Total Pageviews

Wednesday 17 June 2009

കാലവര്ഷം....

കാലവര്‍ഷം....

തൊണ്ണൂറുകളുടെ മധ്യ കാലം. ശ്രി വയലാറിന്റെ വരികളില്‍, “പണ്ട് വനാന്ത വസന്ത നികുഞ്ഞങ്ങള്‍ കണ്ടു നടന്ന മദാലസ യൌവനം”. ഞാന്‍ ത്രിശൂര്‍ ജോലി നോക്കുന്ന സമയം. അന്നത്തെ മഴകാലം ഇന്നത്തെ പോലെ അല്ല. നല്ല മഴ ഉണ്ടാവും. അത്താഴം കഴിഞ്ഞു കിടന്നുറങ്ങിയ എന്നെ അജയന്റെ വിളി ആണ് ഉണര്‍ത്തിയത്‌. "ഗെടി.... എനീറെ അമ്മമ്മ പടായി. നീ ഒന്ന് വന്നെ ഇമ്മക്ക് വരന്തിരപള്ളി ഒന്ന് പോണം." അമ്മമ്മ മരിച്ച വിവരം എത്ര മനോഹരമായി ആണ് അവന്‍ അവതരിപിച്ചത്‌!! ഞാന്‍ ഓര്‍ത്തു, എന്തിനാ ഈ നട്ട പാതിരാക്ക്‌ വരന്തിരപള്ളി പോവുന്നെ? ആ വഴി ആണ് ചിമ്മിനി ഡാം പോവാ എന്ന് എനിക്ക് അറിയാം. ഞാന്‍ ചോദിച്ചു. അമ്മമ്മ നിന്റെ കൂടെ അല്ലെ? അതിനു വരന്തിരപള്ളി പോവുന്നത് എന്തിനാ? അപ്പൊ അജയന്‍ പറഞ്ഞു, ഇമ്മടെ വെല്യച്ചന്‍ അവിടെ അല്ലെ ഇഷ്ട താമസം. പോയി വിവരം പറഞ്ഞ ആളേം കൂടി വരാന്‍ അച്ഛന്‍ പ്ര്നഞേ. (എക്സ് മിലിട്ടറി ഗോപാലേട്ടന്‍ ആ നാട്ടിലെ അറിയപെടുന്ന ആളാണ് എന്ന് അവന്‍ പര്നഞിരുന്നു) ഞാന്‍ എണീറ്റ് ലുങ്ങി ഒകെ ശേരിക്‌ ഉടുത്തു ഒരു ടി ഷര്‍ട്ട്‌ എടുത്ത് ഇട്ടു. അപ്പോലെകും അവന്‍ ബൈക്ക് ആയി വീടിന്റെ മുന്‍പില്‍ എത്തിയിരുന്നു. നല്ല തണുപ്പ്‌. ബൈക്ക് കേറി ഇരുന്നു. ഒരു വില്ല്സ് എടുത്ത് കത്തിച്ചു. വണ്ടി പറക്കാന്‍ തുടങ്ങി. തലോരെ ആയപ്പോള്‍ സ്ട്രീറ്റ് ലൈറ്റ് ഒക്കെ മങ്ങി തുടങ്ങി. ഹൈവേ അവരായി എനന്തിന്റെ സൂചന. പാണ്ടി ലോറികല്‍ ചീറി പായുന്നതിന്റെ ശബ്ദം കേള്‍കാം. ഈശ്വര......... ഏതെങ്കിലും പാണ്ടി ലോറിക്ക്‌ അട ഇരിക്കാന്‍ ആണോ എന്റെ വിധി!!... ഇങ്ങനെ പല വേണ്ടാത്ത ചിന്തകളും മനസ്സില്‍ വന്നു (അല്ലെങ്കിലും നല്ലതൊന്നും മനസ്സില്‍ വരാറില്ല. ആമ്ബല്ലുര് എത്തിയപ്പോ വണ്ടി എദതൊട്ട് തിരിഞ്ഞു. അജയന്റെ പോക്ക്‌ കണ്ടാല്‍ അറിയാം ആള്‍ നല്ല ഒരു ഡ്രൈവര്‍ ആണ് ന്നു. കുറച്ച് കഴിഞ്ഞപ്പോ ആകെ കൂര്‍ി ഇരുട്ട്. റോഡ്‌ പോലും ശേരിക്‌ കാണാന്‍ വയ്യ . രണ്ടു ഭാഗത്തും റബ്ബര്‍‌ തോട്ടങ്ങള്‍ മാത്രം. ഇടയ്ക്ക അജയന്‍ പറഞ്ഞു അവനു വഴി ശേരിക്ക് അറിയില്ല എന്ന്. എന്റെ ഉള്ളൊന്നു പിടയാതെ ഇരുനില്ല. ആരോട് വഴി ചോദിക്കും? ഞാന്‍ അജയനൊട് പറഞ്ഞു . വണ്ടി നിരത്താന്‍. ആരോടെങ്കിലും ചോദിച്ചിട്ട് പോവാം. റോഡ്‌ പോലും കാണാന്‍ വയ്യാത്ത ഈ കാടു പാതയില്‍ നമ്മള്‍ എത്ര നേരം വണ്ടി ഓടിക്കും? വണ്ടി നിര്‍ത്തി. നജ്ഞ്ങള്‍ ഓരോ വലി കൂടെ ഇട്ടു. വലി തീരരായപ്പോ ഒരു ജീപ്പ് കടന്നു പോയി. "ഡാ....... ആ ജീപിന്റെ പിന്നാലെ വെച്ച പിടിച്ചല്ലോ?" അജയന്റെ ആണ് ഐഡിയ. സാധാരണ കുബുധിയില്‍ ആണ് അവനു ഡിഗ്രി. പക്ഷെ ഈ പര്നഞത് വല്യ കുഴപ്പം ഇല്ലാത്ത ഐഡിയ ആണെന്ന് തോന്നി. ചാടി വണ്ടിയില്‍ കേറി വെച്ച് പിടിച്ചു പിന്നാലെ. മഴ തുടങ്ങി, അതോടെ ജീപിന്റെ വേഗം കുറഞ്ഞു. ഹാവു സമാധാനമായി. നജ്ങ്ങല്ക് കുറച്ച് ആശ്വാസം കിടിയല്ലോ
ജീപിന്റെ പിന്നാലെ താനെ വെച്ച് പിടികുനുണ്ട് അജയന്‍. ഒരു തിരിവേങ്ങനും മാറി പോയാല്‍, നജ്ഞ്ങള്‍ പെരുവഴിയില്‍ ആയതു തന്നെ. കുറച്ച് കഴിഞ്ഞപ്പോള്‍ ജീപ്പ് സ്പീഡ് കുറച്ചു ഒരു ഇറക്കം ഇറങ്ങുന്നു. ഇനി അങ്ങേരും വഴി അറിയാതെ തപ്പുകയാണോ?? നജ്ന്‍ ങള്‍ എന്തായാലും സ്പീഡ് കുറക്കുനില്ല എന്ന് തീരുമാനിച്ചു. കാരണം ഇനി അയാള്‍ നമ്മളെ പഠിക്കാന്‍ വേണ്ടി കുറച്ചതവുമോ. അങ്ങനെ ഒരു 3 മിനിറ്റ്‌ വണ്ടി ഓടി കാണും, ഞാന്‍ ഒന്ന് മയങ്ങി പോയി. പെട്ടന്ന് ഭയങ്കര ശബ്ദത്തോടെ വണ്ടി ജീപ്പില്‍ ഇടിച്ചു മറിഞ്ഞു. ജീപ്പ് സട്ടെന്‍ ബ്രേക്ക്‌ ഇട്ടിരിക്കുന്നു. അവന്‍ നമ്മക്ക്‌ ഇട്ടു പണി തന്നു മോനെ...... അജയന്‍ ചാടി എണീറ്റ് വണ്ടി പൊക്കി സൈഡ് ആക്കി. നേരെ ചെന്ന് ഡ്രൈവര്‍ ഇ പിടിച്ച പുറത്ത്‌ ഇറക്കി. ട്ട്ട്ട്ടേഎ....... ട്ട്ട്ടേഏ...... 2 പൊട്ടിക്കല്‍. ...................... മോനെ........ പെട്ടാണ് വണ്ടി നിര്തുമ്ബൊ ഒന്ന് പര്നഞൂടെ? നജ്ങ്ങല്ക് ഇട്ടു പണിയാന്‍ വേണ്ടി ആണോ നീ ഇത് ചെയ്തേ? ബഹളം ആയപ്പോള്‍ അവിടേം, ഇവിടേം ലൈറ്റ് തെളിഞ്ഞു......... പേര്‍ ഇറങ്ങി വന്നു. എന്താ മോനെ? പ്രശ്നം? അറിയില്ല അമ്മെ...... ഇവര്‍ കൊറേ ആയി എന്നെ പിന്തുടരുന്നു. ടെ ഇപോ ഷെഡില്‍ വണ്ടി നിര്‍ത്തിയപ്പോ അടിയും കിട്ടി. ഇതും പറഞ്ഞു അയാള്‍ വീടിലേക്ക്‌ കേറി പോയി. പോവുന്ന സമയം അയാള്‍ പിറുപിറുത്തു.....

സ്വന്തം വീട്ടില്‍ വണ്ടി നിര്‍ത്താനും ഓരോരുത്തരുടെ സമ്മതം വേണോ????
കോരി ചൊരിയുന്ന മഴയത്തും, നജ്ഞ്ങള്‍ നിന്ന് വിയര്‍ക്കുകയായിരുന്നു..........