Total Pageviews

Tuesday 27 September 2011

ഫുഡ്‌ ചെയിന്‍

വെള്ളിയും ശനിയും ഉറങ്ങി തീര്‍ത്തു, ആ ഉറക്ക ചടവോടെ ഞാറാഴ്ച രാവിലെ ഓഫീസില്‍ എത്തി പ്രഭാത കര്‍മങ്ങള്‍ (എന്ന് വെച്ചാല്‍. ഓഫീസ് മെയില്‍സ്, ജി-ടോക്ക്, ഫെയിസ്ബുക്ക്, യാഹൂ, ദീപിക,) ചെയുന്നതിനിടക്കാന്,  ബോസ്സ് വിളിച്ചത്.  ആ വിളി അത്രെ പന്തി അല്ലായിരുന്നു. കാരണം ഇംഗ്ലീഷ് ആയിരുന്നു ഭാഷ!!..  പമ്മി പമ്മി ചെന്നപോള്‍ ബോസ്സ് ഒരു അലര്‍ച്ച!!... നീയൊക്കെ എന്തിനാടാ... രാവിലെ തന്നെ കെട്ടി എഴുന്നള്ളി വരുന്നേ???? ഞാന്‍  ഒന്ന്‍ അമ്പരന്നു!!... പിന്നെയാണ് കാര്യം മനസ്സിലായത്. വ്യയാഴ്ച വ്യ്കീട്ട് വീട്ടില്‍ പോകാനുള്ള തിരക്കില്‍ ഏല്‍പിച്ച പണിയില്‍ എന്തോ  ഒരു ടൈപ്പിംഗ്‌ എറര്‍!!.  ഞാന്‍ ജോലി ചെയുനുണ്ട് എന്നുള്ളതിന് ഏറ്റവും വല്യ തെളിവ് അല്ലെ സാര്‍.... എറര്‍ വരുന്നത് എന്നാണ് ആദ്യം മനസ്സില്‍ തോന്നിയത്. കാരണം ഞാന്‍ ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തി ഇരിക്കുവാണ്‌ എന്നും പറഞ്ഞാണ് കഴിഞ്ഞ ആഴ്ച ആരോ പകുതി ആക്കി വെച്ച ഒരു പണി കൂടി എന്റെ തലയില്‍ കൊണ്ടുവന്നു ഇട്ടതു!!!... അത് വാങ്ങി കറക്റ്റ് ചെയ്തു ഒന്നുടെ റി ചെക്ക്‌ ചെയ്തു തിരിച്ചു കൊടുത്തു. തിരിച്ച സീറ്റില്‍ വന്നിരുന്നപോ  മുതല്‍ മനസ്സില്‍ ഒരു വിങ്ങല്‍.. ഉത്തരം കിട്ടാത്ത ഒരു ചോദ്യം പോലെ മനസ്സ് പല വഴിക്കും ആലോചിച്ചു. ഞാന്‍ എന്തിനാണ്  രാവിലെ തന്നെ കെട്ടി എഴുനള്ളി വരുന്നത്!!..... ഏതാണ്ട് പതിനൊന്നു മണി വരെയേ ആ വിങ്ങലിനു ആയുസ്സ് ഉണ്ടായുള്ളൂ.... കാരണം പതിവ് ചാറ്റിംഗ് മഹാമഹം നടക്കുമ്പോള്‍ സുഹുര്ത് ആ പ്രഖ്യാപനം നടത്തി."ഞാന്‍ ഉണ്ണാന്‍ പോകുന്നു. ഭയങ്കര വിശപ്പ്‌.".... ഞാന്‍  വാച് നോക്കി. സമയം പതിനൊന്നേ കാല്‍. എന്ന് വെച്ചാല്‍ നാട്ടില്‍ പന്ത്രണ്ടേ മുക്കാല്‍!!!. വീട്ടില്‍ ഉള്ളപോള്‍ പോലും പന്ത്രണ്ടേ മുക്കാലിന് ഉണ്നാറില്ല ഞാന്‍. സ്വാഭാവികമായും ആ ചോദ്യം എന്റെ ഉള്ളില്‍ നിന്നും വന്നു. ഇതെന്താ ഇത്രേ നേരത്തെ ഉണ്ണാന്‍ പോകുന്നെ? ഉത്തരം ഒരു മറുചോദ്യം ആയിരുന്നു!!!...  ആ മറുചോദ്യം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു. സുഹുര്‍ത്തും ചോദിച്ചു അതെ ചോദ്യം. നമ്മള്‍ എന്തിനാ വര്‍മേ രാവിലെ കെട്ടി എഴുനള്ളി ഓഫീസില്‍ വരുന്നേ? ഞാന്‍ ഒന്നും മിണ്ടിയില്ല. ഉത്തരവും മറുകരയില്‍ നിന്ന് തന്നെ വന്നു. എടൊ വര്‍മ്മേ... നമ്മള്‍ രാവിലെ വരുന്നത് ഉച്ചക്ക് ഊണ് കഴിക്കാന്‍!!!!............ യുറേക്കാ എന്ന് പറഞ്ഞു പണ്ടെങ്ങണ്ടോ കുളിമുറിയില്‍ നിന്നും ഇറങ്ങി ഓടിയ ആളെ പോലെ എനിക്കും തോന്നി ബോസ്സിന്റെ മുറിയില്‍ ഓടി കയറി ഉത്തരം  കൊടുക്കാന്‍.  പക്ഷെ നാട്ടില്‍ അച്ഛനും, അമ്മയും, ഭാര്യയും. കുട്ടിയും ഒക്കെയുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍,  ആ സാഹസത്തില്‍ നിന്നും വിനയപൂര്‍വ്വം പിന്‍വാങ്ങി. എന്നിട്ട് മറ്റൊരു വന്‍ കണ്ടുപിടുത്തം കൂടി നടത്തി. "ഉച്ചക്ക് ഉണ്ണുന്നത് എന്തിനാ?"  ഉത്തരവും ഞാന്‍ തന്നെ കണ്ടെത്തി. "ഉച്ചക്ക് ഉണ്ണുന്നത് വൈകീട്ട് വീട്ടില്‍  പോകാന്‍!!!!!...."

വൈകീട്ട് വീട്ടില്‍ പോകുമ്പോള്‍ മനസ്സില്‍ ഒരേ ചിന്ത മാത്രമേ ഉണ്ടായുള്ളൂ..... രാത്രി ചപ്പാത്തിക്ക് കൂട്ടാന്‍ എന്താ  ഉണ്ടാക്കുക!!!...... :)

Thursday 15 September 2011

നേരിപോട്.

ജീവിതം അറ്റമില്ലാത്ത ഒരു തീവണ്ടി യാത്രയാണ്.!!!!! (ഓ ഇതാണോ ഇവന്‍ ഇത്ര കാര്യമായി പറയാന്‍ പോകുന്നത് എന്ന് സ്വാഭാവികമായും വായിക്കുന്നവര്‍ക്ക് തോന്നിയേക്കാം.). ക്ഷമിക്കുക.. ഞാന്‍  ആ കാര്യം മനസ്സിലാക്കാന്‍ വൈകി പോയി എന്നുള്ളതാണ് സത്യം. ഒരു നീണ്ട തീവണ്ടി യാത്രയില്‍ എത്രയോ പേരുമായി കൂട്ട് കൂടുന്നു. വളരെ ചുരുക്കം പേര്‍ അടുക്കുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വ്വം പേര്‍ ഒന്നോ രണ്ടോ വിട്ടു പിരിയാന്‍ ആവാത്ത ബന്ധങ്ങള്‍ ആയി മാറുന്നു!!!. അതാണ്‌ ജീവിത യാത്ര. കൂട്ട് കൂടുന്നവര്‍ എല്ലാവരും ജീവിത കാലം മുഴുവന്‍ നമ്മോടൊപ്പം ഉണ്ടാവും എന്ന് കരുതുന്നവന്‍ പമ്പര വിഡ്ഢി!!!... അവരവര്‍ക്ക് ഇറങ്ങേണ്ട സ്ഥലം ആയാല്‍ ഒരു "ഗുഡ് ബൈ.... " ഫോര്മാലിട്ടിക്ക് വേണ്ടി ഒരു "വീണ്ടും കാണാം" എന്ന ഭീഷണി. നൂറുല്‍ പത്തു പേരെങ്കിലും നമ്പര്‍ കയിമാറും. പക്ഷെ ആ പത്തില്‍, ഏഴു പേരെങ്കിലും അത് ചുരുട്ടി കൂട്ടി കളഞ്ഞിരിക്കും!!. ആ എഴില്‍ അഞ്ചു പേരെങ്കിലും തന്റെ ഉറക്കത്തിനു വിഗ്നം നിന്ന ആ കാലമാടനെ മനസ്സാല്‍ ശപിക്കും!!.   ഒരികല്‍ മാത്രമേ കണ്ടിട്ടുള്ളു എങ്കിലും, ചിലരോട് നമ്മള്ക്ക് വര്‍ഷങ്ങള്‍ ആയുള്ള അടുപ്പം പോലെ തോന്നിയേക്കാം. ആ അടുപ്പം വളര്‍ന്നു സൌഹൃദവും, ബന്ധങ്ങളും ആയേക്കാം.  പക്ഷെ എത്ര നാള്‍? എവിടെയാണ് ബന്ധങ്ങള്‍ തകരുന്നത്? ആരെങ്കിലും എപ്പോളെങ്കിലും ഇതിനുള്ള ഉത്തരം കണ്ടു പിടിച്ചിട്ടുണ്ടോ? എല്ലാവര്ക്കും അവരവരുടേതായ കാരണങ്ങള്‍ നിരത്താന്‍ ഉണ്ടായേക്കാം. ഒരു ബുദ്ധിജീവി പരിവേഷത്തില്‍ വേണമെങ്കില്‍ "Everything Happens for a Reason" എന്ന് കാച്ചി വിടാം. പക്ഷെ അവരും സ്വന്തം അകതോടിലെക്ക് വലിയുമ്പോള്‍ ചിന്തിക്കും. എന്തായിരുന്നു  കാരണം!!!. ഉത്തരം കണ്ടെത്താനാവാത്ത ആ കാരണം തേടി ഞാനും ഇതാ...........  (കൊച്ചു മുതലാളിയെ പോലെ പാടി പാടി മരിക്കും എന്നൊനും പറയാന്‍ തല്‍കാലം പറ്റുന്നില്ല), കാരണം ഞാന്‍  ഒരു ശുഭാപ്തി വിശ്വാസക്കാരന്‍ ആണ്!!. 

"If you really love something, set it free. If it comes back, it's yours, and if not, it wasn't meant to be."