Total Pageviews

Thursday 27 May 2010

മുഖം മൂടികള്‍
മുഖം മൂടികള്‍ മനുഷ്യന്റെ കൂടപിരപാണ്. മരണം വരെ അത് അഴിയാതെ നോക്കുന്നവന്‍ വിജയിക്കും. ഒട്ടു മിക്കവരും ഒരു ദിവസം അത് അഴിച്ചു വെച്ചേ പറ്റു. കാരണം മരണം എന്ന യാഥാര്‍ത്ഥ്യം അവനെ തുറിച് നോക്കുനുണ്ടാവും. ജീവിച്ചിരുന്ന നാളുകള്‍ നാം എന്തിനു വേണ്ടി എല്ലാം മൂടി വെച്ചുവോ, ഒരു നാള്‍ അത് കായി വിട്ടു പോവുമ്പോള്‍ മുഖം മൂടി നമ അറിയാതെ ഊര്‍ന്നു പോവും. മനുഷ്യന്റെ ഉല്പത്തി മുതല്‍ ഇങ്ങോട്ട് പരിശോധിച്ചാല്‍ കൊണ്ട് നടക്കുന്ന വിഗ്രഹങ്ങള്‍ ഉടഞ്ഞു പോവുന്നത് അധികാരത്തിന്റെ കയ്പ്പുനീര്‍ മനുഷ്യന്റെ തലച്ചോറിനെ കാര്നു തിന്നിട്ട് അവന്‍ അവനല്ലാതെ ആവുന്ന അവസ്ഥയിലാണ്.
ഇത് അധികാരത്തിന്റെ മാത്രം കാര്യമല്ല. നമ്മുടെ ബന്ധങ്ങള്‍, നമ്മുടെ സമൂഹം പരിശോധിച്ചാല്‍ ഇന്ന് ഒട്ടു മിക്കവര്രും അറിഞ്ഞോ അറിയാതെയോ മുഖം മൂടികള്‍ അണിയാന്‍ നിര്‍ബന്ധിതരാണ്‌. സാഹചര്യം എന്ന ഒരു കോമാളിയെ മുന്നില്‍ നിര്‍ത്തി മനുഷ്യന്‍ ആടുന്ന നിഴല്‍കൂത്ത്. രാഹുല്‍ നായര്‍ ഈ അടുത്ത കാലത്ത് ഫയിസ് ബുക്കില്‍ എഴുതി. Sometimes smiling faces have the darkest secrets behind them !!!!!. എത്ര ശെരിയാണ്‌ അതെന്നു എനിക്ക് തോന്നി. ചിരിച്ചു കളിച്ചു നടക്കുന്ന നമ്മള്‍ കാണുന്ന പലര്ക്കും; ഒരു പക്ഷെ ഞാന്‍ ഉള്‍പടെ എല്ലാവര്ക്കും ഒരു ഇരുണ്ട മറുവശം ഉണ്ടാവാം. ഈ അടുത്ത കാലത്ത് നമ്മള്‍ കണ്ടിടുള്ള പൊതുവായ കാര്യങ്ങള്‍ ഒന്ന് വിലയിരുത്തു. അത് രാഷ്ട്രീയത്തില്‍ ആയാലും, ഭൌതികമായി ആയാലും, കളിയില്‍ ആയാലും, ചിലരുടെയെങ്കിലും മുഖം മൂടികള്‍ ഊറി വീഴുന്നതാണ് നാം കണ്ടത്. സ്വാമി നിത്യാനന്ദ, ശശി തരൂര്‍, ലളിത് മോഡി, ഇതെല്ലം ചില ഉദാഹരണങ്ങള്‍ മാത്രം. എനിക്ക് വല്യ മോഹങ്ങള്‍ ഒന്നും ഇല്ല അതുകൊണ്ട് ധുക്കങ്ങളും ഇല്ല എന്ന് നജ്ന്‍ പറയുമ്പോള്‍ തന്നെ എന്റെ ഉള്ളില്‍ എന്ടോകെയോ ദുഃഖങ്ങള്‍ ഉണ്ടെന്നു കേട്ട് നിക്കുന്ന ആര്‍കും മനസ്സിലാവും. ഇത് മനുഷ്യ സഹജമാണ്. ഒന്നും പുറത്ത് കാണികാതെ സമൂഹത്തിന്റെ ഭാഗമായി എല്ലാം ഉള്ളില്‍ ഒതുക്കി ജീവിക്കുന്ന ചിലര്‍. ഉള്ളതോകെ ആരോടും തുറന്നു പറഞ്ഞു മനസ്സിന്റെ ഭാരം ഇറക്കി വെക്കാന്‍ ശ്രമിക്കുന്ന മറ്റു ചിലര്‍. എന്നാല്‍ എത്ര നാള്‍ നമുക്ക് എല്ലാം ഉള്ളില്‍ ഒതുക്കി ആരെയും അറിയികാതെ ജീവിക്കാന്‍ പറ്റും?. അച്ഛനില്‍ നിന്നും കാര്യങ്ങള്‍ മറച്ചു വെക്കുന്ന മക്കള്‍, ഭാര്യയില്‍ നിന്നും കാര്യങ്ങള്‍ മറച്ചു വെക്കുന്ന ഭര്‍ത്താവു. ഭര്‍ത്താവില്‍ നിന്നും കാര്യങ്ങള്‍ മറച് വെക്കുന്ന ഭാര്യ. മക്കളില്‍ നിന്നും കാര്യങ്ങള്‍ മറച്ചു വെക്കുന്ന മാതാപിതാക്കള്‍. എല്ലാം സമൂഹത്തിന്റെ ഭാഗം. എന്തിനു, നാം നമ്മളെകാല്‍ സ്നേഹിക്കുന്ന നമ്മുടെ സുഹൃത്ത് നമ്മളില്‍ നിന്നും കാര്യങ്ങള്‍ മറച്ചു വെക്കുന്നു. എന്തിനീ മുഖം മൂടികള്‍?
നമുക്ക് ഒരു കഥ കേള്കാം.
ഈ കഥയിലെ കഥാപാത്രങ്ങള്‍ വെറും സൃഷ്ടിയല്ല. ജീവിക്കുന്ന മനുഷ്യര്‍ ആണ്.


ജീവിതത്തിന്റെ നല്ല കാലങ്ങള്‍ മുഴുവന്‍ മണലാരണ്യത്തില്‍ ഉരുക്കി തീരത് ശിഷ്ട ജീവിതം നാട്ടില്‍ ഒരു ബിസ്സിനെസ്സ് തുടങ്ങിയ ഒരാള്‍. തന്റെ കഴിവുകൊണ്ട് കുറഞ്ഞ കാലം കൊണ്ട് ബിസ്സിനെസ് തഴച്ചു വളര്‍ന്നു. എല്ലാ വിധ സൌകര്യങ്ങളിലും ജീവിച്ച ഒരേ ഒരു മകന്‍. ഒന്നിനും കുറവ് വരാതെ അവന്റെ കാര്യങ്ങള്‍ മാത്രം നോക്കി നടന്ന അമ്മ. സമൂഹത്തില്‍ നിലയും വിലയുമുള്ള ഒരാളുടെ വീടിലെക് മകളെ പറഞ്ഞയക്കല്‍ എതോരച്ചന്റെയും സ്വപ്നമാണ്. അങ്ങനെ ആണ് നാടൊട്ടുക് കൊട്ടി ഘോഷികപെട്ട്ട് ആ കല്യാണം നടന്നത്. കല്യാണത്തിന്റെ പുതുമോടി അവസാനിക്കും മുംബ് വീട്ടില്‍ ജപ്തി നോട്ടീസ് വരുന്നു. അപ്പോളാണ് ആ സത്യം എല്ലാവരും അറിയുന്നത്. പയ്യന്റെ അച്ഛന്‍ ഒരു വലിയ കടക്കെണിയില്‍ പെട്ടിരിക്കുന്നു. ഇതെല്ലം മറച് വെച്ചാണ്‌ ഈ കല്യാണം നടന്നത്. ഒന്നും മക്കളെ അറിയികാതെ എല്ലാം ഉള്ളില്‍ ഒതുകി ജീവിച്ച ഒരച്ഛന്റെ ദുര്‍വിധി. ഇവിടെയും ആ അച്ഛന്‍ സാഹചര്യം എന്ന കോമാളിയെ മുന്നില്‍ നിര്‍ത്തി.
എന്തായാലും ജപ്തി വിവരം കടക്കാര്‍ ശേരികും ആഘോഷമാക്കി മാറ്റി. ബന്ധു ബലത്തിന്റെ മികവില്‍ മകന്‍ രണ്ടും കല്പിച് കാര്യങ്ങള്‍ ഏറ്റെടുത്തു. ഭാര്യയുടെ സ്വര്‍ണം ഒക്കെ വിട്ടു തല്‍കാലം പിടിച്ചു നിന്ന്. പിന്നെ ഒരു തുടര്ച്ചയെന്നോനും മകനും കടല്‍ കടന്നു. അവിടെ നല്ല ഒരു ജോലി തരപെടുത്തി നാട്ടില്‍ അച്ഛന്‍ വരുത്തി വെച്ച കടങ്ങള്‍ വീടണം. വീട് തിരിച്ച പിടികണം. അങ്ങനെ ഏതാണ്ട് ഒന്നര വര്ഷം കഴിഞ്ഞു. ഇല്ലായ്മ എന്തെന്നറിയാത്ത മകന്‍ അവിടെ ഇല്ലാത്തവനെ പോലെ കഴിഞ്ഞു കൂടി; അച്ഛന് വേണ്ടി. ഒരു ദിവസം മുംബൈ പോലീസിന്റെ അറസ്റ്റ് വാറന്റ് കണ്ടാണ്‌ മകന്‍ ഉറക്കം ഉണര്‍ന്നത്!! അച്ഛന്‍ ചതിച്ചിരിക്കുന്നു. അല്ലെങ്കില്‍ അവിടെയും സഹാചാര്യം എന്ന കോമാളി അച്ഛന്റെ രക്ഷകെത്തി. മാതാപിതാക്കളെ വിശ്വസിച് ഏല്പിച് പോന്ന ബ്ലാങ്ക് ചെക്കുകള്‍ ഓരോന്നായി അച്ഛന്‍ കടക്കാര്‍ക്ക് കൊടുത്ത് മുഖം രക്ഷികുകയായിരുന്നു. മകനും ഭാര്യക്കും നാട്ടില്‍ വരാന്‍ പാറ്റാത്ത അവസ്ഥ. അതിനിടയില്‍ ഒരു കുഞ്ഞും പിറന്നു. ജന്മന വ്യ്കല്യം ഉള്ള ഒരു കുഞ്ഞ്. ചെറു പ്രായത്തില്‍ അവാവുന്നതില്‍ അധികം ഭാരം ചുമലില്‍ കേറിയ മകന്‍ മാനസികമായി തളര്ര്നു തുടങ്ങി. ആ തളര്‍ച്ച അവരുടെ വിവാഹ ജീവിതത്തെയും ബാധിച്ചു. ഒരു വീട്ടില്‍ ജീവനുള്ള രണ്ടു ആത്മാക്കള്‍ മാത്രമായി അവര്‍ ചുരുങ്ങി. നാട്ടില്‍ രോഗ ശയ്യയിലായ അച്ഛന്‍. മാനസികമായി തളര്‍ന്ന മകന്‍. വ്യ്കല്യമുള്ള കുട്ടിയുമായി ഒരു പാവം സ്ത്രീ. ഇന്നും അവര്‍ ജീവിക്കുന്നു. ജനിച്ചു പോയത് കൊണ്ട് മാത്രം മരിക്കാന്‍ കഴിയാതെ. സ്വന്തം മുഖം മൂടി അഴിയുന്ന ദിവസവും കാത്ത്...................
എന്റെ പ്രിയ സുഹ്രത്തിന്റെ സുഹുര്തിനു വേണ്ടി ഞാന്‍ ഈ കഥ സമര്പികുന്നു........
കടപ്പാട്: രാഹുല്‍ നായര്‍
പൌര്‍ണമി പ്രമോദ്
നവീന്‍ ദാസ്