യു.എ.ഇ. യില്‍ ഒരു ഡ്രൈവിംഗ് ലൈസന്‍സ് ആരുടേയും ഒരു സ്വപ്നമാണ്. ഒരു കാലത്ത് ഒരു ഉന്നത ഡിഗ്രി സമ്പാതിക്കുന്ന പോലെ ആയിരുന്നു ഡ്രൈവിംഗ് ലൈസന്‍സ് എടുക്കല്‍. അങ്ങനെ ആണ് എനിക്കും ആ മോഹം വന്നു പെട്ടത്. നാട്ടില്‍ പല അഭ്യാസങ്ങളും കാണിക്കുമെങ്കിലും അതൊന്നും ഇവിടെ വില പോവില്ല എന്ന് ആദ്യം തന്നെ ഷിബു എന്നോട് പറഞ്ഞു. എന്തായാലും ഒരു കൈയി നോക്കുക തന്നെ. അങ്ങനെ ആണ് ഞാന്‍ ഇരിങ്ങാലക്കുടക്കാരന് മുഹമ്മദ് ഇക്കയുടെ കീഴില്‍ ഡ്രൈവിംഗ് പഠിച്ച തുടങ്ങിയത്. വിചാരിച്ച പോലെ എളുപ്പമല്ല ഈ പണി എന്ന് ആദ്യ ദിവസം തന്നെ എനിക്ക് മനസ്സിലായി. യാത്രകാരുടെ ശ്രദ്ധക്ക് എന്നാ മലയാള സിനിമയിലെ വൃദ്ധനെ പോലെ തന്നെ ആയിരുന്നു എന്റെ ആദ്യ നാളുകള്‍!!. ക്ലെച്, ഗിയര്‍, ബ്രേക്ക്, ഒക്കെ അക്കെ കൂടെ കണ്ഫിയൂഷ്യന്‍ തന്നെ. എന്തായാലും 45 ദിവസം കൊണ്ട് ഞാന്‍ ഡ്രൈവിംഗ് ടെസ്റിന് യോഗ്യന്‍ ആയെന്നു മുഹമ്മദ് ഇക്ക വിധി എഴുതി. ആ ദിവസം വന്നെത്തി. കാലത്ത് കുളിച് കുറിയും തൊട്ടു അല്‍ ബര്‍ഷയിലുള്ള മുറൂര്‍( അതാണ് ഇവിടത്തെ RTO ) ഇല് എത്തിയത്. 7 .30 തന്നെ എത്തിയെങ്കിലും അവിടെ ഒരു പുരുഷാരം തന്നെ ഉണ്ടായിരുന്നു. ചെന്ന് കടലാസുകള്‍ ഒക്കെ കൊടുത്തു ഞാനും അവരില്‍ ഒരാളായി അവിടെ കാത്തിരുന്നു. പിന്നാലെ വരുന്നവനെ പുച്ഛത്തോടെ നോക്കികൊണ്ട്!!.
8 മണി ആയപോളെക്കും കയില്‍ കുറെ ഫയല്‍ കെട്ടുകളുമായി വേഷ ഭൂഷതികളോടെ ഓരോ അറബികള്‍ മാളത്തില്‍ നിന്നും പുറത്തേക് ഇറങ്ങി തുടങ്ങി. ഒരു അറബിക്ക് 4 ഇരകള്‍ എന്നാ തോതിലാണ് പേരുകള്‍ വിളിക്കുന്നത്. സത്യം പറയാല്ലോ, ഈ മലയാളികളുടെ പേരിനെ നാം ഏറ്റവും നാണത്തോടെ നോക്കി കാണുന്ന ഒരു പ്രക്രിയ ആണ് അത്. പലരുടെയും പേരുകള്‍ അവര്‍ വിളിച്ച പറയുന്നത് കേട്ടാല്‍ നമ്മുടെ തൊലി ഉരിന്ജ് പോകും. അച്ഛന്റെ പേരും, വീട് പേരും, ചെല്ല പേരും എല്ലാം കൂടെ ഒരു 3 പേരെങ്കിലും മിനിമം ഇല്ലാത്ത മലയാളി കുറവാണ്. പെട്ടന്ന് ഒരു അറബി ഒരു പേര് വിളിച്ചു. "വിഷൂണ്‍ കരേലാ" എല്ലാവരും തന്നെയാണോ വിളികുന്നത് എന്നാ ആശ്ചര്യത്തോടെ പരസ്പരം നോക്കി; കൂടത്തില്‍ ഞാനും. ഒരിക്കല്‍ കൂടെ അറബി ആ പേര് വിളിച്ചു. എന്നിട്ടും ആരും അനങ്ങുനില്ല. പിന്നെ മൂന്നാമത് അറബി കുറച്ച ദേഷ്യത്തോടെ ആ പേര് ഒന്നും കൂടി വിശദമായി വായിച്ചു. " വിഷൂണ്‍ കരേല ദാസ്" ... ഒഹ്. അത് എന്നെ തന്നെ ആയിരുന്നു എന്ന് എനിക്ക് മനസ്സിലാവാന്‍ വിഷ്ണു ദാസ് കേരള വര്‍മ്മ എന്ന എന്റെ ചെറിയ പേരിലെ ആ ദാസ് എന്ന വാക്ക് കേള്കണ്ടേ വന്നു. ചുറ്റും ഇരിക്കുന്ന എല്ലാവരെയും ഒരു ഇളിച്ച ചിരിയോടെ നോക്കി ഞാനും ആ അറബിയുടെ കൂടെ കാറിലേക്ക് യാത്രയായി. ഈശ്വരാ ആദ്യം തന്നെ കാര്‍ എടുക്കാന്‍ ഉള്ള യോഗം ഉണ്ടാവരുതേ എന്ന പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ എല്ലാവരും ഒരു കാറിനു ചുറ്റും കാത്തു നിന്നു.
എന്തോ ആ സമയം ദെയിവം എന്റെ കൂടെ ആയിരുന്നു. കാരണം അവസാനം പേര് വിളിക്കുന്ന ആള്‍ ആദ്യം ഓടിക്കണം. എന്റെ പേര് മൂന്നമ്മതയാണ് വിളിച്ചത്. ഞാന്‍ കേറി ഇരുന്നു. കൂടെ ബാക്കി എല്ലാവരും. ആദ്യത്തെ ഊഴം വന്നത് ഒരു തമിഴന്‍ ആയിരുന്നു. ആ പാവത്തിനെ ഞാന്‍ അവിടെ കാത്തു ഇരുന്നപോ പരിചയപെട്ടു. പേര് ശെല്‍വന്‍. ഏതോ ക്ലീനിംഗ് കമ്പനിയില്‍ ആണ് ജോലി. ശമ്പളം 750 ദിര്‍ഹം!!. ഒരു കൊല്ലത്തെ സമ്പാദ്യം മുഴുവന്‍ കൂട്ടി വെച്ചാണ് ഡ്രൈവിംഗ് പഠിക്കാന്‍ ഇറങ്ങിയത്. ഇത് അവന്റെ നാലാമത്തെ ടെസ്റ്റ് ആണെന്ന് പറഞ്ഞപ്പോ സങ്കടം തോന്നി. അവന്‍ കേറി ഇരുന്നു. പൊതുവേ പറഞ്ഞു കേട്ട ഒരു തമാശയുണ്ട്. ടെസ്റ്റ് എടുക്കാന്‍ വരുന്ന അറബിയുടെ മൂഡ് പോലെ ആയിരിക്കും നമ്മള്‍ക് ലൈസെന്‍സ് കിട്ടുക എന്ന്. അവന്‍ ഭാര്യയുമായി ഉടക്കി ആണ് വന്നതെങ്കില്‍ അന്നത്തെ കാര്യം കട്ട പൊക!!. ശെല്‍വന്‍ വണ്ടി എടുത്തു തുടങ്ങി. പാര്‍കിംഗ് കഴിഞ്ഞു റോഡില്‍ ഇറങ്ങിയപ്പോഴേക്കും ആ പാവത്തിന്റെ കണ്‍ട്രോള്‍ പോയി. വണ്ടി ഒന്ന് ആടി ഉലഞ്ഞാണ് റോഡിലേക്ക് ഇറങ്ങിയത്. ഏതാണ്ട് ഒരു 200 ഓടിയപ്പോഴേക്കും അറബി വണ്ടി സൈഡ് ആക്കാന്‍ ആവശ്യപെട്ടു. ആ അറബിക്ക് ജീവനില്‍ കൊതിയുണ്ട് എന്ന് എനിക്ക് ഉറപ്പായി. കാരണം ഒരു പത്തു മീറ്റര്‍ കൂടി കഴിഞ്ഞാല്‍ ശേഇഖ് സയെദ് റോഡ് ആയി. അവന്‍ നിരാശയോടെ ഇറങ്ങി പിന്നില്‍ വന്നു ഇരുന്നു. അടുത്ത ഊഴം എന്റെ ആയിരുന്നു. അറബി പഴയ പടി തന്നെ എന്റെ പേര് വിളിച്ചു. കഷ്ടം! എന്റെ പേര് ശരിക്ക് പറയാന്‍ അവന്‍ ഇനിയും പഠിച്ചിടില്ല. ഒരു ഇരുനൂറു കൊല്ലം മുന്പായിരുന്നെകില്‍, നാട്ടില്‍ എന്റെ പേര് കേട്ടാല്‍ ആരായാലും ബഹുമാനിക്കും!!. ആ ഇപ്പൊ ജനാധിപത്യം അല്ലെ..... സര്‍വ്വ ഈശ്വരന്മാരെയും മനസ്സില്‍ വിചാരിച് ഞാന്‍ ഡ്രൈവിംഗ് സീറ്റില്‍ കേറി ഇരുന്നു. ഈശ്വര..... രാവിലെ എട്ടു മണിക്ക് ശേഇഖ് സ്യെദ് റോഡില്‍ വണ്ടി ഓടിക്കുക!!! അതിന്റെ വിഷമം കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇവിടെ വണ്ടി ഓടിക്കുന്ന ഇസ്മയില്‍ ഇക്ക പറഞ്ഞിരുന്നു.മുഹമ്മദ് ഇക്ക പറഞ്ഞു തന്ന പോലെ തന്നെ ഒരു പ്രൊഫഷണല്‍ പരീക്ഷാര്തിയുടെ മേയിവഴക്കത്തോടെ ഞാന്‍ കണ്ണാടി ശെരിയാക്കി. സീറ്റ് ബെല്‍റ്റ് ഇട്ടു. ഇന്റികേടര്‍ ഇട്ടു. വീണ്ടും മുഹമ്മദ് ഇക്കയുടെ ആപ്തവാക്യങ്ങള്‍ മനസ്സില്‍ വന്നു. സൈഡ് റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് കേറുമ്പോള്‍ മെയിന്‍ റോഡില്‍ വരുന്ന വണ്ടികള്‍ക്ക് പ്രാമുഖ്യം ഉണ്ട്. ഞാന്‍ മെയിന്‍ റോഡില്‍ വരുന്ന വണ്ടികള്‍ക്ക് യഥേഷ്ടം അവസരം കൊടുത്തു കൊണ്ടേ ഇരുന്നു.
ഞാന്‍ ശേഇഖ് സയെദ് റോഡിലെ വണ്ടികളുടെ ഓട്ടം ആസ്വദിച് ഇരിക്കുകയാണെന്ന് വിചാരിച്ച അറബി എന്നെ മെല്ലെ ഒന്ന് തട്ടി. എന്നിട്ട്.....
അറബി: ആര്‍ യു ഡ്രൈവിംഗ്?
ഞാന്‍: യെസ് സാര്‍.
അറബി: തെന്‍ വാട്ട് ആര്‍ യു വെയിടിംഗ് ഫോര്‍?
ഞാന്‍: ടൂ മച്ച് വെഹിക്കിള്‍സ് സാര്‍.
അറബി: ഓ സോറി ഷാള്‍ ഐ ഗെറ്റ് ഡൌണ്‍ ആന്‍ഡ് സ്റ്റോപ്പ് ഓള്‍ കാര്‍സ് ഫോര്‍ യു?
ഓ എന്റെ ഈശ്വര്ര...... ഇത്രയും നേരം എന്റെ കൂടെ നിന്ന നീ ഇത്ര പെട്ടന്ന് അറബിയുടെ കൂടെ കൂടുമെന്ന് ഞാന്‍ വിചാരിച്ചില്ല. കാറില്‍ ആകെ കൂട്ടച്ചിരി. ഞാന്‍ അലിഞ്ഞു ഇല്ലാതാവുന്ന പോലെ തോന്നി എനിക്ക്. എന്തായാലും രണ്ടും കല്പിച് ഞാന്‍ വണ്ടി എടുക്കാന്‍ തീരുമാനിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ്സ് മംഗലാപുരത് ലാന്‍ഡ് ചെയുന്ന ഒരു ഗംഭീര ശബ്ദത്തോടെ വണ്ടി മുന്നോട്ട് നീങ്ങി. ആ അറബിക്ക് ആയുസ്സ് ഉണ്ടായതു കൊണ്ട് മാത്രം പെട്ടന്ന് ബ്രേക്ക് ചവിട്ടി നിര്‍ത്താന്‍ തോന്നി. എന്നിട്ട് എന്നോട് ദേഷ്യത്തോടെ...
ആര്‍ യു ട്രയിംഗ് ടോ കില്‍ മി?
ഞാന്‍: നോ സര്‍ ഐ അം ഡ്രൈവിംഗ് ഇന്‍ ദിസ് റോഡ് ഫോര്‍ ദി ഫസ്റ്റ് ടൈം.
എന്റെ ദയനീയാവസ്ഥ കണ്ട ഈശ്വരന്‍ പെട്ടന്ന് തന്നെ എന്റെ ഭാഗത്ത് ചേര്‍ന്നു. അറബി ശാന്തനായി. എന്നിട്ട് എന്നോട് പിന്നില്‍ പോയി ഇരിക്കാന്‍ ആവശ്യപെട്ടു. ഞാന്‍ പുറത്തിറങ്ങി. പിന്‍ സീറ്റില്‍ കേറുമ്പോള്‍, എന്റെ തലയില്‍ തീയ്യായിരുന്നു. എന്റെ 2500 ദിര്‍ഹം ശേഇഖ് സയെദ് റോഡില്‍ ഞാന്‍ ഒഴുക്കി കളഞ്ഞിരിക്കുന്നു. ഇനിയെന്ത്? ജീവിതത്തില്‍ ഇന്ന് വരെ ഒന്നും രണ്ടാം വട്ടം നോക്കാത്ത ഞാന്‍. (ടൈപ്പ് രൈടിംഗ്, പി.എസ്.സി, ) ഇതാ ഇവിടെ ഒരു അറബിയുടെ മുന്നില്‍ വീണ്ടും കയി നീറെണ്ട അവസ്ഥ. പിന്നില്‍ വന്നിരുന്നു. അറബി വീ ആളെ വിളിച്ചു വണ്ടി ഓടിപിച്ചു. വീണ്ടും ഒരു കട്ട് സര്‍വീസ് റോഡിലേക്ക് വേണ്ടി കേറി. ഒരു റൌണ്ട് എബൌട്ട് കഴിഞ്ഞു അവനോട വണ്ടി സൈഡ് ആക്കാന്‍ പറഞ്ഞു. വീണ്ടും എന്റെ നേര്‍ക്ക്.
അറബി: ആര്‍ യു ഓക്കേ നോ?
ഞാന്‍: യെസ് സാര്‍.
അറബി: തെന്‍ കം ആന്‍ഡ് ട്രൈ വണ്‍സ് മോര്‍!!!
ഒഹ്ഹ്ഹ..... ഞാന്‍ അറബിയുടെ ഭാര്യയോട് മനസ്സില്‍ നന്ദി പറഞ്ഞു... അറബി ഭാര്യയോട് വഴക്കിട്ടല്ല വന്നിരികുന്നത്. മാത്രമല്ല, നല്ല സന്തോഷത്തില്‍ ആണ് താനും. ഞാന്‍ കേറി ഇരുന്നു. നേരത്തെ ചീത്ത പറഞ്ഞ ഈശ്വരന്മാരോടൊക്കെ ഒരു സോറി പറഞ്ഞു വീണ്ടും വണ്ടി എടുത്തു. കുറച് നേരം ലെഫ്റ്റ്, റൈറ്റ്, യു ടേണ്‍, എന്തായാലും അറബി എന്നെ പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു. ഒരു വിധം കുഴപ്പമില്ലാതെ ഓടിച്ചു എന്ന് എന്റെ മനസ്സ് പറഞ്ഞു. കുറച് കഴിഞ്ഞു ബാക്കി വന്ന അലെകൊണ്ടും ഓടിപിച്ചു. വണ്ടി തിരിച്ച നേരെ RTO ആപീസിലെക്ക്. എല്ലാവരുടെയും മുഖത് ആകാംഷ. ശേല്‍വന്റെ മുഖം മാത്രം ഒരു വികാരവും ഇല്ലാതെ. എനിക്കാണെങ്കില്‍ പേടി. ഓരോ ആളുകളെ വിളിച് എന്ടോ പേപ്പര്‍ കൊടുകുന്ദ് ആ അറബി. എന്നെ മാത്രം വിളികുനില്ല. ഈശ്വരാ.. പണി കിട്ടിയിരിക്കുന്നു. നീയൊന്നും ഡ്രൈവിംഗ് പഠിച്ചിട് കാര്യമില്ല എന്നും പറഞ്ഞു നേരെ കൊണ്ട് പോയി എന്റെ ഫയല്‍ ക്യാന്‍സല്‍ ചെയാന്‍ ആവുമോ എന്നെ പിടിച്ച നിര്‍ത്തിയത്. എന്റെ മനസ്സിലൂടെ പതിവ് പോലെ വേണ്ടാത്ത വിചാരങ്ങള്‍ മാത്രം കടന്നു പോയി. ബാക്കി മൂന്നു പേരും പോയപ്പോള്‍ അറബി എന്നെ വിളിച്ചു. കം ടു ദി ഓഫിസ്. ഹ്മ്മം ഇത് അത് തന്നെ. ഇനി ഇവനെ എങ്ങാനും ഈ പരിസരത്ത് കണ്ടാല്‍ മുട്ട് കാല്‍ തല്ലി ഓടിക്കാന്‍ ഓര്‍ഡര്‍ ഇടാന്‍ കൊണ്ട് പോവുകയാണെന്ന് എനിക്ക് മനസ്സിലായി. ഓഫീസിലേക്ക് കേറുന്ന വഴി എന്റെ അടുത്ത വന്നു അറബി പറഞ്ഞു. യു നീഡ് മോര്‍ ട്രെയിനിംഗ്. ടേക്ക് ദി കാര്‍ ഒണ്‍ലി അഫ്റെര്‍ ദാറ്റ്. യു ഹാവ് ക്ലിയര്ട് ദി ടെസ്റ്റ്. എനിക്ക് ഒന്നും മനസ്സിലായില്ല!!. ഞാന്‍ സ്ഥലകാല ഭ്രമം വന്ന പോലെ അങ്ങനെ നിന്ന് കുറച് നേരം...... പിന്നെ അയാളുടെ പിന്നാലെ ഓടി....... പിന്നെ വീണ്ടും വേറെ ഒരു ഹാളില്‍ പോയി ഇരുന്നു. ഒരു മണിക്കൂറിനു ശേഷം അതാ വീണ്ടും.......
വിഷൂണ്‍.... കരേലാ...... ദാസ്........
അങ്ങനെ അറബിയെ പറ്റിച് ഞാന്‍ ലൈസെന്‍സ് സ്വന്തമാകിയിരികുന്നു.!!!! അവര്‍ തന്ന പച്ച പേപ്പറുമായി ആപീസില്‍ വന്നു പാസ്പോര്‍ട്ടും എടുത്ത് അന്ന് തന്നെ പോയി എന്റെ ലൈസെന്‍സ് ഞാന്‍ സ്വന്തമാക്കി.
ഇനി എന്റെ ആദ്യത്തെ കാര്‍ ഡ്രൈവിംഗ് നെ പറ്റി ഇവിടെ എഴുതിയാല്‍ തീരില്ല.. അതിനു ഒരു പോസ്റ്റ് തന്നെ വേണം!!.