Total Pageviews

Thursday 15 September 2011

നേരിപോട്.

ജീവിതം അറ്റമില്ലാത്ത ഒരു തീവണ്ടി യാത്രയാണ്.!!!!! (ഓ ഇതാണോ ഇവന്‍ ഇത്ര കാര്യമായി പറയാന്‍ പോകുന്നത് എന്ന് സ്വാഭാവികമായും വായിക്കുന്നവര്‍ക്ക് തോന്നിയേക്കാം.). ക്ഷമിക്കുക.. ഞാന്‍  ആ കാര്യം മനസ്സിലാക്കാന്‍ വൈകി പോയി എന്നുള്ളതാണ് സത്യം. ഒരു നീണ്ട തീവണ്ടി യാത്രയില്‍ എത്രയോ പേരുമായി കൂട്ട് കൂടുന്നു. വളരെ ചുരുക്കം പേര്‍ അടുക്കുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വ്വം പേര്‍ ഒന്നോ രണ്ടോ വിട്ടു പിരിയാന്‍ ആവാത്ത ബന്ധങ്ങള്‍ ആയി മാറുന്നു!!!. അതാണ്‌ ജീവിത യാത്ര. കൂട്ട് കൂടുന്നവര്‍ എല്ലാവരും ജീവിത കാലം മുഴുവന്‍ നമ്മോടൊപ്പം ഉണ്ടാവും എന്ന് കരുതുന്നവന്‍ പമ്പര വിഡ്ഢി!!!... അവരവര്‍ക്ക് ഇറങ്ങേണ്ട സ്ഥലം ആയാല്‍ ഒരു "ഗുഡ് ബൈ.... " ഫോര്മാലിട്ടിക്ക് വേണ്ടി ഒരു "വീണ്ടും കാണാം" എന്ന ഭീഷണി. നൂറുല്‍ പത്തു പേരെങ്കിലും നമ്പര്‍ കയിമാറും. പക്ഷെ ആ പത്തില്‍, ഏഴു പേരെങ്കിലും അത് ചുരുട്ടി കൂട്ടി കളഞ്ഞിരിക്കും!!. ആ എഴില്‍ അഞ്ചു പേരെങ്കിലും തന്റെ ഉറക്കത്തിനു വിഗ്നം നിന്ന ആ കാലമാടനെ മനസ്സാല്‍ ശപിക്കും!!.   ഒരികല്‍ മാത്രമേ കണ്ടിട്ടുള്ളു എങ്കിലും, ചിലരോട് നമ്മള്ക്ക് വര്‍ഷങ്ങള്‍ ആയുള്ള അടുപ്പം പോലെ തോന്നിയേക്കാം. ആ അടുപ്പം വളര്‍ന്നു സൌഹൃദവും, ബന്ധങ്ങളും ആയേക്കാം.  പക്ഷെ എത്ര നാള്‍? എവിടെയാണ് ബന്ധങ്ങള്‍ തകരുന്നത്? ആരെങ്കിലും എപ്പോളെങ്കിലും ഇതിനുള്ള ഉത്തരം കണ്ടു പിടിച്ചിട്ടുണ്ടോ? എല്ലാവര്ക്കും അവരവരുടേതായ കാരണങ്ങള്‍ നിരത്താന്‍ ഉണ്ടായേക്കാം. ഒരു ബുദ്ധിജീവി പരിവേഷത്തില്‍ വേണമെങ്കില്‍ "Everything Happens for a Reason" എന്ന് കാച്ചി വിടാം. പക്ഷെ അവരും സ്വന്തം അകതോടിലെക്ക് വലിയുമ്പോള്‍ ചിന്തിക്കും. എന്തായിരുന്നു  കാരണം!!!. ഉത്തരം കണ്ടെത്താനാവാത്ത ആ കാരണം തേടി ഞാനും ഇതാ...........  (കൊച്ചു മുതലാളിയെ പോലെ പാടി പാടി മരിക്കും എന്നൊനും പറയാന്‍ തല്‍കാലം പറ്റുന്നില്ല), കാരണം ഞാന്‍  ഒരു ശുഭാപ്തി വിശ്വാസക്കാരന്‍ ആണ്!!. 

"If you really love something, set it free. If it comes back, it's yours, and if not, it wasn't meant to be."

7 comments:

  1. മനോഹരമായിട്ടുണ്ട് വിഷ്ണു ചേട്ടാ..

    ReplyDelete
  2. സുഹൃത്ത് ബന്ധങ്ങൾ വളരെ മെല്ലെ മാത്രം സ്ഥാപിക്കുക , എന്നാൽ സഥാപിച്ചു കഴിങ്ങാലോ അതിൽ ദൃഡമായി ഉറച്ചു നിൽക്കുക - സോക്രട്ടീസ്.

    ReplyDelete
  3. wooowwwwwww...vishnu...nannayi ezhuthiyirikkunnu..souhrudangalude vila nashtapetta varthamanakalathinu chernnathu...kooduthal ezhuthuka .

    ReplyDelete
  4. ഈ ലോകത്ത് നമ്മുടേതു മാത്രമായിട്ടാരുമില്ല!! എല്ലാവരും ആരുടെയൊക്കെയൊ എന്തൊക്കെയൊ കൂടിയാണ്..അതു മനസിലാക്കിയാല്‍ തീരുന്ന ചെറിയ പ്രശ്നങ്ങളേ ഉള്ളൂ..എല്ലാ ബന്ധങ്ങളിലും..
    ലോകാവസാനം വരെ കൂട്ടുണ്ടാകുന്ന ഒരാളെ ഉണ്ടാകു..സ്വന്തം മന:സ്സ്!
    ഇനിയും എഴുതു... ദാസന്റെ ലോകം ശുഭാപ്തിവിശ്വാസത്തിന്റെ വെള്ളി വെളിച്ചം വിതറട്ടെ...എപ്പോളും...

    ReplyDelete
  5. a fine disection of koozhakode...............

    ReplyDelete
  6. ബന്ധങ്ങള്‍ നമ്മുടെ മനസ്സില്‍ ആണ് സൃഷ്ടിക്കപ്പെടുന്നത്.. അതൊരിക്കലും നശിക്കുന്നില്ല.. നമുക്ക് മതിയാവത്തിടത്തോളം
    എഴുതൂ. മനസ്സിന്റെ തോന്നലുകള്‍..അത് സുഖകരം ആണ്.. സന്തോഷം വായിക്കാനും ..
    ഭാവുകങ്ങള്‍ ..
    word verification maattiyaal kollaam.. it serves no purpose:)

    ReplyDelete
  7. Very true and well written ...abhinandanagal

    ReplyDelete