Total Pageviews

Sunday 20 June 2010

ഫുട്ബോള്‍ ഓര്‍ക്കുമ്പോള്‍......


ഫുട്ബോള്‍ ഓര്‍ക്കുമ്പോള്‍......
ദാസന്‍ എന്തോ ഈ ലോകത്തില്‍ അല്ലായിരുന്നു എന്ന് തോന്നുന്നു. വൈകീട്ട് പതിവ് കോട്ടയും കഴിഞ്ഞു സഞ്ചിയും തൂക്കി ചാരായ ഷാപ്പില്‍ നിന്നും ഇറങ്ങിയപ്പോള്‍ അതാ റോട്ടില്‍ ഒരു ബഹളം. ഇതെന്താ ഈ സമയത്ത് ഒരു ബഹളം? വീട്ടില്‍ പോയി എഴുതാന്‍ ഉണ്ടായിരുന്നെങ്കിലും ദാസന്‍ ബഹളം നടക്കുന്ന ദിക്കിലേക് പോയി. അവിടെ ബാര്‍ബര്‍ ബാലനെ എല്ലാവരും കൂടി ഇട്ടു പൊരിക്കുന്നു. ഇടക്ക് ഓരോ പേരുകളും, രാജ്യത്തിന്‍റെ പേരുകളും പറയുനുണ്ട്. ദാസന്‍ ശ്രെധിച്ചു. മെസ്സി, റൂണി, റോബിഞ്ഞോ, ടോറസ്, ബ്രസീല്‍, അര്‍ജെന്റിന, ഇറ്റലി, . ഒ ഇപ്പൊ കാര്യം പിടി കിട്ടി. ലോക കപ്പ്‌ ഫുട്ബാള്‍ ആണ് വിഷയം. ദാസനും പണ്ട് നല്ല ഒരു ഫുട്ട്ബാള്‍ കളികാരന്‍ ആയിരുന്നു എന്ന് ഓര്‍ത്തു.
ദാസന്‍റെ ബാല്യ കാല സ്മരണകള്‍. :-
ദാസന്‍റെ കുട്ടികാലം!!. സ്കൂള്‍ വിട്ടാല്‍ ഓടി വീട്ടിലേക്ക്. മുറ്റത്ത്‌ നിന്നും പുസ്തക സഞ്ചി ഒറ്റ ഏറു വെച്ച് കൊടുക്കും. അകത്തേക്ക്. കാരണം അപ്പോളേക്കും കൂട്ടുകാര്‍ പടിക്കല്‍ എത്തിയ്ടുണ്ടാവും. മായാവി, കൂമന്‍, ചെമ്പോത്ത്, കപീഷ്, ഇവരൊക്കെയാണ് സ്ഥിരമായി ആ സമയം അവിടെ എത്തുന്ന പരിചയകാര്‍. കൂടെ ദാസന്‍റെ ചേട്ടന്മാരും ഉണ്ടാവും. ഇവര്‍ 4 പേരാണ് എന്തിനും ഒപ്പം ഉണ്ടാവുക പതിവ്. പരിചയം ഇല്ലാത്ത നൂറു കണക്കിന് ആളുകള്‍ ആ വഴി പോകുനുണ്ടാവും ഈ സമയം ആയാല്‍. എല്ലാവരും പോകുന്നത് പാറപ്പുറം മ്യ്താനതെക്ക്. ഓടി അവരുടെ കൂടെ കൂടി നടന്നു. നടക്കുന്ന വഴിക്ക് ട്രൌസേരിന്റെ പോക്കറ്റില്‍ കയിട്ടു ബസ്സിനു കൊടുകാതെ കരുതി വെച്ച 50 പൈസ അതില്‍ തന്നെ ഉണ്ടെന്നു ഉറപ്പു വരുത്തി. ഈ അമ്പത് പയിസ കൊണ്ട് വേണം അന്നത്തെ കളി കണ്ടു തീര്‍ക്കാന്‍. ഒരു കോല്‍ ഐസ്. പിന്നെ രണ്ടു ഉപ്പിലിട്ട മാങ്ങാ. ഇടവഴി തിരിഞ്ഞു കയറ്റം കേറുമ്പോള്‍ മതിലില്‍ തല മാത്രം കാണിച്ചു കൊണ്ട് ശുക്രന്‍ നായര്‍ ചോദിച്ചു. ഇന്നരോക്കെയ കളി? ഇന്ന് കയിരളിയും കുടില്തോടും. ഉത്തരം പറഞ്ഞത് ദാസനാണ്‌. കാരണം ദാസന്‍റെ കയില്‍ എല്ലാ കളികളുടെയും നോട്ടീസ് ഉണ്ടാവും. ഓ കുടില്തോടിന്റെ കളിയാണോ. അപ്പൊ കരിപെട്ടി വാസു ഉണ്ടാവും. നിങ്ങള്‍ നടന്നോ ഞാന്‍ വന്നേക്കാം. നടക്കുമ്പോള്‍ മുന്നില്‍ ഉള്ളവരുടെ സംഭാഷണം ദാസന്‍ ശ്രേധിച്ചു. കരിപെട്ടി വാസുവിന്റെ വീര കഥകള്‍ ആണ് അവര്‍ പറയുന്നത്. കഴിഞ്ഞ ആഴ്ച പറമ്പില്‍ ബസാറിലെ കളിയില്‍ വാസു ഒരുത്തന്റെ കാല്‍ ഒടിച്ച്.!! 2 ആഴ്ച മുന്‍പേ മായനട്ടില്‍ വാസു ഒരുത്തനെ തല കൊണ്ട് അടിച്ച വീഴ്ത്തി!!. ഓ ദാസന്‍റെ ഉള്ളൊന്നു കാളി. കാരണം കയിരളി എന്ന് പറഞ്ഞാല്‍ ഇരിങ്ങടന്‍പള്ളിയില്‍ ഉള്ള ടീം ആണ്. കാര്യം രാഷ്ട്രീയമായി അവരോട് ദാസന് തീരെ യോജിപ് ഇല്ലെങ്കിലും, കളിക്കുനത് ഒക്കെ നാട്ടുകാര്‍. പുഷ്പന്‍, രേമേശന്‍, അനില്‍ തുടങ്ങിയവര്‍. ഇതില്‍ അനിലിന്റെ കാലെങ്ങനും ഒടിഞ്ഞാല്‍, കഷ്ടപെടുന്നത് ദാസന്‍ തന്നെയാണ്. കാരണം വീടിലേക്ക്‌ റേഷന്‍ വാങ്ങാനും, സാധനങ്ങള്‍ വാങ്ങാനും അനിലിന്റെ ഓട്ടോറിക്ഷ കൂടിയേ തീരു. (12 രൂപയാണ് നിരകെങ്കിലും അനില്‍ ദാസനോട് 10 രൂപയെ എടുക്കു.) അങ്ങനെ ആഴ്ചയില്‍ മിച്ചം വെക്കുന്ന 2 രൂപയാണ് ദൂര സ്ഥലങ്ങളില്‍ കളി കാണാന്‍ പോകുമ്പോള്‍ ദാസന്‍റെ പോക്കറ്റ്‌ മണി.
പുറകില്‍ ഉള്ളവര്‍ക്ക് ഇന്നലത്തെ കളിയെ പറ്റി ആയിരുന്നു സംസാരം. സ്പ്യ്കോ കോവൂര്‍ റെഡ് സ്റ്റാര്‍ ചെവരംബലതിനെ അട്ടി തോല്പിച്ചു. സ്പ്യ്കോ കോവൂരിന് വേണ്ടി പുലി വിശ്വന്‍ 2 ഗോള്‍ അടിച്ചിരിക്കുന്നു!!. അഖിലെശനും നന്നായി കളിച്ചു. റെഡ് സ്റ്റാര്‍ മുഴുവന്‍ ഇറക്കുമതി ആയിരുന്നു പോലും. എന്നിട്ടും അവര്‍ തോറ്റു. ഈ പുലി വിശ്വന്‍ എന്നും ദാസന്‍റെ ഒരു സ്വപ്നമായിരുന്നു. മിക്കവാറും സ്കൂളില്‍ പോകുന്ന വഴി അഞ്ജനം എന്ന പേരുള്ള വീടിന്റെ മുന്നില്‍ എത്തിയാല്‍ ഒരു എത്തിനോട്ടം പതിവുള്ളതാണ്. പുലി വിശ്വനെ കാണാന്‍!!. ഒരു ആറര അടി ഉയരം. 80 കിലോയെങ്കിലും ഭാരം കാണും!!. പിന്നീട് വലുതായപ്പോള്‍ ‍പുലി വിശ്വന്‍ ദാസന് വിശ്വേട്ടന്‍ ആയി കഴിഞ്ഞിരുന്നു. കാരണം വിശ്വനാഥന്‍ എന്ന നാടുകാരുടെ പുലി വിശ്വന്‍ കസ്റ്റംസ് ഓഫീസര്‍ ആണെന്ന തിച്ചറിവ് അപ്പോളാണ് ഉണ്ടായത്. ഒരിക്കല്‍ സ്പ്യ്കോ കോവൂര്‍ കൊടുവള്ളിയിലെ ഒരു ടൂര്‍ണമെന്റില്‍ സെമി എത്തിയത് നാട്ടില്‍ ആഘോഷമയത് ദാസന്‍ ഓര്‍ത്തു. 2 മിനി ലോറിയിലാണ് അന്ന് കളി കാണാന്‍ നാട്ടുകാര്‍ പോയത്!!. ചെണ്ട, പീപി, ഇലത്താളം, ബാന്‍ഡ്, ഓ അതായിരുന്നു ദാസന്റെ ആദ്യത്തെ ഫുട്ബോള്‍ ആഘോഷം. സെമി ഫൈനല്‍ കളിക്കാന്‍ വേണ്ടി 3 കളിക്കാരെ ഇറക്കുമതി ചെയാന്‍ നാടുകാര്‍ തീരുമാനിച്ചതും, അങ്ങനെ അരീക്കോട് നിന്ന് മൂരി സലാം, കോട്ടക്കല്‍ നിന്ന് മന്‍സൂര്‍, പിന്നെ കുറ്റിച്ചിറ നിന്നും ജാഫര്‍. ഇവര്‍ക്ക് കൊടുക്കാന്‍ ഉള്ള തുക നാട്ടുകാര്‍ പിരിച് ഉണ്ടാക്കുകയായിരുന്നു. ആ ആഴ്ചത്തെ സമ്പാദ്യം ആയ 2 രൂപ ഇതിനു വേണ്ടി സംഭാവന ചെയ്തത് ദാസന്‍ ഓര്‍ത്തു!!. അതോടെ ദാസനും അവരില്‍ ഒരാള്‍ ആയി കഴിഞ്ഞു. ആ ദിവസം വന്നെത്തി. രണ്ടു മിനി ലോറികളില്‍ സ്പ്യ്കോ കോവൂരിന്റെ പുലികുട്ടികള്‍ കൊടുവള്ളിയിലെക്ക് യാത്രയായി. (ഇത് പ്രമാണിച് അന്ന് ദാസന് വയറു വേദന വരുകയും, സ്കൂളില്‍ പോകാതെ ഇരിക്കയും, ഉച്ചക്ക് ഊണ് കഴിഞ്ഞപ്പോള്‍ വയറു വേദന പെട്ടന് ഭേദമാവുകയും ചെയ്തു). 3 മണിക്ക് വണ്ടി വന്നു. എല്ലാവരും മിനി ലോറിയുടെ പിന്‍ ഭാഗത്തേക് വലിഞ്ഞു കേറാന്‍ ശ്രേമിക്കുന്നു. ദാസന് കേറാന്‍ പറ്റുനില്ല. അങ്ങനെ ആണ് സദു വന്നു പിന്നില്‍ നിന്നും പൊക്കി എടുത്ത് മുകളില്‍ വെച്ചത്. അത് കണ്ട ശുക്രന്‍ നായര്‍ പര്‍നാജു തമ്പ്രാന്‍ കുട്ടി ഇവിടെ നികണ്ട അലംബാവും ഇങ്ങള് മുന്‍പില്‍ കേറി ഇരുന്നോളി. അങ്ങനെ ആ ഔദാര്യത്തില്‍ മുന്‍പില്‍ മൂസ കൊയയുടെയും സുരേന്ദ്രന്റെയും അടുത്ത്‌ ഇടം കിട്ടി. കൂടെ കുട്ടികള്‍ ആയി കൂമന്‍, മായാവി, വെട്ടുകിളി, ചക്കര. സത്യം പറഞ്ഞാല്‍ കുട്ടികള്‍ മുതിര്‍ന്നവരുടെ ഒരു ഗൂണ്ട സങ്കം പോലെ ആയിരുന്നു. കളി സ്ഥലത്ത് മുതിര്നവര്‍ പറഞ്ഞാല്‍ അടി കിട്ടാന്‍ സാധ്യത ഉള്ള കമന്റുകള്‍ കുട്ടികളെ കൊണ്ട് പറയിക്കും!!. ഏതാണ്ട് കുന്നമംഗലം കഴിഞ്ഞപോളെക്കും പിന്നില്‍ നിന്നും കൊട്ടും വാദ്യവും തുടങ്ങി കഴിഞ്ഞു. അങ്ങനെ വണ്ടി കൊടുവള്ളി എത്തി. ദാടന്‍ ആദ്യമായിട്ടാണ് മെഡിക്കല്‍ കോളേജ് കഴിഞ്ഞു കിഴക്കോട്ട് യാത്ര ചെയുന്നത്. അതും വീട്ടില്‍ പറയാതെ!!. അഥവാ ചോദിച്ചാലും, ആ എവിടെയെങ്കിലും പന്തുകളി ഉണ്ടാവും എന്ന് പറഞ്ഞു സംഗതി സ്മൂത്ത്‌ ആക്കാന്‍ വേലക്കാരി കല്യാണിയെ ചട്ടം കെട്ടിയിട്ടാണ് ദാസന്‍ പോവുക പതിവ്. കൊടുവള്ളി എത്തിയപ്പോ ദാസന്‍ ശേരികും ഒന്ന് ഞെട്ടി. കാരണം ശേരികും ഒരു ഉത്സവ പ്രതീതി!!. ഞങ്ങള്‍ ചെന്ന് ഇറങ്ങിയപോലെകും അതാ ആരവം!!. സ്പ്യ്കോ വന്നെ...... സ്പ്യ്ക്കോ വന്നേ..... അറിയാത്ത സ്ഥലമായിട് കൂടെ ഇത്രയും സ്നേഹം കിടിയത് ഫുട്ബോള്‍ കളിയ്ക്കാന്‍ വന്നത് കൊണ്ടാണ് എന്ന് ദാസന് പിന്നീട് മനസ്സിലായി!!. ഒരു അടിപിടിയുമായി ആണു അവിടെ ചെന്നതെങ്കില്‍ ഇതാവില്ല സ്വീകരണ രീതി. 5 മണിക്ക് തന്നെ കളി തുടങ്ങി. എതിര്‍ ടീം മുക്കത്ത് ഉള്ള ടീം ആണെന് തോന്നുന്നു. എന്തായാലും അവര്‍ മൂരി സലാമിനെ തിരിച്ചറിയുകയും അതിലെ 2 ആളുകള്‍ മൂരിയെ മാറി നിറുത്തി സംസാരിക്കയും ചെയ്തു. ഇത് പിന്നീട് വാക്കേറ്റവും, വഴക്കും, ചെറിയ തോതില്‍ അടിയും ആയി കലാശിച്ചു.
എന്തായാലും ആ കളി തോറ്റു. അതും പെനാല്‍ടി ഷൂട്ട്‌ ഔട്ടില്‍. കളി തോറ്റെങ്കിലും കാണികളുടെ മനസ്സ് കയ്യടക്കി ആണ് അന്ന് സ്പ്യ്കോ കൊടുവള്ളി വിട്ടത്. ആ ടൂര്‍ണമെന്റിലെ ഏറ്റവും നല്ല ഗോള്‍ ആയി തിരെഞ്ഞെടുത്തത് സെമിയില്‍ അഖിലെശന്‍ നേടിയ ഒരു ഫുള്‍ ലെങ്ങ്ത് ഹെഡര്‍ ആയിരുന്നു!!. വീട്ടില്‍ എത്തിയപ്പോള്‍ സമയം 7 മണി. അടി ഉറപ്പാണ്‌. അത് എങ്ങനെ ആവും എന്നെ ദാസന് സംശയം ഉള്ളു. ചൂരല്‍ ആവുമോ അതോ കൊടുതുവ്വ വെള്ളത്തില്‍ മുക്കി ആവുമോ. അതോ ഇനി പുതിയ വല്ല രീതിയും അവിടെ ഗെവേഷണം ചെയ്തു വെച്ചിടുണ്ടോ ഇന്ന്നു പരീക്ഷിക്കാന്‍. എന്തായാലും ഒറ്റക്കല്ലോ. കൂട്ടിനു വല്ലിയെട്ടന്‍, ചെറിയേട്ടന്‍, സുജിയെട്ടന്‍. (ദാസന്റെ ചിറ്റയുടെ മക്കള്‍) ഉണ്ടാവും. എന്തിനും ഏതിനും ഒപ്പം. അടി ആയാലും നാലായി ഭാഗിച്ചേ കൊടുക്ക്‌ ചിറ്റ. എന്തോ അന്ന് വീട്ടില്‍ ചെന്നപോള്‍ ആര്‍കും ഒരു അനക്കവും കണ്ടില്ല. അകത് കേറിയപ്പോള്‍ ഇല്ലത്തെ വല്യച്ചന്‍ ഇരിക്കുനുണ്ട്. ഹാവു ശ്വാസം നേരെ വീണു. ഇപ്പോള്‍ അടി ഇല്ല എന്ന് ഉറപ്പായി. ഇതിനും കൂടി ഇനി നാളെ വേറെ വല്ലതും ഒപിച്ചാലെ ഉണ്ടാവു എന്നാ സമാധാനോത്ടെ നാല്‍വര്‍ സംഘം കുളത്തിലേക്ക് ഓടി.. ...
ഇതെന്താ ദാസന്‍ നടു റോട്ടില്‍ നിന്ന് ആലോചികുന്നെ?? ഭാവന ഇപ്പൊ നടു റോട്ടിലും കിട്ടി തുടങ്ങിയോ??
ഈ ചോദ്യം കേട്ടാണ് ദാസന്‍ ഗതകാല സ്മരണകളില്‍ നിന്നും പൂര്‍വ സ്ഥിതിയിലേക്ക് വന്നത്. കൂവിലന്‍ ഒരാഴ്ചത്തെ വിദേശ പര്യടനം കഴിഞ്ഞു തിരിച്ചെത്തിയിരിക്കുന്നു. ഏതോ ഒരു സംഘടനയുടെ ആഗോള സെമിനാറില്‍ പങ്കെടുക്കാന്‍ പോയതാണ് എന്നാണ് എല്ലാവരോടും പറഞ്ഞത്. ഉമ്മയെ വീട്ടില്‍ കൊണ്ടാക്കാന്‍ പോയതാണെന്ന് ദാസനും തോട്ടുമുക്കതിനും പിന്നെ ഭൂലോഗത്തിലെ പുത്തന്‍ താരോദയമായ സ്വ: ലെ: ക്കും മാത്രമേ അറിയൂ. കൂവിലന്‍ ചോദിച്ചു എന്താ ദാസാ കളി ഒന്നും കാണാറില്ലേ? ഉണ്ടെന്നു ദാസന്‍ മറുപടി പറഞ്ഞു. എന്നാ പിന്നെ നിനക്ക് ഇപ്പൊ നടക്കുന്ന ലോക കപ്പിന്റെ വിശേഷങ്ങള്‍ നിന്റെ ആരാധകരുമായി പങ്കു വെച്ചുകൂടെ? ആലോചിച് നോകിയപോ നല്ല പരിപാടിയാണെന്ന് ദാസന് തോന്നി. അങ്ങനെ ദാസന്‍ തീരുമാനിച്ചു. കോര്ട്ടെര്‍ ഫൈനല്‍ തൊട്ടു അന്നന്നത്തെ കളിയുടെ ദാസന്റെ വീക്ഷണം തന്റെ ആരാധകരുമായി പങ്കു വെക്കണം എന്ന് ദാസന്‍ തീരുമാനിച്ചു. സമയം 10 മണി കഴിഇഞ്ഞിരുന്നു. പത്തരക്ക് ആണ് ബ്രസില്‍ - ഐവോറി കോസ്റ്റ് മത്സരം എന്ന് ദാസന്‍ ഓര്‍ത്തു.
ബ്രസില്‍ തോല്ക്കണമേ എന്നാ പ്രാര്‍ത്ഥനയോടെ ദാസന്‍ വേഗം വീടിലേക്ക്‌ കുതിച്ചു................. വീടിന്റെ പടി കയറുമ്പോഴും അന്നത്തെ ആരവം ദാസന്റെ ഉള്ളില്‍ ഒരു സംഗീതമായി നിലകൊള്ളുന്നു.... വിശ്വേട്ടാ.......... വിംഗ് മാറ്റ് വിശ്വേട്ടാ...... കാണികളുടെ ഈ ബഹളത്തിനിടയിലും ഗോപാലന്‍ കുട്ടിയുടെ ആയ വിളി എല്ലാവരും ശ്രെധിച്ചിരുന്നു. ആയ വിംഗ് മാറ്റത്തില്‍ നിന്നാണ് അഖിലെശന്‍ ഗോള്‍ നേടിയത്!!!....
കുളി കഴിഞ്ഞു എഴുതാന്‍ പേന കയില്‍ എടുകുമ്പോഴും ദാസന്‍റെ ഉള്ളില്‍ ഒരേ മൂളല്‍..... വിശ്വേട്ടാ....................... വിങ്ങ് മാറ്റു വിശ്വേട്ടാ..................

Monday 7 June 2010

ഡ്രൈവിംഗ് ടെസ്റ്റ്‌......


യു.എ.ഇ. യില്‍ ഒരു ഡ്രൈവിംഗ് ലൈസന്‍സ് ആരുടേയും ഒരു സ്വപ്നമാണ്. ഒരു കാലത്ത് ഒരു ഉന്നത ഡിഗ്രി സമ്പാതിക്കുന്ന പോലെ ആയിരുന്നു ഡ്രൈവിംഗ് ലൈസന്‍സ് എടുക്കല്‍. അങ്ങനെ ആണ് എനിക്കും ആ മോഹം വന്നു പെട്ടത്. നാട്ടില്‍ പല അഭ്യാസങ്ങളും കാണിക്കുമെങ്കിലും അതൊന്നും ഇവിടെ വില പോവില്ല എന്ന് ആദ്യം തന്നെ ഷിബു എന്നോട് പറഞ്ഞു. എന്തായാലും ഒരു കൈയി നോക്കുക തന്നെ. അങ്ങനെ ആണ് ഞാന്‍ ഇരിങ്ങാലക്കുടക്കാരന് മുഹമ്മദ്‌ ഇക്കയുടെ കീഴില്‍ ഡ്രൈവിംഗ് പഠിച്ച തുടങ്ങിയത്. വിചാരിച്ച പോലെ എളുപ്പമല്ല ഈ പണി എന്ന് ആദ്യ ദിവസം തന്നെ എനിക്ക് മനസ്സിലായി. യാത്രകാരുടെ ശ്രദ്ധക്ക് എന്നാ മലയാള സിനിമയിലെ വൃദ്ധനെ പോലെ തന്നെ ആയിരുന്നു എന്റെ ആദ്യ നാളുകള്‍!!. ക്ലെച്, ഗിയര്‍, ബ്രേക്ക്‌, ഒക്കെ അക്കെ കൂടെ കണ്ഫിയൂഷ്യന്‍ തന്നെ. എന്തായാലും 45 ദിവസം കൊണ്ട് ഞാന്‍ ഡ്രൈവിംഗ് ടെസ്റിന് യോഗ്യന്‍ ആയെന്നു മുഹമ്മദ് ഇക്ക വിധി എഴുതി. ആ ദിവസം വന്നെത്തി. കാലത്ത് കുളിച് കുറിയും തൊട്ടു അല്‍ ബര്‍ഷയിലുള്ള മുറൂര്‍( അതാണ്‌ ഇവിടത്തെ RTO ) ഇല് എത്തിയത്. 7 .30 തന്നെ എത്തിയെങ്കിലും അവിടെ ഒരു പുരുഷാരം തന്നെ ഉണ്ടായിരുന്നു. ചെന്ന് കടലാസുകള്‍ ഒക്കെ കൊടുത്തു ഞാനും അവരില്‍ ഒരാളായി അവിടെ കാത്തിരുന്നു. പിന്നാലെ വരുന്നവനെ പുച്ഛത്തോടെ നോക്കികൊണ്ട്!!.
8 മണി ആയപോളെക്കും കയില്‍ കുറെ ഫയല്‍ കെട്ടുകളുമായി വേഷ ഭൂഷതികളോടെ ഓരോ അറബികള്‍ മാളത്തില്‍ നിന്നും പുറത്തേക് ഇറങ്ങി തുടങ്ങി. ഒരു അറബിക്ക്‌ 4 ഇരകള്‍ എന്നാ തോതിലാണ് പേരുകള്‍ വിളിക്കുന്നത്. സത്യം പറയാല്ലോ, ഈ മലയാളികളുടെ പേരിനെ നാം ഏറ്റവും നാണത്തോടെ നോക്കി കാണുന്ന ഒരു പ്രക്രിയ ആണ് അത്. പലരുടെയും പേരുകള്‍ അവര്‍ വിളിച്ച പറയുന്നത് കേട്ടാല്‍ നമ്മുടെ തൊലി ഉരിന്ജ് പോകും. അച്ഛന്റെ പേരും, വീട് പേരും, ചെല്ല പേരും എല്ലാം കൂടെ ഒരു 3 പേരെങ്കിലും മിനിമം ഇല്ലാത്ത മലയാളി കുറവാണ്. പെട്ടന്ന് ഒരു അറബി ഒരു പേര് വിളിച്ചു. "വിഷൂണ്‍ കരേലാ" എല്ലാവരും തന്നെയാണോ വിളികുന്നത് എന്നാ ആശ്ചര്യത്തോടെ പരസ്പരം നോക്കി; കൂടത്തില്‍ ഞാനും. ഒരിക്കല്‍ കൂടെ അറബി ആ പേര് വിളിച്ചു. എന്നിട്ടും ആരും അനങ്ങുനില്ല. പിന്നെ മൂന്നാമത് അറബി കുറച്ച ദേഷ്യത്തോടെ ആ പേര് ഒന്നും കൂടി വിശദമായി വായിച്ചു. " വിഷൂണ്‍ കരേല ദാസ്" ... ഒഹ്. അത് എന്നെ തന്നെ ആയിരുന്നു എന്ന് എനിക്ക് മനസ്സിലാവാന്‍ വിഷ്ണു ദാസ് കേരള വര്‍മ്മ എന്ന എന്റെ ചെറിയ പേരിലെ ആ ദാസ് എന്ന വാക്ക് കേള്കണ്ടേ വന്നു. ചുറ്റും ഇരിക്കുന്ന എല്ലാവരെയും ഒരു ഇളിച്ച ചിരിയോടെ നോക്കി ഞാനും ആ അറബിയുടെ കൂടെ കാറിലേക്ക് യാത്രയായി. ഈശ്വരാ ആദ്യം തന്നെ കാര്‍ എടുക്കാന്‍ ഉള്ള യോഗം ഉണ്ടാവരുതേ എന്ന പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ എല്ലാവരും ഒരു കാറിനു ചുറ്റും കാത്തു നിന്നു.
എന്തോ ആ സമയം ദെയിവം എന്റെ കൂടെ ആയിരുന്നു. കാരണം അവസാനം പേര് വിളിക്കുന്ന ആള്‍ ആദ്യം ഓടിക്കണം. എന്റെ പേര് മൂന്നമ്മതയാണ് വിളിച്ചത്. ഞാന്‍ കേറി ഇരുന്നു. കൂടെ ബാക്കി എല്ലാവരും. ആദ്യത്തെ ഊഴം വന്നത് ഒരു തമിഴന്‍ ആയിരുന്നു. ആ പാവത്തിനെ ഞാന്‍ അവിടെ കാത്തു ഇരുന്നപോ പരിചയപെട്ടു. പേര് ശെല്‍വന്‍. ഏതോ ക്ലീനിംഗ് കമ്പനിയില്‍ ആണ് ജോലി. ശമ്പളം 750 ദിര്‍ഹം!!. ഒരു കൊല്ലത്തെ സമ്പാദ്യം മുഴുവന്‍ കൂട്ടി വെച്ചാണ് ഡ്രൈവിംഗ് പഠിക്കാന്‍ ഇറങ്ങിയത്. ഇത് അവന്റെ നാലാമത്തെ ടെസ്റ്റ്‌ ആണെന്ന് പറഞ്ഞപ്പോ സങ്കടം തോന്നി. അവന്‍ കേറി ഇരുന്നു. പൊതുവേ പറഞ്ഞു കേട്ട ഒരു തമാശയുണ്ട്. ടെസ്റ്റ്‌ എടുക്കാന്‍ വരുന്ന അറബിയുടെ മൂഡ്‌ പോലെ ആയിരിക്കും നമ്മള്‍ക് ലൈസെന്‍സ് കിട്ടുക എന്ന്. അവന്‍ ഭാര്യയുമായി ഉടക്കി ആണ് വന്നതെങ്കില്‍ അന്നത്തെ കാര്യം കട്ട പൊക!!. ശെല്‍വന്‍ വണ്ടി എടുത്തു തുടങ്ങി. പാര്‍കിംഗ് കഴിഞ്ഞു റോഡില്‍ ഇറങ്ങിയപ്പോഴേക്കും ആ പാവത്തിന്റെ കണ്‍ട്രോള്‍ പോയി. വണ്ടി ഒന്ന് ആടി ഉലഞ്ഞാണ് റോഡിലേക്ക് ഇറങ്ങിയത്. ഏതാണ്ട് ഒരു 200 ഓടിയപ്പോഴേക്കും അറബി വണ്ടി സൈഡ് ആക്കാന്‍ ആവശ്യപെട്ടു. ആ അറബിക്ക് ജീവനില്‍ കൊതിയുണ്ട് എന്ന് എനിക്ക് ഉറപ്പായി. കാരണം ഒരു പത്തു മീറ്റര്‍ കൂടി കഴിഞ്ഞാല്‍ ശേഇഖ് സയെദ് റോഡ്‌ ആയി. അവന്‍ നിരാശയോടെ ഇറങ്ങി പിന്നില്‍ വന്നു ഇരുന്നു. അടുത്ത ഊഴം എന്റെ ആയിരുന്നു. അറബി പഴയ പടി തന്നെ എന്റെ പേര് വിളിച്ചു. കഷ്ടം! എന്റെ പേര് ശരിക്ക് പറയാന്‍ അവന്‍ ഇനിയും പഠിച്ചിടില്ല. ഒരു ഇരുനൂറു കൊല്ലം മുന്പായിരുന്നെകില്‍, നാട്ടില്‍ എന്റെ പേര് കേട്ടാല്‍ ആരായാലും ബഹുമാനിക്കും!!. ആ ഇപ്പൊ ജനാധിപത്യം അല്ലെ..... സര്‍വ്വ ഈശ്വരന്മാരെയും മനസ്സില്‍ വിചാരിച് ഞാന്‍ ഡ്രൈവിംഗ് സീറ്റില്‍ കേറി ഇരുന്നു. ഈശ്വര..... രാവിലെ എട്ടു മണിക്ക് ശേഇഖ് സ്യെദ് റോഡില്‍ വണ്ടി ഓടിക്കുക!!! അതിന്റെ വിഷമം കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇവിടെ വണ്ടി ഓടിക്കുന്ന ഇസ്മയില്‍ ഇക്ക പറഞ്ഞിരുന്നു.മുഹമ്മദ്‌ ഇക്ക പറഞ്ഞു തന്ന പോലെ തന്നെ ഒരു പ്രൊഫഷണല്‍ പരീക്ഷാര്തിയുടെ മേയിവഴക്കത്തോടെ ഞാന്‍ കണ്ണാടി ശെരിയാക്കി. സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടു. ഇന്റികേടര്‍ ഇട്ടു. വീണ്ടും മുഹമ്മദ്‌ ഇക്കയുടെ ആപ്തവാക്യങ്ങള്‍ മനസ്സില്‍ വന്നു. സൈഡ് റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് കേറുമ്പോള്‍ മെയിന്‍ റോഡില്‍ വരുന്ന വണ്ടികള്‍ക്ക് പ്രാമുഖ്യം ഉണ്ട്. ഞാന്‍ മെയിന്‍ റോഡില്‍ വരുന്ന വണ്ടികള്‍ക്ക് യഥേഷ്ടം അവസരം കൊടുത്തു കൊണ്ടേ ഇരുന്നു.
ഞാന്‍ ശേഇഖ് സയെദ് റോഡിലെ വണ്ടികളുടെ ഓട്ടം ആസ്വദിച് ഇരിക്കുകയാണെന്ന് വിചാരിച്ച അറബി എന്നെ മെല്ലെ ഒന്ന് തട്ടി. എന്നിട്ട്.....

അറബി: ആര്‍ യു ഡ്രൈവിംഗ്?
ഞാന്‍: യെസ് സാര്‍.
അറബി: തെന്‍ വാട്ട്‌ ആര്‍ യു വെയിടിംഗ് ഫോര്‍?
ഞാന്‍: ടൂ മച്ച് വെഹിക്കിള്‍സ് സാര്‍.
അറബി: ഓ സോറി ഷാള്‍ ഐ ഗെറ്റ് ഡൌണ്‍ ആന്‍ഡ്‌ സ്റ്റോപ്പ്‌ ഓള്‍ കാര്‍സ് ഫോര്‍ യു?

ഓ എന്റെ ഈശ്വര്ര...... ഇത്രയും നേരം എന്റെ കൂടെ നിന്ന നീ ഇത്ര പെട്ടന്ന് അറബിയുടെ കൂടെ കൂടുമെന്ന് ഞാന്‍ വിചാരിച്ചില്ല. കാറില്‍ ആകെ കൂട്ടച്ചിരി. ഞാന്‍ അലിഞ്ഞു ഇല്ലാതാവുന്ന പോലെ തോന്നി എനിക്ക്. എന്തായാലും രണ്ടും കല്പിച് ഞാന്‍ വണ്ടി എടുക്കാന്‍ തീരുമാനിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ മംഗലാപുരത് ലാന്‍ഡ്‌ ചെയുന്ന ഒരു ഗംഭീര ശബ്ദത്തോടെ വണ്ടി മുന്നോട്ട് നീങ്ങി. ആ അറബിക്ക് ആയുസ്സ് ഉണ്ടായതു കൊണ്ട് മാത്രം പെട്ടന്ന് ബ്രേക്ക്‌ ചവിട്ടി നിര്‍ത്താന്‍ തോന്നി. എന്നിട്ട് എന്നോട് ദേഷ്യത്തോടെ...
ആര്‍ യു ട്രയിംഗ് ടോ കില്‍ മി?
ഞാന്‍: നോ സര്‍ ഐ അം ഡ്രൈവിംഗ് ഇന്‍ ദിസ്‌ റോഡ്‌ ഫോര്‍ ദി ഫസ്റ്റ് ടൈം.
എന്റെ ദയനീയാവസ്ഥ കണ്ട ഈശ്വരന്‍ പെട്ടന്ന് തന്നെ എന്റെ ഭാഗത്ത് ചേര്‍ന്നു. അറബി ശാന്തനായി. എന്നിട്ട് എന്നോട് പിന്നില്‍ പോയി ഇരിക്കാന്‍ ആവശ്യപെട്ടു. ഞാന്‍ പുറത്തിറങ്ങി. പിന്‍ സീറ്റില്‍ കേറുമ്പോള്‍, എന്റെ തലയില്‍ തീയ്യായിരുന്നു. എന്റെ 2500 ദിര്‍ഹം ശേഇഖ് സയെദ് റോഡില്‍ ഞാന്‍ ഒഴുക്കി കളഞ്ഞിരിക്കുന്നു. ഇനിയെന്ത്? ജീവിതത്തില്‍ ഇന്ന് വരെ ഒന്നും രണ്ടാം വട്ടം നോക്കാത്ത ഞാന്‍. (ടൈപ്പ് രൈടിംഗ്, പി.എസ്.സി, ) ഇതാ ഇവിടെ ഒരു അറബിയുടെ മുന്നില്‍ വീണ്ടും കയി നീറെണ്ട അവസ്ഥ. പിന്നില്‍ വന്നിരുന്നു. അറബി വീ ആളെ വിളിച്ചു വണ്ടി ഓടിപിച്ചു. വീണ്ടും ഒരു കട്ട്‌ സര്‍വീസ് റോഡിലേക്ക് വേണ്ടി കേറി. ഒരു റൌണ്ട് എബൌട്ട്‌ കഴിഞ്ഞു അവനോട വണ്ടി സൈഡ് ആക്കാന്‍ പറഞ്ഞു. വീണ്ടും എന്റെ നേര്‍ക്ക്.
അറബി: ആര്‍ യു ഓക്കേ നോ?
ഞാന്‍: യെസ് സാര്‍.
അറബി: തെന്‍ കം ആന്‍ഡ്‌ ട്രൈ വണ്‍സ് മോര്‍!!!
ഒഹ്ഹ്ഹ..... ഞാന്‍ അറബിയുടെ ഭാര്യയോട് മനസ്സില്‍ നന്ദി പറഞ്ഞു... അറബി ഭാര്യയോട് വഴക്കിട്ടല്ല വന്നിരികുന്നത്. മാത്രമല്ല, നല്ല സന്തോഷത്തില്‍ ആണ് താനും. ഞാന്‍ കേറി ഇരുന്നു. നേരത്തെ ചീത്ത പറഞ്ഞ ഈശ്വരന്മാരോടൊക്കെ ഒരു സോറി പറഞ്ഞു വീണ്ടും വണ്ടി എടുത്തു. കുറച് നേരം ലെഫ്റ്റ്, റൈറ്റ്, യു ടേണ്‍, എന്തായാലും അറബി എന്നെ പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു. ഒരു വിധം കുഴപ്പമില്ലാതെ ഓടിച്ചു എന്ന് എന്റെ മനസ്സ് പറഞ്ഞു. കുറച് കഴിഞ്ഞു ബാക്കി വന്ന അലെകൊണ്ടും ഓടിപിച്ചു. വണ്ടി തിരിച്ച നേരെ RTO ആപീസിലെക്ക്. എല്ലാവരുടെയും മുഖത് ആകാംഷ. ശേല്‍വന്റെ മുഖം മാത്രം ഒരു വികാരവും ഇല്ലാതെ. എനിക്കാണെങ്കില്‍ പേടി. ഓരോ ആളുകളെ വിളിച് എന്ടോ പേപ്പര്‍ കൊടുകുന്ദ് ആ അറബി. എന്നെ മാത്രം വിളികുനില്ല. ഈശ്വരാ.. പണി കിട്ടിയിരിക്കുന്നു. നീയൊന്നും ഡ്രൈവിംഗ് പഠിച്ചിട് കാര്യമില്ല എന്നും പറഞ്ഞു നേരെ കൊണ്ട് പോയി എന്റെ ഫയല്‍ ക്യാന്‍സല്‍ ചെയാന്‍ ആവുമോ എന്നെ പിടിച്ച നിര്‍ത്തിയത്. എന്റെ മനസ്സിലൂടെ പതിവ് പോലെ വേണ്ടാത്ത വിചാരങ്ങള്‍ മാത്രം കടന്നു പോയി. ബാക്കി മൂന്നു പേരും പോയപ്പോള്‍ അറബി എന്നെ വിളിച്ചു. കം ടു ദി ഓഫിസ്. ഹ്മ്മം ഇത് അത് തന്നെ. ഇനി ഇവനെ എങ്ങാനും ഈ പരിസരത്ത് കണ്ടാല്‍ മുട്ട് കാല്‍ തല്ലി ഓടിക്കാന്‍ ഓര്‍ഡര്‍ ഇടാന്‍ കൊണ്ട് പോവുകയാണെന്ന് എനിക്ക് മനസ്സിലായി. ഓഫീസിലേക്ക് കേറുന്ന വഴി എന്റെ അടുത്ത വന്നു അറബി പറഞ്ഞു. യു നീഡ്‌ മോര്‍ ട്രെയിനിംഗ്. ടേക്ക് ദി കാര്‍ ഒണ്‍ലി അഫ്റെര്‍ ദാറ്റ്‌. യു ഹാവ് ക്ലിയര്ട് ദി ടെസ്റ്റ്‌. എനിക്ക് ഒന്നും മനസ്സിലായില്ല!!. ഞാന്‍ സ്ഥലകാല ഭ്രമം വന്ന പോലെ അങ്ങനെ നിന്ന് കുറച് നേരം...... പിന്നെ അയാളുടെ പിന്നാലെ ഓടി....... പിന്നെ വീണ്ടും വേറെ ഒരു ഹാളില്‍ പോയി ഇരുന്നു. ഒരു മണിക്കൂറിനു ശേഷം അതാ വീണ്ടും.......
വിഷൂണ്‍.... കരേലാ...... ദാസ്........


അങ്ങനെ അറബിയെ പറ്റിച് ഞാന്‍ ലൈസെന്‍സ് സ്വന്തമാകിയിരികുന്നു.!!!! അവര്‍ തന്ന പച്ച പേപ്പറുമായി ആപീസില്‍ വന്നു പാസ്പോര്‍ട്ടും എടുത്ത് അന്ന് തന്നെ പോയി എന്റെ ലൈസെന്‍സ് ഞാന്‍ സ്വന്തമാക്കി.
ഇനി എന്റെ ആദ്യത്തെ കാര്‍ ഡ്രൈവിംഗ് നെ പറ്റി ഇവിടെ എഴുതിയാല്‍ തീരില്ല.. അതിനു ഒരു പോസ്റ്റ്‌ തന്നെ വേണം!!.