Total Pageviews

Sunday 24 July 2011

ബോഡി ബില്ടിംഗ്

ബോഡി ബില്ടിംഗ്

പണ്ട് പണ്ട് എന്ന് പറഞ്ഞാല്‍ ഏകദേശം 20  വര്‍ഷങ്ങള്‍ക് മുന്പ് എന്റെ കുട്ടികാലത്ത് നടന്ന ഒരു സംഭവം ആണ്.... ഇന്നത്തെ പോലെ ഫിട്നെസ്സ് സെന്റെരുകളും, സ്പ കളും ഒന്നും ഇല്ലാത്ത ശാന്ത സുന്ദരമായ കൊച്ചു കേരളം. മാനുഷ്യര്‍ എല്ലാവരും "ഒന്ന്" പോലെ ആയതു ആവശ്യത്തിനു ഫിട്നെസ്സ് സെന്റെരുകള്‍ ഇല്ലാത്തതു കൊണ്ടായിരിക്കാം... അത്യാവശ്യത്തിനു ദേഹം അനങ്ങാന്‍ വല്ല കൂലി പണിയോ, മരം വെട്ടലോ, കിണര്‍ കുഴിക്കലോ ഒക്കെ ആയിരുന്നു ആളുകള്‍ ചെയ്തിരുന്നത്. എന്നാല്‍ ജന്മം കൊണ്ട് ക്ഷത്രിയന്‍ ആയി പോയ ഞങ്ങള്‍ക്ക് ഈ പറഞ്ഞ പണി ഒക്കെ നിഷിദ്ധമായിരുന്നു!! ഏതെങ്കിലും കൂട്ടുകാരുടെ വീട്ടില്‍ മരം വെട്ടലോ, കുളം വറ്റിക്കാലോ ഉണ്ടെങ്കില്‍ ഞങ്ങള്‍ വളരെ ആവേശത്തോട്‌ കൂടി പോകുമായിരുന്നു!!. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍, മുന്‍പൊരിക്കല്‍  വിശേഷിപിച്ച നാല്‍വര്‍ സംഘം തന്നെ.. പക്ഷെ അവിടെ ചെന്ന് അറുത്തു വീഴുന്ന മരം പിടിക്കണോ, കുളത്തില്‍ ഇറങ്ങി മീന്‍ പിടിക്കണോ നോക്കിയാല്‍ ഉടനെ വരും ആരെങ്കിലും..... തമ്പ്രാന്‍ കുട്ടി ഇതൊന്നും ചെയ്യണ്ട, ഇതൊക്കെ ഇങ്ങക്ക് കൊറച്ചിലാ.... മിഥുനം സിനിമയില്‍ മോഹന്‍ ലാല്‍ പറയുന്ന ദയലോഗ് പലപ്പോഴും മനസ്സില്‍ വന്നിട്ടുണ്ട്!!..." അത് എന്റെ കുറ്റം അല്ല സാര്‍........" പക്ഷെ ആരോട് പറയാന്‍? അങ്ങനെ ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി. ജിം ഇല് പോവുക!!!... അതാവുമ്പോ അത്യാവശ്യത്തിനു മസില്‍ പെരുപിച് നടക്കേം ചെയാം!!.. വല്യേട്ടന്‍ ആണ് സംഗതി അവതരിപിച്ചത്. വാട്ട്‌ ആന്‍ ഐഡിയ സര്‍ ജി എന്ന് പറയാന്‍ അന്ന് ആ പരസ്യം വന്നിട്ടില്ലായിരുന്നു!... പക്ഷെ എവിടെ പോകും? അതിനെ പറ്റി അന്വേഷിച്ചു റിപ്പോര്‍ട്ട്‌ സമര്പിക്കാന്‍ ചെറിയേട്ടന്‍ എന്നാ ഏകാങ്ക കമ്മിഷന്‍ നിയമിതനായി. ഈ വക കാര്യങ്ങളില്‍ വളരെ ജാഗരൂഗനായിരുന്ന കമ്മിഷന്‍, ഒരു ആഴ്ചക്കകം റിപ്പോര്‍ട്ട്‌ സമര്‍പിച്ചു. തൊണ്ടയാട് ഒരു ജിം ഉണ്ട്!!! പിന്നെ ഉള്ളത് കാരന്തൂര്‍ ആണ്... കാരന്തൂര്‍ എന്തായാലും പോക്ക് നടക്കില്ല എന്ന് വലിയേട്ടന്‍ തീര്‍പ് കല്പിച്ചു. അതിനുള്ള കാരണവും വിചിത്രമായിരുന്നു.. കാരന്തൂര്‍ പോകണമെങ്കില്‍ മായനാട് കയറ്റം കയറണം, ഇറങ്ങണം!!!! അത് കയറുകയും, ഇറങ്ങുകയും ചെയ്താല്‍ പിന്നെ ജിമ്മില്‍ പോകേണ്ട ആവശ്യം ഇല്ല. പോരാത്തതിനു ദൂരവും. കാരന്തൂര്‍ ഏതാണ്ട് 6  കിലോമീറ്റര്‍ ഉണ്ട്. തൊണ്ടയാട് ആണെങ്കില്‍ 3  ഒതുക്കാം. അങ്ങനെ തൊണ്ടയാട് ജിമ്മില്‍ പോകാന്‍ ഉള്ള തീരുമാനത്തോടെ ഞങ്ങള്‍ 2  സൈക്കിള്‍ ഒക്കെ ഒപിച്ചു. എന്ത് തുടങ്ങുമ്പോഴും നല്ല ദിവസം നോക്കണമല്ലോ. അങ്ങനെ ഒരു ജൂണ്‍ 18  ഞായറാഴ്ച  നല്ല ദിവസം ആണെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ആ ദിവസം വന്നെത്തി. രാവിലെ 4  മണിക്ക് എഴുനേറ്റു. പല്ല് തേച്ചു, കുളിച്ചു.... (ജിമ്മില്‍ പോകുമ്പോള്‍ എന്തിനാ കുളികുനെ എന്ന് സംമ്ശയം വന്നേക്കാം. പക്ഷെ ഒരു നല്ല കാര്യത്തിന് പോവുകയല്ലേ കുളിച് ശുദ്ധമായി പോകാം തീരുമാനിച്ച അങ്ങനെ ചെയ്തത്). പുറത്ത് ഇറങ്ങി നോക്കുമ്പോ നല്ല മഴ.. മഴ എന്ന് പറഞ്ഞാല്‍ നല്ല അസ്സല്‍ മഴ തന്നെ!!! കാലവര്‍ഷം ഞങ്ങളുടെ മസില്‍ സ്വപങ്ങള്‍ക്ക് തടസ്സം ആകുമോ എന്ന് ഒരു വേള ചിന്തിച്ചു. പക്ഷെ വലിയേട്ടന്‍ ഒര്മിപിച്ചു.... നമ്മള്‍ ക്ഷത്രിയര്‍ ആണ്!!! മുന്പോട്ട്ട് വെച്ച കാല്‍ തിരിച്ചെടുക്കാന്‍ പാടില്ല.... അങ്ങനെ രണ്ടു സൈക്ലെളിന്മേല്‍ ഞങ്ങള്‍ 4  പേര്‍ യാത്രയായി. ദയനാമോ ഇല്ലാത്ത കാരണം ഒരാള്‍ മുന്നിലെ തണ്ടില്‍  ടോര്‍ച് തെളിച് ഇരികുന്നത്. തൊണ്ടയാട് എന്നാ സ്ഥലം അറിയാം എന്നല്ലാതെ, ഈ ജിം എവിടെയാണെന്ന് ആര്‍കും ഒരു പിടിയും ഇല്ല. ഏകാങ്ക കമ്മിഷന്‍ ആണെങ്കില്‍ വളരെ ശുഭാപ്തി വിശ്വാസത്തില്‍ ആണ്. തൊണ്ടയാട് ചെന്ന് ആരോട് ചോദിച്ചാലും പറഞ്ഞു തരും എന്നാണ് റിപ്പോര്‍ട്ട്‌ സമര്പിച്ചത്. കൃത്യം 4 .30  മണിക്ക് തൊണ്ടയാട് എത്തി. ഇനി എങ്ങോട്ട്???? നമുക്ക് ചോദിക്കാം... ആരോട് ചോദിയ്ക്കാന്‍!!! രാവിലെ 4  മണിക്ക്..... കോരി ചൊരിയുന്ന മഴയത്ത്!!!! അതും ഞായറാഴ്ച!!!! ആരിരിക്കുന്നു ഞങ്ങള്‍ക്ക് വഴി പറഞ്ഞു തരാന്‍!!! വീട്ടില്‍ പറയാതെ പോന്നതില്‍ ഉള്ള പേടി ഒരു വശത്ത്...  ആ കോരി ചൊരിയുന്ന മഴയത്തും ഞങ്ങള്‍ വിയര്‍ക്കാന്‍ തുടങ്ങി. സ്കൂളില്‍ SFI  യുടെ വലിയ നേതാവായി അറിയപെട്ടിരുന്ന വല്യേട്ടന്‍ വരെ "എന്റെ ഭഗവതീ" എന്ന് വിളിച്ചു!!!! അങ്ങനെ തല്‍കാലം ഞങ്ങള്‍ ബസ്‌ സ്റ്റോപ്പില്‍ കയറി നിന്നു. ഭഗവതി കടാക്ഷിച്ച പോലെ അതാ വരുന്നു മില്‍മ പാലുകാരന്‍ ഒരു സൈക്ല്ളില്‍ !!. അയാളോട് കാര്യം ചോദിച്ചു. അപ്പൊ കിട്ടി അടുത്ത ഷോക്ക്‌ . അത് ഇനിയും ഒരു 4  കിലോമീറ്റര്‍ ഉള്ളിലേക്ക് പോകണം. കുടില്ത്തോട് എന്നാ സ്ഥലത്താണ് ഈ ജിം.. ഞങ്ങളുടെ ഉള്ള ജീവന്‍ പോയി. കുടില്ത്തോട് ഞങ്ങള്‍ക്ക് അത്രയും പേടി ഉള്ള സ്ഥലമാണ്. കാരണം അവിടെ നിന്നുള്ള ഫുട്ബോള്‍  ടീമിനെ ആണല്ലോ ഞങ്ങള്‍ കാഴ്ഴിഞ്ഞ മാസം പാറപ്പുറം വെച് കൂവി വിട്ടത്!!! ഏകാങ്ക കമ്മിഷനെ വല്ലിയെട്ടന്‍ ഒന്ന് നോക്കി... എന്ത് തന്നെ ആയാലും വെച്ച കാല്‍ പിന്നോട്ട് ഇല്ല... ക്ഷത്രിയ രക്തം അല്ലെ...... അടി കിട്ടിയാല്‍ എല്ലാ രക്തവും ചുവപ്പാണ് എന്ന് മനസ്സിലാക്കാന്‍ അന്ന് ബുദ്ധി ഉറചിടില്ലയിരുന്നു. എന്തായാലും പോയി നോക്കാം. അങ്ങനെ ആ മഴയത് വീണ്ടും സൈക്കിള്‍ സവാരി ഗിരി ഗിരി........... ഏതാണ്ട് 6  മണിയോടുകൂടി ഈ പറഞ്ഞ സ്ഥലം ഞങ്ങള്‍ തപ്പി പിടിച്ചിരിക്കുന്നു. അമേരിക്ക കണ്ടു പിടിച്ച കൊളംബസിന്റെ ആവേശമായിരുന്നു അപ്പൊ വല്ലിയെട്ടന്റെ മുഖത്ത്... ഒരു ഓല ഷെഡ്‌. അതിന്റെ അടുത്ത ഒരു വീട്... സംഗതി ഇത് തന്നെ പക്ഷെ ആരെയും കാണാനില്ലാലോ....  ഇന്ന് ഞായറാഴ്ചയല്ലേ..... ആളുകള്‍ വന്നു തുടങ്ങുന്നേ ഉണ്ടാവുള്ളൂ... കമിഷന്‍ ആശ്വസിപിച്ചു.... 7  മണിയായിട്ടും ആരെയും കാണാത്തതുകൊണ്ട് അവിടെ ഉള്ള വീട്ടില്‍ കയറി ചോദിയ്ക്കാന്‍ തീരുമാനിച്ചു. വീടിന്റെ വാതിലില്‍ മുട്ടി. ചോദ്യം ചോദിയ്ക്കാന്‍ ഉള്ള അവകാശം വല്ലിഎട്ടനായിരുന്നു.
വല്ലിയെട്ടന്‍ :  ഇവിടെ ആരും ഇല്ലേ?
വീട്ടുകാര്‍       :  ആരാ?
വ                       :   ഞങ്ങള്‍ കുറച്ചു ദൂരെ നിന്നാ
വീ                      :   എന്താ കാര്യം
വ                       :  ആശാനെ ഒന്ന് കാണണം
വീ                      :  അച്ഛന്‍ ഉറങ്ങുകയ. 10  മണി കഴിഞ്ഞു വരണം!!!

ഞങ്ങള്‍ അന്തം വിട്ടു!!!  10  മണിക്ക് എഴുനേല്‍ക്കുന്ന ആശാന്റെ കീഴില്‍ ആണോ മസില്‍ പെരുപിക്കാന്‍ വന്നിരികുന്നത്!!! എന്തായാലും വീട്ടില്‍ കയറി ചോദിയ്ക്കാന്‍ തന്നെ തീരുമാനിച്ചു.
വ     :  വാതില്‍  തുറക്കാമോ
വീ    :  നിക്കിയീ
വാതില്‍ തുറന്നു. വല്ലിയെട്ടന്‍ കാര്യങ്ങള്‍ അവതരിപിച്ചു. അപ്പോള്‍ അതാ വരുന്നു മറുപടി!!!

അച്ഛന്‍ തളര്‍വാതം പിടിച്ചു കെടപ്പാ....... ഇപ്പൊ രണ്ടു മാസം ആയി ..... ജിം ഒന്നും ഇല്ല........ നിങ്ങള് വേറെ വല്ല സ്ഥലത്തും പോയി അന്വേഷിക്കു കുട്ടികളെ.......
ഞങ്ങളുടെ കണ്ണില്‍ പൊന്നീച്ച പറന്നു. പ്രതിസന്ധികള്‍ പലതാണ്. നേരം നല്ലവണ്ണം വെളുത്തിരിക്കുന്നു .. ആളുകള്‍ ഞങ്ങളെ തിരിച്ചറിയും.. അന്ന് കൂവലിന് ഇരയായ ഏതെങ്കിലും ഫുട്ബോള്‍ പ്രേമി ഞങ്ങളെ കണ്ടാല്‍.......
സൈക്ലെനു വാടക കൊടുക്കണം......
ഞായറാഴ്ച ആയിട്ട് കാലത്ത് തന്നെ എവടെ തെണ്ടാന്‍ പോയതാ 4  എന്നാവും കൂടി എന്നാ ആക്രോശത്തോടെ വീടിലുള്ളവര്‍!!!.... ഇനി കുട്ടികളെ കാണ്മാനില്ല എന്ന് പറഞ്ഞു നാട്ടുകാരെ ഒക്കെ വിളിച്ചു കൂട്ടി കാണുമോ...... എന്തായാലും വീണ്ടും "ഒന്ന്" പോലെ തന്നെ ജീവിക്കാന ഞങ്ങളുടെ വിധി എന്ന് സമാധാനിച്, പരസ്പരം സമാധാനിപിച്, ഞങ്ങള്‍ തിരിച്ച സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങി.....