെറുങ്ങലിച്ച് ഇരിക്കുന്ന ആത്മാക്കള്‍
അജണ്ട: : ഈ പരിപാടി കഴിഞ്ഞാല്‍ കല്ല്‌ കുടികാനുള്ള കഷ്ണങ്ങള്‍ ആകുന്ന വിദ്യ പുറത്ത്‌ smoking area യില്‍ കലുങ്ങുഷ മായ ചര്‍ച്ച. അകത്തെ ചര്‍ച്ചയില്‍ മുഴുകി ഇരിക്കുന്ന എന്നെ പിന്നില്‍ നിന്നും ആരോ തോണ്ടി. തിരിഞ്ഞു നോകിയപ്പോള്‍ വാതിലിന്റെ ഇടയില്‍ കൂടെ 2 വിരലുകള്‍ എന്നെ തുറിച്ചു നോകുന്നു. ഞാന്‍ എണീറ്റ് പുറത്തേക്ക്‌ ചെന്ന്. പുറത്ത്‌ 3 ആത്മാക്കള്‍ ചര്‍ച്ച തുടര്‍ന്ന്. ഞാന്‍ അല്പം ആകാംഷയോടെ അവരുടെ അടുത്തേക്ക്‌ ചെന്ന് ഇണ്ട പ്രശ്നം എന്ന് ചോദിച്ചു. അവര്‍ എന്നെ രൂക്ഷമായൊന്നു നോക്കി. എന്നിട്ട് എന്റെ shirt ഇല കേറി പിടിച്ചു പോക്കറ്റ്‌ ഇല് തപ്പാന്‍ തുടങ്ങി. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാന്‍ membership fee കൊടുത്തു എന്നാണ് എന്റെ ഓര്മ. ഇനി അത കൊടുകത ആളാണ് എന്ന് കരുതി പിടിച്ചു വാങ്ങാന്‍ നോകുകയാണോ ആവൊ!! കുറച്ച കഴിഞ്ഞപ്പോള്‍ താടി വെച്ച ആള്‍ ചോദിച്ചു വലി ഉണ്ടോ?? എനിക്ക് വലിവ്‌ തുടങ്ങിയിടില്ല. പിടലി ഉളുക്കിയിട്ടുന്ദ്‌. ഈയെന്താ ആളെ കോയി ആകണോ?? cigerate ഉണ്ടോ എന്നാ ചോദിച്ചേ താടിയുടെ സ്വഭാവം മാറി തുടങ്ങി. ഉടനെ യുവ രാജാവ്‌ ഇടപെട്ടു. നീ എങ്ങനെയാ മോനെ പിടിച്ചു നികുന്നെ? ഞാന്‍ വലി നിര്‍ത്തി പര്നജപോള്‍ ആര്‍കും വിശ്വാസം പോര. ലാലി ആണെങ്കില്‍ എന്നെ കണ്ടുകൊണ്ട് മാത്രം വലി തുടങ്ങിയ മനുഷ്യന്‍ . ഇണ്ട ചെയണ്ടേ എന്ന് അറിയില്ല. ഞങ്ങള്‍ നാല്‍വര്‍ സംഘം അകത്തു കേറി. എന്നാ സമാധാനത്തിന് വേണ്ടി 2 ഗ്ലാസ്‌ വെള്ളം എടുത്തു കുടിച്ചു. അപ്പോളേക്കും അവിടെ ഉണ്ടായിരുന്ന cutlet ഉം biscuitഉം ഒക്കെ ഒരു മഞ്ഞ ഷര്‍ട്ട്‌ കാരന്‍ ഒതുക്കി വെക്കുനുണ്ടായിരുന്നു. ലാലി അയാളോട്‌ ചോദിച്ചു. ഇവിടെ cigerate കിട്ടോ ഏട്ടാ?? ഉത്തരം വന്നു ഇവിടെ കിട്ടില്ല. അടുത്തൊന്നും ഒരു പെട്ടി കട പോലും ഇല്ല. വലിക്കാന്‍ ആണെങ്കില്‍ 1 എണ്ണം ഞാന്‍ തരാം. ലാലിക്ക് സന്തോഷമായി. ഉടനെ യുവരജവ്‌ കേറി മുട്ടി. നജ്ഞ്ങള്‍ 4 ആള്‍കാര്‍ ഉണ്ട ചേട്ടാ അതാ പ്രശ്നം. ആള്‍ ഒന്ന് നോക്കി ചിരിച്ചു,. രഹസ്യ മുറിയിലേക്ക്‌ കേറി ഒരു പാക്കറ്റ് Rothmans ആയി വന്നു. 1 എണ്ണം ഞാന്‍ എടുത്തു. യുവരജവ്‌ പാക്കറ്റ് തട്ടി പറിച്ചു എന്നിട്ട് 3 എണ്ണം എടുത്ത് താടിക്കും ലാലിക്കും കൊടുത്തു. എന്നിട്ട് പിന്നേം എന്നെ ഒന്ന് രൂക്ഷമായി നോക്കി. തീ എങ്കിലും ഉണ്ടോ?? ഉണ്ട ഇഷ്ടം പോലെ മനസ്സില്‍ എന്ന് പറയാന്‍ തോന്നി എങ്കിലും പര്നഞില്ല. ഇല്ലെന്നു തലയാട്ടി. ഉടനെ യുവരജവ്‌ അയാളെയും കൂടി രഹസ്യ മുറിയില്‍ കേറി കത്തിചു പുറത്ത്‌ ഇറങ്ങി.
താടിയുടെ ആത്മഗതം;
നമ്മള്‍ക്ക്‌ പറ്റിയ പിണി ഇത് തന്നെ ആണ്. തോര്‍ത്ത്‌ മസ്റെര്സ്!!!... ഞാന്‍ അതിന്റെ ആദ്യത്തെ president ആയി സ്വയം പ്രഖ്യഭികുന്നു. ഇതിലെങ്കിലും സദു ഇടന്കൊളിടന്‍ വരാതെ ഇരുന്നാല്‍ മതിയ്യയിരുന്നു.
അങ്ങനെ നജ്ഞ്ങള്‍ ആദ്യത്തെ തോര്‍ത്ത്‌ മസ്റെര്സ് ആയി ( തോര്‍ത്ത്‌ എടുത്തു പിച്ച തെണ്ടുന്ന മസ്റെര്സ്!!)