Total Pageviews

Sunday 27 November 2011

സമയം

11  മണിക്ക് ഒരു കാപ്പി ചോദിച്ചപ്പോള്‍ ശ്രീമതിയുടെ മുഖം ചുവന്നു!!... ഇപ്പൊ കാപ്പി കുടിച്ചാല്‍ ഒരു മണിക്ക് ഉണ്ണാന്‍ ഉള്ളതല്ലേ?. എനിക്ക് അതിന്റെ ലോജിക്  മനസ്സിലായില്ല. ഒരു മണിക്ക് ഉണ്ണാന്‍ വേണ്ടി നമ്മള്‍ ദാഹവും, വിശപ്പും അടക്കി പിടിച്ച ഇരിക്കണോ!!
വെള്ളിയാഴ്ച ആയിട്ടും കാലത്ത് ഏഴു മണിക്ക് അലാറം വെച്ച് എണീറ്റപ്പോ തന്നെ ശ്രീമതിയുടെ മൂട് പോക്കാ എന്ന് തീരുമാനിച്ചതാ. നിങ്ങള്‍ക്ക് എന്തിന്റെ കേടാ മനുഷ്യാ. ഞാന്‍ പറഞ്ഞു സച്ചിന്‍ സെഞ്ച്വറി അടികുന്നത് കാണാന്‍ വേണ്ടി ആണ്!!..... അവള്‍ ഒരു ചിരിയോടെ തിരിഞ്ഞു കിടന്നു. പുച്ഛവും പരിഹാസവും ആ ചിരിയില്‍  നിറഞ്ഞു നിന്നിരുന്നു.... അത് എന്തേലും ആകട്ടെ; നമുക്ക് കാര്യത്തിലേക്ക് കെടക്കാം. ഇങ്ങനെ അലാറം വെച് ഉറങ്ങുകയും ഉണ്ണുകയും ചെയുന്ന ഒരു ഒരു മനുഷ്യ സമൂഹം ലോകത്തില്‍ ഒരു പക്ഷെ മലയാളി മാത്രമേ കാണു. എന്തിനും ഏതിനും സമയം വെച്ച് ജീവിതത്തെ ചുമരില്‍ തൂക്കിയ ക്ലോക്കുമായി ബന്ധപെടുത്തി ജീവിതം തള്ളി നീക്കാന്‍ വിധിക്കപെട്ടവര്‍!!. ആകെ കിട്ടുന്ന ഒഴിവു ദിവസം കുറച്ച മടി പിടിച്ച ഇരിക്കാം എന്ന് വിചാരിച്ചാല്‍ ഉടനെ വരും അശരിരി. സമയം എട്ടു മണി ആയി. പോയി കുളിച്ചു വന്നാല്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം!!... അവടെ എട്ടു മണി അയതിനാണ് പ്രാധാന്യം!!. ഇതൊരു ശരാശരി മലയാളിയെ എടുത്താലും കണ്ണും പൂഒടി അവരുടെ ദിനചര്യ പറയാന്‍ പറ്റും. എട്ടു മണിക്ക് ബ്രേക്ക് ഫാസ്റ്റ്, ഒരു മണിക്ക് ഉച്ചയൂണ്, വ്യ്കീറ്റ് നാല് മണിക്ക് കാപ്പി, രാത്രി എട്ടരക്ക് അത്താഴം.
11 മണിക്ക് ബ്രേക്ഫാസ്റ്റ് കഴിച്ചാലും ശെരി മലയാളിക്ക് ഒരു മണിക്ക് ഉണ്ണണം!!.. രാത്രി എന്തെങ്കിലും ഇരുന്നു എഴുതാം എന്ന് വിചാരിച്ചാല്‍ അപ്പൊ അമ്മ പറയും, സമയം 8  മണി ആയി ഇനി ഇപ്പൊ അത്താഴം കഴിഞ്ഞിട്ട് ഇരുന്നൂടെ എന്ന്!!!... നമ്മള്‍ എന്തിനാണ് ആഹാരം കഴികുന്നത് എന്ന് പലപ്പോഴും മനസ്സില്‍ ചിന്ത വന്നിട്ടുണ്ട്. വിശപ്പ്‌ മാറണോ അതോ വയര്‍ നിറയാണോ..... നമ്മുടെ കുട്ടികളെയും ഈ ദിനചര്യ വെച്ച് നമ്മുടെ കഴിവിന്റെ പരമാവധി ക്രൂശികുന്നു. 7  മണി ആയി ഹോം വര്‍ക്ക്‌ ചെയ്യണ്ടേ; 8  മണി ആയി കഴിക്കണ്ടേ; 10  മണി ആയി പോയി ഉറങ്ങാന്‍ നോക്ക് രാവിലെ 5  മണിക്ക് ഉണരാന്‍ ഉള്ളതല്ലേ... ഇങ്ങനെ പോകുന്നു കാര്യങ്ങള്‍. രാത്രി 8  മണിക്ക് ഫ്യൂസ് ഊരുന്ന ഒരു ഇല്ലം എനിക്ക് നേരിട്ട് പരിചയം ഉണ്ട്, കോഴിക്കോട് ജില്ലയില്‍. കാരണം ചെരുപ്പകാര്‍ക്ക് ഒരു അനുസരണയും ഇല്ല പോലും!!..... വ്യ്കീട്ട് 6  മണിക്ക് ഓണ്‍ലൈന്‍ വരാം എന്ന് പറഞ്ഞിട്ടു 6 .30 വരെ കാത്തു നിന്ന് കാണാതെ "ബ്രേക്ക് അപ്പ്‌ " ആയ ബന്ധങ്ങള്‍ വരെ ഉണ്ട്!!.....  സമയം നീണ്ടു നീണ്ടു കെടക്കുന്നു.. ഒരിക്കലും അവസനികാതെ... അത് പോലെ ഈ എഴുത്തും എവിടെയും എത്തില്ല എഴുതിയാല്‍.....

Wednesday 19 October 2011

കവിത എഴുതിയാല്‍ കുറച്ച എഴുതിയാല്‍ മതി എന്ന കണ്ടുപിടുത്തം ഇന്ന് രാവിലെയാണ് ഞാന്‍ മനസ്സിലാക്കിയത്!!. ബാക്കി വായിക്കുന്നവര്‍ ഊഹിച്ചുകൊള്ളും..... ഒന്ന് രണ്ടു വരികള്‍ എഴുതി നോക്കി. :( പറ്റുനില്ല... എല്ലാം ഒരു മാതിരി "ഗുരുവായൂരപ്പന് ജലദോഷമായിരുന്നു....." എന്ന രീതിയില്‍ ആയി പോകുന്നു...... അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഇന്നലെ നാട്ടിലേക്ക് വിളിച്ചു ചെറിയമ്മയോട് സംസാരിച്ച ഒരു വിഷയം മനസ്സില്‍ വന്നത്!!. ചെറിയമ്മ എന്ന് പറഞ്ഞാല്‍ ചെറിയച്ചന്റെ ഭാര്യ. കക്ഷി നാദാപുരത്തിനു അടുത്തുള്ള പുറമേരി എന്ന  സ്ഥലത്തെ പ്രസിദ്ധമായ ഒരു സ്കൂള്‍ അധ്യാപികയാണ്.
കഥയ്ക്ക് ഒരു പേര് വേണമല്ലോ!!. അതുകൊണ്ട് ഈ കഥയ്ക്ക് ഞാന്‍ ഒരു പേരിട്ടിരിക്കുന്നു......    ദുര്യോധന വധം!!!

ദുര്യോധന വധം


കഥ നടക്കുന്നത് രണ്ടു മാസം മുന്‍പാണ്. വിദ്യാലയത്തിന്റെ അന്‍പതാം വാര്‍ഷികം ഗംഭീരമായി കൊണ്ടാടുവാന്‍ തീരുമാനിച്ചു.
PTA  വിളിച്ച കൂട്ടി, കാര്യ പരിപാടികള്‍ക്ക് ഏകദേശ രൂപം നല്കാന്‍ തീരുമാനിച്ചു. സാധാരണ നടത്തുന്ന ഗാനമേള, മിമിക്രി, തുടങ്ങിയ സാധനങ്ങള്‍ എല്ലാവര്ക്കും മടുത്തു തുടങ്ങി എന്ന പര് പൊതു അഭിപ്രായം ഉയര്‍ന്നു വന്നു. സിനിമാടിക്ക് ഡാന്‍സ് എന്തായാലും നിരോധിച്ചിരിക്കുന്നു. അപ്പൊ പിന്നെ എന്ത് വേണം എന്ന ചര്‍ച്ച നടക്കുമ്പോള്‍ മൂസ മാഷ് ആണ് ആ ആശയം മുന്നോട്ട് വെച്ചത്,. പ്രാചീന കലകളെ ആദരിക്കുകയും, ആസ്വദിക്കുകയും ഇപ്പൊ ഒരു ഫാഷന്‍ ആയി മാറിയിരിക്കുകയാണല്ലോ!!. ഒരു കഥകളി തല ഇല്ലാത്ത വീട് കേരളത്തില്‍ അപൂര്‍വ്വം എന്ന് തന്നെ പറയാം. ആയതുകൊണ്ട് കഥകളി ആയിക്കളയാം എന്ന് ധാരണയായി. അതിന്‍ പ്രകാരം കഥകളി പോലുള്ള വിഷയങ്ങളില്‍ ഏറെ തല്പരനായിരുന്ന ധനഞ്ജയന്‍ മാഷിനെ വേണ്ടത് ചെയ്യാന്‍ യോഗം ചുമതലപെടുത്തി. കഥകളി ബുക്ക്‌ ചെയാന്‍ മൂസ മാഷും, ധനഞ്ജയന്‍ മാഷും കൂടി കോട്ടക്കല്‍ PSV  നാട്യ സംഘത്തില്‍ എത്തി ചര്‍ച്ച തുടര്‍ന്ന്.  അവിടെ ചെന്നാല്‍ PTA  പ്രസിഡന്റ്‌ ആയ താന്‍ സംസാരിക്കുമെന്ന്, താങ്കള്‍ ഒരു വഴികാട്ടി ആയി കൂടെ വന്നാല്‍ മതിയെന്നും മൂസ മാഷ്‌ ധനഞ്ജയന്‍ മാഷ്നെ താക്കീത് ചെയ്തിരുന്നു.
ധാരണ പ്രകാരം അവര്‍ കോട്ടക്കല്‍ എത്തി. കാര്യങ്ങളെ പറ്റി വിശദമായി സംസാരിക്കാന്‍ മാനജേരുടെ മുറിയില്‍ എത്തി. ശിഷ്ടം ഒരു അഭിമുഖം:-

മാനെജേര്‍      :  എന്താ?
മൂസ മാഷ് : ഞങ്ങള്‍ പുറമേരി സ്കൂളിന്നാ
മാനെജേര്‍      : വന്ന കാര്യം പറയു
മൂസ മാഷ് : ഒരു കഥകളി ബുക്ക്‌ ചെയ്യാന്‍ വന്നതാ സ്കൂളില്‍ വാര്‍ഷികത്തിന്
മാനെജേര്‍      : ഏതാ കഥ വേണ്ടത്
മൂസ മാഷ്‌ : അല്ല...... എങ്ങനെയാ റേറ്റ് ഒക്കെ .... (ഒരു ഇളിഞ്ഞ ചിരി)
മാനെജേര്‍      :      കംസവധം, ദുര്യോധനവധം, ബാലിവധം, ...........
മൂസ മാഷ്‌   :  മതി... മതി....    അതെ ..... ഒരു വിഷമത്തോടെ.... സ്കൂള്‍ കുട്ടികള്‍ ആണേ..... വധം ഒന്നും വേണ്ട!!!...... ചെറുങ്ങനെ പേടിപിച്ചു വിട്ടാല്‍ മതി!!!...........
മാനെജേര്‍ ധനഞ്ജയന്‍ മാഷിനെ ഒരു നോട്ടം നോക്കി....... മാഷ്‌ ഉരുകി ഇല്ലാതാവുന്ന പോലെ..... ലോകം കീഴ്‌മേല്‍ മറയുന്ന പോലെ....... വേഗം സ്ഥലം വിടുന്നത ബുദ്ധി ഇല്ലെങ്കില്‍ ഇപ്പോള്‍ ഇവിടെ ഒരു വധം നടക്കും. മാഷ്‌ മെല്ലെ മൊബൈല്‍ ഫോണ്‍ എടുത്ത് ഭാര്യക്ക് ഒരു മിസ്സ്‌ കാള്‍ കൊടുത്തു.. ഭാഗ്യത്തിന് ടീച്ചര്‍ തിരിച്ചു വിളിച്ചു...... മാഷ് ഫോണെടുത് മെല്ലെ പുറത്തേക്ക ഇറങ്ങി..........

Tuesday 27 September 2011

ഫുഡ്‌ ചെയിന്‍

വെള്ളിയും ശനിയും ഉറങ്ങി തീര്‍ത്തു, ആ ഉറക്ക ചടവോടെ ഞാറാഴ്ച രാവിലെ ഓഫീസില്‍ എത്തി പ്രഭാത കര്‍മങ്ങള്‍ (എന്ന് വെച്ചാല്‍. ഓഫീസ് മെയില്‍സ്, ജി-ടോക്ക്, ഫെയിസ്ബുക്ക്, യാഹൂ, ദീപിക,) ചെയുന്നതിനിടക്കാന്,  ബോസ്സ് വിളിച്ചത്.  ആ വിളി അത്രെ പന്തി അല്ലായിരുന്നു. കാരണം ഇംഗ്ലീഷ് ആയിരുന്നു ഭാഷ!!..  പമ്മി പമ്മി ചെന്നപോള്‍ ബോസ്സ് ഒരു അലര്‍ച്ച!!... നീയൊക്കെ എന്തിനാടാ... രാവിലെ തന്നെ കെട്ടി എഴുന്നള്ളി വരുന്നേ???? ഞാന്‍  ഒന്ന്‍ അമ്പരന്നു!!... പിന്നെയാണ് കാര്യം മനസ്സിലായത്. വ്യയാഴ്ച വ്യ്കീട്ട് വീട്ടില്‍ പോകാനുള്ള തിരക്കില്‍ ഏല്‍പിച്ച പണിയില്‍ എന്തോ  ഒരു ടൈപ്പിംഗ്‌ എറര്‍!!.  ഞാന്‍ ജോലി ചെയുനുണ്ട് എന്നുള്ളതിന് ഏറ്റവും വല്യ തെളിവ് അല്ലെ സാര്‍.... എറര്‍ വരുന്നത് എന്നാണ് ആദ്യം മനസ്സില്‍ തോന്നിയത്. കാരണം ഞാന്‍ ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തി ഇരിക്കുവാണ്‌ എന്നും പറഞ്ഞാണ് കഴിഞ്ഞ ആഴ്ച ആരോ പകുതി ആക്കി വെച്ച ഒരു പണി കൂടി എന്റെ തലയില്‍ കൊണ്ടുവന്നു ഇട്ടതു!!!... അത് വാങ്ങി കറക്റ്റ് ചെയ്തു ഒന്നുടെ റി ചെക്ക്‌ ചെയ്തു തിരിച്ചു കൊടുത്തു. തിരിച്ച സീറ്റില്‍ വന്നിരുന്നപോ  മുതല്‍ മനസ്സില്‍ ഒരു വിങ്ങല്‍.. ഉത്തരം കിട്ടാത്ത ഒരു ചോദ്യം പോലെ മനസ്സ് പല വഴിക്കും ആലോചിച്ചു. ഞാന്‍ എന്തിനാണ്  രാവിലെ തന്നെ കെട്ടി എഴുനള്ളി വരുന്നത്!!..... ഏതാണ്ട് പതിനൊന്നു മണി വരെയേ ആ വിങ്ങലിനു ആയുസ്സ് ഉണ്ടായുള്ളൂ.... കാരണം പതിവ് ചാറ്റിംഗ് മഹാമഹം നടക്കുമ്പോള്‍ സുഹുര്ത് ആ പ്രഖ്യാപനം നടത്തി."ഞാന്‍ ഉണ്ണാന്‍ പോകുന്നു. ഭയങ്കര വിശപ്പ്‌.".... ഞാന്‍  വാച് നോക്കി. സമയം പതിനൊന്നേ കാല്‍. എന്ന് വെച്ചാല്‍ നാട്ടില്‍ പന്ത്രണ്ടേ മുക്കാല്‍!!!. വീട്ടില്‍ ഉള്ളപോള്‍ പോലും പന്ത്രണ്ടേ മുക്കാലിന് ഉണ്നാറില്ല ഞാന്‍. സ്വാഭാവികമായും ആ ചോദ്യം എന്റെ ഉള്ളില്‍ നിന്നും വന്നു. ഇതെന്താ ഇത്രേ നേരത്തെ ഉണ്ണാന്‍ പോകുന്നെ? ഉത്തരം ഒരു മറുചോദ്യം ആയിരുന്നു!!!...  ആ മറുചോദ്യം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു. സുഹുര്‍ത്തും ചോദിച്ചു അതെ ചോദ്യം. നമ്മള്‍ എന്തിനാ വര്‍മേ രാവിലെ കെട്ടി എഴുനള്ളി ഓഫീസില്‍ വരുന്നേ? ഞാന്‍ ഒന്നും മിണ്ടിയില്ല. ഉത്തരവും മറുകരയില്‍ നിന്ന് തന്നെ വന്നു. എടൊ വര്‍മ്മേ... നമ്മള്‍ രാവിലെ വരുന്നത് ഉച്ചക്ക് ഊണ് കഴിക്കാന്‍!!!!............ യുറേക്കാ എന്ന് പറഞ്ഞു പണ്ടെങ്ങണ്ടോ കുളിമുറിയില്‍ നിന്നും ഇറങ്ങി ഓടിയ ആളെ പോലെ എനിക്കും തോന്നി ബോസ്സിന്റെ മുറിയില്‍ ഓടി കയറി ഉത്തരം  കൊടുക്കാന്‍.  പക്ഷെ നാട്ടില്‍ അച്ഛനും, അമ്മയും, ഭാര്യയും. കുട്ടിയും ഒക്കെയുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍,  ആ സാഹസത്തില്‍ നിന്നും വിനയപൂര്‍വ്വം പിന്‍വാങ്ങി. എന്നിട്ട് മറ്റൊരു വന്‍ കണ്ടുപിടുത്തം കൂടി നടത്തി. "ഉച്ചക്ക് ഉണ്ണുന്നത് എന്തിനാ?"  ഉത്തരവും ഞാന്‍ തന്നെ കണ്ടെത്തി. "ഉച്ചക്ക് ഉണ്ണുന്നത് വൈകീട്ട് വീട്ടില്‍  പോകാന്‍!!!!!...."

വൈകീട്ട് വീട്ടില്‍ പോകുമ്പോള്‍ മനസ്സില്‍ ഒരേ ചിന്ത മാത്രമേ ഉണ്ടായുള്ളൂ..... രാത്രി ചപ്പാത്തിക്ക് കൂട്ടാന്‍ എന്താ  ഉണ്ടാക്കുക!!!...... :)

Thursday 15 September 2011

നേരിപോട്.

ജീവിതം അറ്റമില്ലാത്ത ഒരു തീവണ്ടി യാത്രയാണ്.!!!!! (ഓ ഇതാണോ ഇവന്‍ ഇത്ര കാര്യമായി പറയാന്‍ പോകുന്നത് എന്ന് സ്വാഭാവികമായും വായിക്കുന്നവര്‍ക്ക് തോന്നിയേക്കാം.). ക്ഷമിക്കുക.. ഞാന്‍  ആ കാര്യം മനസ്സിലാക്കാന്‍ വൈകി പോയി എന്നുള്ളതാണ് സത്യം. ഒരു നീണ്ട തീവണ്ടി യാത്രയില്‍ എത്രയോ പേരുമായി കൂട്ട് കൂടുന്നു. വളരെ ചുരുക്കം പേര്‍ അടുക്കുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വ്വം പേര്‍ ഒന്നോ രണ്ടോ വിട്ടു പിരിയാന്‍ ആവാത്ത ബന്ധങ്ങള്‍ ആയി മാറുന്നു!!!. അതാണ്‌ ജീവിത യാത്ര. കൂട്ട് കൂടുന്നവര്‍ എല്ലാവരും ജീവിത കാലം മുഴുവന്‍ നമ്മോടൊപ്പം ഉണ്ടാവും എന്ന് കരുതുന്നവന്‍ പമ്പര വിഡ്ഢി!!!... അവരവര്‍ക്ക് ഇറങ്ങേണ്ട സ്ഥലം ആയാല്‍ ഒരു "ഗുഡ് ബൈ.... " ഫോര്മാലിട്ടിക്ക് വേണ്ടി ഒരു "വീണ്ടും കാണാം" എന്ന ഭീഷണി. നൂറുല്‍ പത്തു പേരെങ്കിലും നമ്പര്‍ കയിമാറും. പക്ഷെ ആ പത്തില്‍, ഏഴു പേരെങ്കിലും അത് ചുരുട്ടി കൂട്ടി കളഞ്ഞിരിക്കും!!. ആ എഴില്‍ അഞ്ചു പേരെങ്കിലും തന്റെ ഉറക്കത്തിനു വിഗ്നം നിന്ന ആ കാലമാടനെ മനസ്സാല്‍ ശപിക്കും!!.   ഒരികല്‍ മാത്രമേ കണ്ടിട്ടുള്ളു എങ്കിലും, ചിലരോട് നമ്മള്ക്ക് വര്‍ഷങ്ങള്‍ ആയുള്ള അടുപ്പം പോലെ തോന്നിയേക്കാം. ആ അടുപ്പം വളര്‍ന്നു സൌഹൃദവും, ബന്ധങ്ങളും ആയേക്കാം.  പക്ഷെ എത്ര നാള്‍? എവിടെയാണ് ബന്ധങ്ങള്‍ തകരുന്നത്? ആരെങ്കിലും എപ്പോളെങ്കിലും ഇതിനുള്ള ഉത്തരം കണ്ടു പിടിച്ചിട്ടുണ്ടോ? എല്ലാവര്ക്കും അവരവരുടേതായ കാരണങ്ങള്‍ നിരത്താന്‍ ഉണ്ടായേക്കാം. ഒരു ബുദ്ധിജീവി പരിവേഷത്തില്‍ വേണമെങ്കില്‍ "Everything Happens for a Reason" എന്ന് കാച്ചി വിടാം. പക്ഷെ അവരും സ്വന്തം അകതോടിലെക്ക് വലിയുമ്പോള്‍ ചിന്തിക്കും. എന്തായിരുന്നു  കാരണം!!!. ഉത്തരം കണ്ടെത്താനാവാത്ത ആ കാരണം തേടി ഞാനും ഇതാ...........  (കൊച്ചു മുതലാളിയെ പോലെ പാടി പാടി മരിക്കും എന്നൊനും പറയാന്‍ തല്‍കാലം പറ്റുന്നില്ല), കാരണം ഞാന്‍  ഒരു ശുഭാപ്തി വിശ്വാസക്കാരന്‍ ആണ്!!. 

"If you really love something, set it free. If it comes back, it's yours, and if not, it wasn't meant to be."

Sunday 24 July 2011

ബോഡി ബില്ടിംഗ്

ബോഡി ബില്ടിംഗ്

പണ്ട് പണ്ട് എന്ന് പറഞ്ഞാല്‍ ഏകദേശം 20  വര്‍ഷങ്ങള്‍ക് മുന്പ് എന്റെ കുട്ടികാലത്ത് നടന്ന ഒരു സംഭവം ആണ്.... ഇന്നത്തെ പോലെ ഫിട്നെസ്സ് സെന്റെരുകളും, സ്പ കളും ഒന്നും ഇല്ലാത്ത ശാന്ത സുന്ദരമായ കൊച്ചു കേരളം. മാനുഷ്യര്‍ എല്ലാവരും "ഒന്ന്" പോലെ ആയതു ആവശ്യത്തിനു ഫിട്നെസ്സ് സെന്റെരുകള്‍ ഇല്ലാത്തതു കൊണ്ടായിരിക്കാം... അത്യാവശ്യത്തിനു ദേഹം അനങ്ങാന്‍ വല്ല കൂലി പണിയോ, മരം വെട്ടലോ, കിണര്‍ കുഴിക്കലോ ഒക്കെ ആയിരുന്നു ആളുകള്‍ ചെയ്തിരുന്നത്. എന്നാല്‍ ജന്മം കൊണ്ട് ക്ഷത്രിയന്‍ ആയി പോയ ഞങ്ങള്‍ക്ക് ഈ പറഞ്ഞ പണി ഒക്കെ നിഷിദ്ധമായിരുന്നു!! ഏതെങ്കിലും കൂട്ടുകാരുടെ വീട്ടില്‍ മരം വെട്ടലോ, കുളം വറ്റിക്കാലോ ഉണ്ടെങ്കില്‍ ഞങ്ങള്‍ വളരെ ആവേശത്തോട്‌ കൂടി പോകുമായിരുന്നു!!. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍, മുന്‍പൊരിക്കല്‍  വിശേഷിപിച്ച നാല്‍വര്‍ സംഘം തന്നെ.. പക്ഷെ അവിടെ ചെന്ന് അറുത്തു വീഴുന്ന മരം പിടിക്കണോ, കുളത്തില്‍ ഇറങ്ങി മീന്‍ പിടിക്കണോ നോക്കിയാല്‍ ഉടനെ വരും ആരെങ്കിലും..... തമ്പ്രാന്‍ കുട്ടി ഇതൊന്നും ചെയ്യണ്ട, ഇതൊക്കെ ഇങ്ങക്ക് കൊറച്ചിലാ.... മിഥുനം സിനിമയില്‍ മോഹന്‍ ലാല്‍ പറയുന്ന ദയലോഗ് പലപ്പോഴും മനസ്സില്‍ വന്നിട്ടുണ്ട്!!..." അത് എന്റെ കുറ്റം അല്ല സാര്‍........" പക്ഷെ ആരോട് പറയാന്‍? അങ്ങനെ ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി. ജിം ഇല് പോവുക!!!... അതാവുമ്പോ അത്യാവശ്യത്തിനു മസില്‍ പെരുപിച് നടക്കേം ചെയാം!!.. വല്യേട്ടന്‍ ആണ് സംഗതി അവതരിപിച്ചത്. വാട്ട്‌ ആന്‍ ഐഡിയ സര്‍ ജി എന്ന് പറയാന്‍ അന്ന് ആ പരസ്യം വന്നിട്ടില്ലായിരുന്നു!... പക്ഷെ എവിടെ പോകും? അതിനെ പറ്റി അന്വേഷിച്ചു റിപ്പോര്‍ട്ട്‌ സമര്പിക്കാന്‍ ചെറിയേട്ടന്‍ എന്നാ ഏകാങ്ക കമ്മിഷന്‍ നിയമിതനായി. ഈ വക കാര്യങ്ങളില്‍ വളരെ ജാഗരൂഗനായിരുന്ന കമ്മിഷന്‍, ഒരു ആഴ്ചക്കകം റിപ്പോര്‍ട്ട്‌ സമര്‍പിച്ചു. തൊണ്ടയാട് ഒരു ജിം ഉണ്ട്!!! പിന്നെ ഉള്ളത് കാരന്തൂര്‍ ആണ്... കാരന്തൂര്‍ എന്തായാലും പോക്ക് നടക്കില്ല എന്ന് വലിയേട്ടന്‍ തീര്‍പ് കല്പിച്ചു. അതിനുള്ള കാരണവും വിചിത്രമായിരുന്നു.. കാരന്തൂര്‍ പോകണമെങ്കില്‍ മായനാട് കയറ്റം കയറണം, ഇറങ്ങണം!!!! അത് കയറുകയും, ഇറങ്ങുകയും ചെയ്താല്‍ പിന്നെ ജിമ്മില്‍ പോകേണ്ട ആവശ്യം ഇല്ല. പോരാത്തതിനു ദൂരവും. കാരന്തൂര്‍ ഏതാണ്ട് 6  കിലോമീറ്റര്‍ ഉണ്ട്. തൊണ്ടയാട് ആണെങ്കില്‍ 3  ഒതുക്കാം. അങ്ങനെ തൊണ്ടയാട് ജിമ്മില്‍ പോകാന്‍ ഉള്ള തീരുമാനത്തോടെ ഞങ്ങള്‍ 2  സൈക്കിള്‍ ഒക്കെ ഒപിച്ചു. എന്ത് തുടങ്ങുമ്പോഴും നല്ല ദിവസം നോക്കണമല്ലോ. അങ്ങനെ ഒരു ജൂണ്‍ 18  ഞായറാഴ്ച  നല്ല ദിവസം ആണെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ആ ദിവസം വന്നെത്തി. രാവിലെ 4  മണിക്ക് എഴുനേറ്റു. പല്ല് തേച്ചു, കുളിച്ചു.... (ജിമ്മില്‍ പോകുമ്പോള്‍ എന്തിനാ കുളികുനെ എന്ന് സംമ്ശയം വന്നേക്കാം. പക്ഷെ ഒരു നല്ല കാര്യത്തിന് പോവുകയല്ലേ കുളിച് ശുദ്ധമായി പോകാം തീരുമാനിച്ച അങ്ങനെ ചെയ്തത്). പുറത്ത് ഇറങ്ങി നോക്കുമ്പോ നല്ല മഴ.. മഴ എന്ന് പറഞ്ഞാല്‍ നല്ല അസ്സല്‍ മഴ തന്നെ!!! കാലവര്‍ഷം ഞങ്ങളുടെ മസില്‍ സ്വപങ്ങള്‍ക്ക് തടസ്സം ആകുമോ എന്ന് ഒരു വേള ചിന്തിച്ചു. പക്ഷെ വലിയേട്ടന്‍ ഒര്മിപിച്ചു.... നമ്മള്‍ ക്ഷത്രിയര്‍ ആണ്!!! മുന്പോട്ട്ട് വെച്ച കാല്‍ തിരിച്ചെടുക്കാന്‍ പാടില്ല.... അങ്ങനെ രണ്ടു സൈക്ലെളിന്മേല്‍ ഞങ്ങള്‍ 4  പേര്‍ യാത്രയായി. ദയനാമോ ഇല്ലാത്ത കാരണം ഒരാള്‍ മുന്നിലെ തണ്ടില്‍  ടോര്‍ച് തെളിച് ഇരികുന്നത്. തൊണ്ടയാട് എന്നാ സ്ഥലം അറിയാം എന്നല്ലാതെ, ഈ ജിം എവിടെയാണെന്ന് ആര്‍കും ഒരു പിടിയും ഇല്ല. ഏകാങ്ക കമ്മിഷന്‍ ആണെങ്കില്‍ വളരെ ശുഭാപ്തി വിശ്വാസത്തില്‍ ആണ്. തൊണ്ടയാട് ചെന്ന് ആരോട് ചോദിച്ചാലും പറഞ്ഞു തരും എന്നാണ് റിപ്പോര്‍ട്ട്‌ സമര്പിച്ചത്. കൃത്യം 4 .30  മണിക്ക് തൊണ്ടയാട് എത്തി. ഇനി എങ്ങോട്ട്???? നമുക്ക് ചോദിക്കാം... ആരോട് ചോദിയ്ക്കാന്‍!!! രാവിലെ 4  മണിക്ക്..... കോരി ചൊരിയുന്ന മഴയത്ത്!!!! അതും ഞായറാഴ്ച!!!! ആരിരിക്കുന്നു ഞങ്ങള്‍ക്ക് വഴി പറഞ്ഞു തരാന്‍!!! വീട്ടില്‍ പറയാതെ പോന്നതില്‍ ഉള്ള പേടി ഒരു വശത്ത്...  ആ കോരി ചൊരിയുന്ന മഴയത്തും ഞങ്ങള്‍ വിയര്‍ക്കാന്‍ തുടങ്ങി. സ്കൂളില്‍ SFI  യുടെ വലിയ നേതാവായി അറിയപെട്ടിരുന്ന വല്യേട്ടന്‍ വരെ "എന്റെ ഭഗവതീ" എന്ന് വിളിച്ചു!!!! അങ്ങനെ തല്‍കാലം ഞങ്ങള്‍ ബസ്‌ സ്റ്റോപ്പില്‍ കയറി നിന്നു. ഭഗവതി കടാക്ഷിച്ച പോലെ അതാ വരുന്നു മില്‍മ പാലുകാരന്‍ ഒരു സൈക്ല്ളില്‍ !!. അയാളോട് കാര്യം ചോദിച്ചു. അപ്പൊ കിട്ടി അടുത്ത ഷോക്ക്‌ . അത് ഇനിയും ഒരു 4  കിലോമീറ്റര്‍ ഉള്ളിലേക്ക് പോകണം. കുടില്ത്തോട് എന്നാ സ്ഥലത്താണ് ഈ ജിം.. ഞങ്ങളുടെ ഉള്ള ജീവന്‍ പോയി. കുടില്ത്തോട് ഞങ്ങള്‍ക്ക് അത്രയും പേടി ഉള്ള സ്ഥലമാണ്. കാരണം അവിടെ നിന്നുള്ള ഫുട്ബോള്‍  ടീമിനെ ആണല്ലോ ഞങ്ങള്‍ കാഴ്ഴിഞ്ഞ മാസം പാറപ്പുറം വെച് കൂവി വിട്ടത്!!! ഏകാങ്ക കമ്മിഷനെ വല്ലിയെട്ടന്‍ ഒന്ന് നോക്കി... എന്ത് തന്നെ ആയാലും വെച്ച കാല്‍ പിന്നോട്ട് ഇല്ല... ക്ഷത്രിയ രക്തം അല്ലെ...... അടി കിട്ടിയാല്‍ എല്ലാ രക്തവും ചുവപ്പാണ് എന്ന് മനസ്സിലാക്കാന്‍ അന്ന് ബുദ്ധി ഉറചിടില്ലയിരുന്നു. എന്തായാലും പോയി നോക്കാം. അങ്ങനെ ആ മഴയത് വീണ്ടും സൈക്കിള്‍ സവാരി ഗിരി ഗിരി........... ഏതാണ്ട് 6  മണിയോടുകൂടി ഈ പറഞ്ഞ സ്ഥലം ഞങ്ങള്‍ തപ്പി പിടിച്ചിരിക്കുന്നു. അമേരിക്ക കണ്ടു പിടിച്ച കൊളംബസിന്റെ ആവേശമായിരുന്നു അപ്പൊ വല്ലിയെട്ടന്റെ മുഖത്ത്... ഒരു ഓല ഷെഡ്‌. അതിന്റെ അടുത്ത ഒരു വീട്... സംഗതി ഇത് തന്നെ പക്ഷെ ആരെയും കാണാനില്ലാലോ....  ഇന്ന് ഞായറാഴ്ചയല്ലേ..... ആളുകള്‍ വന്നു തുടങ്ങുന്നേ ഉണ്ടാവുള്ളൂ... കമിഷന്‍ ആശ്വസിപിച്ചു.... 7  മണിയായിട്ടും ആരെയും കാണാത്തതുകൊണ്ട് അവിടെ ഉള്ള വീട്ടില്‍ കയറി ചോദിയ്ക്കാന്‍ തീരുമാനിച്ചു. വീടിന്റെ വാതിലില്‍ മുട്ടി. ചോദ്യം ചോദിയ്ക്കാന്‍ ഉള്ള അവകാശം വല്ലിഎട്ടനായിരുന്നു.
വല്ലിയെട്ടന്‍ :  ഇവിടെ ആരും ഇല്ലേ?
വീട്ടുകാര്‍       :  ആരാ?
വ                       :   ഞങ്ങള്‍ കുറച്ചു ദൂരെ നിന്നാ
വീ                      :   എന്താ കാര്യം
വ                       :  ആശാനെ ഒന്ന് കാണണം
വീ                      :  അച്ഛന്‍ ഉറങ്ങുകയ. 10  മണി കഴിഞ്ഞു വരണം!!!

ഞങ്ങള്‍ അന്തം വിട്ടു!!!  10  മണിക്ക് എഴുനേല്‍ക്കുന്ന ആശാന്റെ കീഴില്‍ ആണോ മസില്‍ പെരുപിക്കാന്‍ വന്നിരികുന്നത്!!! എന്തായാലും വീട്ടില്‍ കയറി ചോദിയ്ക്കാന്‍ തന്നെ തീരുമാനിച്ചു.
വ     :  വാതില്‍  തുറക്കാമോ
വീ    :  നിക്കിയീ
വാതില്‍ തുറന്നു. വല്ലിയെട്ടന്‍ കാര്യങ്ങള്‍ അവതരിപിച്ചു. അപ്പോള്‍ അതാ വരുന്നു മറുപടി!!!

അച്ഛന്‍ തളര്‍വാതം പിടിച്ചു കെടപ്പാ....... ഇപ്പൊ രണ്ടു മാസം ആയി ..... ജിം ഒന്നും ഇല്ല........ നിങ്ങള് വേറെ വല്ല സ്ഥലത്തും പോയി അന്വേഷിക്കു കുട്ടികളെ.......
ഞങ്ങളുടെ കണ്ണില്‍ പൊന്നീച്ച പറന്നു. പ്രതിസന്ധികള്‍ പലതാണ്. നേരം നല്ലവണ്ണം വെളുത്തിരിക്കുന്നു .. ആളുകള്‍ ഞങ്ങളെ തിരിച്ചറിയും.. അന്ന് കൂവലിന് ഇരയായ ഏതെങ്കിലും ഫുട്ബോള്‍ പ്രേമി ഞങ്ങളെ കണ്ടാല്‍.......
സൈക്ലെനു വാടക കൊടുക്കണം......
ഞായറാഴ്ച ആയിട്ട് കാലത്ത് തന്നെ എവടെ തെണ്ടാന്‍ പോയതാ 4  എന്നാവും കൂടി എന്നാ ആക്രോശത്തോടെ വീടിലുള്ളവര്‍!!!.... ഇനി കുട്ടികളെ കാണ്മാനില്ല എന്ന് പറഞ്ഞു നാട്ടുകാരെ ഒക്കെ വിളിച്ചു കൂട്ടി കാണുമോ...... എന്തായാലും വീണ്ടും "ഒന്ന്" പോലെ തന്നെ ജീവിക്കാന ഞങ്ങളുടെ വിധി എന്ന് സമാധാനിച്, പരസ്പരം സമാധാനിപിച്, ഞങ്ങള്‍ തിരിച്ച സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങി.....