Total Pageviews

Saturday 20 June 2009

എന്റെ വീട്

ശേഇഖ് സയെദ്‌ റോഡില്‍ ഒരു വീട് ആരുടേയും സ്വപ്നമാണ്. എന്റെ ആ സ്വപ്ന സഫല്യത്തില്‍ അസൂയാലുക്കള്‍ കുറവല്ല. ഞാന്‍ ഓര്‍ക്കുന്നു. പണ്ട് സത്വയില്‍ 7 പേരുള്ള മുറിയില്‍ ഒരു ബെഡ് സ്പേസ് നു വേണ്ടി ഞാന്‍ കഷ്ടപെട്ട സമയം. കിട്ടി അവിടെ ചെന്നപ്പോള്‍........... മോയിദീന്‍ ഇക്കയുടെ ഇണ്ടാസ്‌...... രാവിലെ 4 മുതല്‍ 4.30 വരെയേ ബാത്ത് റൂം ഒഴിവുള്ളൂ., നിലത്ത്‌ ഇപ്പൊ തന്നെ ഒരാള്‍ കിടക്കുനുണ്ട് നിനക്ക്‌ വേണ്ടി ഒരാള്യും കൂടി അഡ്ജസ്റ്റ് ചെയ്യുന്നു, കൂര്കം വലിക്കാന്‍ പാടില്ല .....അംങനെ പോവുന്നു .... ദുബായില്‍ എത്തി 3 ദിവസമേ ആയുള്ളൂ. എന്ത് ചെയ്യാന്‍... വേറെ ഇപ്പൊ സ്ഥലം തപ്പി പിടിക്കുന്ന വരെ സഹിക്കുക തന്നെ. കാലത്ത്‌ 4 മണിക്ക്‌ എഴുനെല്കും പ്രഭാത കര്ര്മങ്ങള്‍ കഴിക്കും. കമ്പനി ബസ്‌ വരുന്നത് 7 മണിക്ക്‌!! 6.30 അലാറം വെച്ചിട്ട് വീണ്ടും കിടക്കും. 6.30 ബാത്ത് റൂം കേറുന്ന ജൈസണ്‍ ആയി ഒരു അദ്ജെസ്ട്മെന്ട് നടതീടുണ്ട്. 6.30 കേറി ഒന്ന് ഫ്രഷ്‌ ആയി ഡ്രസ്സ്‌ ചെയ്തു ഓഫീസ് പോവും. ആദ്യത്തെ ഒരു 6 മാസക്കാലം പ്രാധമിക കര്‍മങ്ങള്‍ നടത്തിയിരുന്നത് ഓഫീസ് എത്തിയിട്ടയിരുന്നു!! അങ്ങനെ കഴിയുംബോള്‍ ആണ് ഷിബുവിന്റെ കൂടുകാരന്‍ വര്‍ഗീസ് റൂമില്‍ വരാന്‍ തുടങ്ങിയത്‌. അങ്ങേരു ഫാമിലിയെ നാട്ടില്‍ വിട്ടു ഇപ്പൊ ഒരു റൂം തപ്പി നടകുന്നു. അപ്പൊ അങ്ങേരു പറഞ്ഞു എന്തുകൊണ്ട് നമ്മള്‍ക്ക്‌ ഒരു ഫ്ലാറ്റ് എടുത്തുകൂടാ? തപ്പല്‍ ഒക്കെ വര്‍ഗീസ് നോക്കികൊലും. ഞാനും ഷിബുവും നിന്ന് കൊടുത്താല്‍ മതി. കൂട്ടിനു ശ്രീനിയും ഉണ്ട. അങ്ങനെ ആണ് ബസ്‌ സ്റ്റേഷന്‍ അടുത്തുള്ള ഒരു ഫ്ലാറ്റിലേക്ക് താമസം മാറുന്നത്. അവിടെ കുശാല്‍ ആയിരുന്നു. കാരണം വര്‍ഗീസ് ആനാല്ലോ അര്‍ബാബ്. അവിടെ താമസികുമ്പോ ആണ് നിക്കാഹ് ന്റെ ആലോച്ചനകള്‍ വന്നു തുടങ്ങിയത്‌. അങ്ങനെ ഒരു ആലോചന വന്നു. കുട്ടിയെ കണ്ടു. നല്ല കുട്ടി സെന്റ്‌ ജോസഫ്‌ സ്കൂളില്‍ ആണ് പഠിച്ചത്‌. എന്റെ അള്ളോ!! ഉള്ളൊന്നു കാളി. പറംബില്‍ ബസാറിലെ ഗോവെര്‍മെന്റ്റ്‌ സ്കൂളില്‍ പഠിച്ച എനിക്ക് കോണ്‍വെന്റില്‍ പഠിച്ച കുട്ടി.??? ആഹ് പഠിപ്പില്‍ അല്ലാലോ കാര്യം. നികാഹ് കഴ്ഞ്ഞു. വീണ്ടും വര്‍ഗീസിന്റെ റൂമിലേക്ക്‌. ആയിടക്കാണ്‌ ഒരു പ്രോമോഷോന്‍ ഒക്കെ ഒത്തു വന്നത്. കയറി വന്ന പെണ്ണിന്റെ ഗുണം എന്നോകെ എല്ലാവരും പറഞ്ഞു ... നമ്മള്‍ രാപകല്‍ ഇല്ലാതെ ഓടി നടന്നു ജോലി ചെയ്തത് മെച്ചം!! എന്തായാലും അവളെ ഒന്ന് കൊണ്ടുവരാന്‍ തീരുമാനിച്ചു. അവള്‍ക്ക്‌ നല്ല പഠിപ്പ് ഒക്കെ ഉണ്ടല്ലോ. ഇവിടെ എന്തെങ്കിലും ജോലി കിട്ടാതെ ഇരികില്ല.
അതിനു ആദ്യം വേണ്ടത് താമസിക്കാന്‍ ഒരു സ്ഥലം ആണ്.അങ്ങനെ ദിവസവും ഒരു ചിലവ്‌ കൂടി ആയി. ഗള്‍ഫ്‌ ന്യൂസ്‌ വാങ്ങല്‍. അതില്‍ ആണ് നല്ല ക്ലാസ്സിഫിഎട്ട് പരസ്യങ്ങള്‍ വരുന്നത്. അങ്ങ്ണനെ ഷാര്‍ജയില്‍ ഒരു റൂം കിട്ടി. ജോലി ആണെങ്കില്‍ ജബല്‍ അലിയില്‍ . എന്നാലും പോയി നോക്കാം. പോയി കണ്ടു. കുഴപമില്ല . ഷെയറിങ് ആണ്. എന്നാലും സാരമില്ല. നജ്ഞ്ങള്‍ 2 പേരല്ലേ ഉള്ളു. അവളുടെ വീടുകരില്‍ നിന്നും അത്രക്ക്‌ സമ്മര്‍ദം ഉണ്ടേ.. അവളെ കൊണ്ട് വന്നു. 6 മാസം കൊണ്ട അവള്‍ക്ക്‌ മാതിയായി. ഇതാണോ ഇങ്ങള് പറയുന്നാ ഗള്‍ഫ്‌?? ഒരിക്കല്‍ അവള്‍ പറഞ്ഞു. എങ്ങനെയെങ്കിലും നാട്ടില്‍ പോയ മാതിയയിരുന്നു........അവള്‍ക്ക്‌ ആ സ്ഥലം തീരെ ഇഷ്ടപെടില്ല. വേറെ സ്ഥലം നോക്കി തുടങ്ങി. അങ്ങനെ ആണ് ശേഇഖ് സയെദ്‌ റോഡില്‍ ടൊയോട്ട റൌണ്ട് അബൌടില്‍ സ്ഥലം ശെരി ആയത്. അവിടേം അധിക നാള്‍ പിടിച്ചു നില്‍കാന്‍ കഴിഞ്ഞില്ല. വീണ്ടും തപ്പല്‍ തന്നെ!!! ജോലി ചെയ്യുന്നതിനേക്കാള്‍ സമയം ഞാന്‍ ഫ്ളാറ്റ് തപ്പാന്‍ വിനിയോഗിച്ചു. അവസാനം ഈ സ്ഥലം കാന്ടെതി. നല്ല സ്ഥലം. ശേഇഖ് സയെദ്‌ റോഡില്‍ തന്നെ. ഒഅസിസ് സെന്റെരിനു പിന്‍വശം ഒരു വില്ല. അറബിക് 4 അം കെട്ടില്‍ കിടിയതാണ് ഈ വില്ല. അതുകൊണ്ട് അയാള്‍ വാടകക്ക്‌ കൊടുകുന്നു. ഞങ്ങള്‍ പോയി കണ്ടു. അവള്‍ക്ക്‌ ഇഷ്ടമായി. ഒരു 7 ബെഡ് റൂം വില്ല. 3 ഫാമിലി ഇപ്പൊ താമസിക്കുന്നു. ഞങ്ങള്‍ അങ്ങോട്ട്‌ മാറി. അത്‌ ഒരു പറുദീസാ തന്നെ ആയിരുന്നു. ഇഷ്ടം പോലെ സ്ഥലം. മുറ്റം ഒക്കെ ഉണ്ട. ഇതൊന്നും അല്ല എന്നെ ആകര്‍ഷിച്ചത്‌. അടുത്ത റൂമിലെ ആളുടെ ഇന്റര്‍നെറ്റ്‌ കന്നെച്റേന്‍ അയാള്‍ അറിയാതെ ഉപയോഗിക്കാം!!. എന്റെ കാര്യങ്ങളും നടന്നു കിട്ടും. ഞാന്‍ ആണെങ്കില്‍ ബ്ലോഗിങ്ങ് ഒക്കെ തുടങ്ങിയ കാലം. അന്ന് ഓര്‍ക്കുട്ട് ഒന്നും നിരോധിചിടില്ല . അതുകൊണ്ട് സമയം പോയി കിട്ടാന്‍ ഒരു വിഷമവും ഇല്ല. അന്ന് തോട് ഇന്ന് വരെ ഈ വീട് എന്ടിനോക്കെ സാക്ഷ്യം വഹിച്ചു!! റൊമാന്‍സ് കുമാരന്റെ വാളരെ നാളത്തെ ശ്രമത്തിന്റെ ഫലമായി ഞാന്‍ ഗുരുവായൂരപ്പന്‍ കോളേജ് അലുംനിയില്‍ അംഗമായി. ഉറക്കമിലല്ത രാത്രികളില്‍, എനിക്ക് അലുംനിയുടെ യാഹൂ ഗ്രൂപ്പ്‌ സഹായമായി. ലോകോത്തര സൃഷ്ടികളായ സൂത്രന്‍, മായാവി ഗുണപാഠം തുടങ്ങിയവ ഞാന്‍ അലുംനിയിലെ ആള്കര്‍ക്ക്‌ പാരിച്ചയപെടുത്തി. യസീര്‍െയും ഷൌകത്നെയും പോലെ ഉള്ള എന്റെ കൂടുകാര്‍ക്ക്‌ ഞാന്‍ ഇടക്ക് (അവള്‍ നാട്ടില്‍ പോവുമ്പോള്‍) വന്നു താങ്ങാന്‍ അവസരം കൊടുത്തു.
ഈശ്വരാ....... ഇനി അതാണോ എന്റെ പതനത്തിന്റെ തുടക്കം? ഞാന്‍ നേരത്തെ സൂചിപിച്ച അസൂയ!! എന്തായാലും ഇന്നാലെ ഉച്ചക്ക്‌ ഊണ് കഴിക്കാന്‍ വന്നപോല്‍ ആണ് അവള്‍ ആ കാര്യം പറഞ്ഞത് "നോക്കീ ആ അറബി വന്നിട്ട് എന്ടോ പേപ്പര്‍ തന്നിട്ട് പോയീനി. ഇങ്ങള് വായിച്ച നോകീ" എന്ത് വായിക്കാന്‍? ഇത് ഞാന്‍ നേരത്തെ അറിഞ്ഞത്ത. അറബി ഈ വീട്ടില്‍ താമസിക്കാന്‍ വരുന്നു. എല്ലാവരും ഒഴിഞ്ഞു പോവണം. ഇത്രയും കാലം ഞാന്‍ വളര്‍ത്തി വലുതാക്കിയ തക്കാളി, ചീര, ഞാന്‍ പണിത കാര്‍ ഷെഡ്‌ ഒക്കെ എനിക്ക് നഷ്ടപെടാന്‍ പോവുന്നു!!. ഞാന്‍ എന്തായാലും ആ അറബിയോദ്‌ ഒന്ന് സംസാരിക്കാന്‍ തീരുമാനിച്ചു. സംസാരിച്ചിട്ട് കാര്യം ഒന്നും ഇല്ല. ഒരു മുരടന്‍ അറബിയാണ്. അതെ സമയം അവള്‍ ഇന്‍റ ര്‍നെറ്റില്‍ പുതിയ സ്ഥലങ്ങള്‍ നോക്കാന്‍ തുടങ്ങിയിരുന്നു. അങ്ങനെ ശംബളം ഇല്ലാത്ത ഒരു ജോലി അവള്‍ക്ക്‌ കിട്ടി!!!
ഇത്രയും ഒക്കെ ആലോചിച്ച കിടകുമ്പോള്‍ ആണ് റിയാസ് ഞെട്ടി ഉണര്‍ന്നത്. മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുന്നു. എടുത്തു. അപുരത് ഒരു റിയല്‍ എസ്റ്റേറ്റ്‌ കംപനികാരന്‍ ആണ്. ദുബായ് മരീനയില്‍ ഒരു ഫ്ളാറ്റ് ഉണ്ട. താങ്കള്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ നോക്കാം. ഞാന്‍ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു.

ഇന്ന് ഞാന്‍ മരീനയിലെ ഫ്ലാറ്റിനു അഡ്വാന്‍സ്‌ കൊടുത്തു വന്നിരിക്കുന്നു. അങ്ങനെ ശേഇഖ് സായെദ്‌ റോഡില്‍ നിന്നും ദുബായ് മരീനയിലെക്ക്!!!! ........ അസൂയാലുക്കളുടെ എണ്ണം കൂടും എന്ന് എനിക്ക് ഉറപ്പാണ്‌. എന്നാലും.........
അങ്ങനെ ഒന്നും വരുത്തല്ലേ രബ്ബിലമിയാനായ തമ്ബുരാനെ............................

Wednesday 17 June 2009

കാലവര്ഷം....

കാലവര്‍ഷം....

തൊണ്ണൂറുകളുടെ മധ്യ കാലം. ശ്രി വയലാറിന്റെ വരികളില്‍, “പണ്ട് വനാന്ത വസന്ത നികുഞ്ഞങ്ങള്‍ കണ്ടു നടന്ന മദാലസ യൌവനം”. ഞാന്‍ ത്രിശൂര്‍ ജോലി നോക്കുന്ന സമയം. അന്നത്തെ മഴകാലം ഇന്നത്തെ പോലെ അല്ല. നല്ല മഴ ഉണ്ടാവും. അത്താഴം കഴിഞ്ഞു കിടന്നുറങ്ങിയ എന്നെ അജയന്റെ വിളി ആണ് ഉണര്‍ത്തിയത്‌. "ഗെടി.... എനീറെ അമ്മമ്മ പടായി. നീ ഒന്ന് വന്നെ ഇമ്മക്ക് വരന്തിരപള്ളി ഒന്ന് പോണം." അമ്മമ്മ മരിച്ച വിവരം എത്ര മനോഹരമായി ആണ് അവന്‍ അവതരിപിച്ചത്‌!! ഞാന്‍ ഓര്‍ത്തു, എന്തിനാ ഈ നട്ട പാതിരാക്ക്‌ വരന്തിരപള്ളി പോവുന്നെ? ആ വഴി ആണ് ചിമ്മിനി ഡാം പോവാ എന്ന് എനിക്ക് അറിയാം. ഞാന്‍ ചോദിച്ചു. അമ്മമ്മ നിന്റെ കൂടെ അല്ലെ? അതിനു വരന്തിരപള്ളി പോവുന്നത് എന്തിനാ? അപ്പൊ അജയന്‍ പറഞ്ഞു, ഇമ്മടെ വെല്യച്ചന്‍ അവിടെ അല്ലെ ഇഷ്ട താമസം. പോയി വിവരം പറഞ്ഞ ആളേം കൂടി വരാന്‍ അച്ഛന്‍ പ്ര്നഞേ. (എക്സ് മിലിട്ടറി ഗോപാലേട്ടന്‍ ആ നാട്ടിലെ അറിയപെടുന്ന ആളാണ് എന്ന് അവന്‍ പര്നഞിരുന്നു) ഞാന്‍ എണീറ്റ് ലുങ്ങി ഒകെ ശേരിക്‌ ഉടുത്തു ഒരു ടി ഷര്‍ട്ട്‌ എടുത്ത് ഇട്ടു. അപ്പോലെകും അവന്‍ ബൈക്ക് ആയി വീടിന്റെ മുന്‍പില്‍ എത്തിയിരുന്നു. നല്ല തണുപ്പ്‌. ബൈക്ക് കേറി ഇരുന്നു. ഒരു വില്ല്സ് എടുത്ത് കത്തിച്ചു. വണ്ടി പറക്കാന്‍ തുടങ്ങി. തലോരെ ആയപ്പോള്‍ സ്ട്രീറ്റ് ലൈറ്റ് ഒക്കെ മങ്ങി തുടങ്ങി. ഹൈവേ അവരായി എനന്തിന്റെ സൂചന. പാണ്ടി ലോറികല്‍ ചീറി പായുന്നതിന്റെ ശബ്ദം കേള്‍കാം. ഈശ്വര......... ഏതെങ്കിലും പാണ്ടി ലോറിക്ക്‌ അട ഇരിക്കാന്‍ ആണോ എന്റെ വിധി!!... ഇങ്ങനെ പല വേണ്ടാത്ത ചിന്തകളും മനസ്സില്‍ വന്നു (അല്ലെങ്കിലും നല്ലതൊന്നും മനസ്സില്‍ വരാറില്ല. ആമ്ബല്ലുര് എത്തിയപ്പോ വണ്ടി എദതൊട്ട് തിരിഞ്ഞു. അജയന്റെ പോക്ക്‌ കണ്ടാല്‍ അറിയാം ആള്‍ നല്ല ഒരു ഡ്രൈവര്‍ ആണ് ന്നു. കുറച്ച് കഴിഞ്ഞപ്പോ ആകെ കൂര്‍ി ഇരുട്ട്. റോഡ്‌ പോലും ശേരിക്‌ കാണാന്‍ വയ്യ . രണ്ടു ഭാഗത്തും റബ്ബര്‍‌ തോട്ടങ്ങള്‍ മാത്രം. ഇടയ്ക്ക അജയന്‍ പറഞ്ഞു അവനു വഴി ശേരിക്ക് അറിയില്ല എന്ന്. എന്റെ ഉള്ളൊന്നു പിടയാതെ ഇരുനില്ല. ആരോട് വഴി ചോദിക്കും? ഞാന്‍ അജയനൊട് പറഞ്ഞു . വണ്ടി നിരത്താന്‍. ആരോടെങ്കിലും ചോദിച്ചിട്ട് പോവാം. റോഡ്‌ പോലും കാണാന്‍ വയ്യാത്ത ഈ കാടു പാതയില്‍ നമ്മള്‍ എത്ര നേരം വണ്ടി ഓടിക്കും? വണ്ടി നിര്‍ത്തി. നജ്ഞ്ങള്‍ ഓരോ വലി കൂടെ ഇട്ടു. വലി തീരരായപ്പോ ഒരു ജീപ്പ് കടന്നു പോയി. "ഡാ....... ആ ജീപിന്റെ പിന്നാലെ വെച്ച പിടിച്ചല്ലോ?" അജയന്റെ ആണ് ഐഡിയ. സാധാരണ കുബുധിയില്‍ ആണ് അവനു ഡിഗ്രി. പക്ഷെ ഈ പര്നഞത് വല്യ കുഴപ്പം ഇല്ലാത്ത ഐഡിയ ആണെന്ന് തോന്നി. ചാടി വണ്ടിയില്‍ കേറി വെച്ച് പിടിച്ചു പിന്നാലെ. മഴ തുടങ്ങി, അതോടെ ജീപിന്റെ വേഗം കുറഞ്ഞു. ഹാവു സമാധാനമായി. നജ്ങ്ങല്ക് കുറച്ച് ആശ്വാസം കിടിയല്ലോ
ജീപിന്റെ പിന്നാലെ താനെ വെച്ച് പിടികുനുണ്ട് അജയന്‍. ഒരു തിരിവേങ്ങനും മാറി പോയാല്‍, നജ്ഞ്ങള്‍ പെരുവഴിയില്‍ ആയതു തന്നെ. കുറച്ച് കഴിഞ്ഞപ്പോള്‍ ജീപ്പ് സ്പീഡ് കുറച്ചു ഒരു ഇറക്കം ഇറങ്ങുന്നു. ഇനി അങ്ങേരും വഴി അറിയാതെ തപ്പുകയാണോ?? നജ്ന്‍ ങള്‍ എന്തായാലും സ്പീഡ് കുറക്കുനില്ല എന്ന് തീരുമാനിച്ചു. കാരണം ഇനി അയാള്‍ നമ്മളെ പഠിക്കാന്‍ വേണ്ടി കുറച്ചതവുമോ. അങ്ങനെ ഒരു 3 മിനിറ്റ്‌ വണ്ടി ഓടി കാണും, ഞാന്‍ ഒന്ന് മയങ്ങി പോയി. പെട്ടന്ന് ഭയങ്കര ശബ്ദത്തോടെ വണ്ടി ജീപ്പില്‍ ഇടിച്ചു മറിഞ്ഞു. ജീപ്പ് സട്ടെന്‍ ബ്രേക്ക്‌ ഇട്ടിരിക്കുന്നു. അവന്‍ നമ്മക്ക്‌ ഇട്ടു പണി തന്നു മോനെ...... അജയന്‍ ചാടി എണീറ്റ് വണ്ടി പൊക്കി സൈഡ് ആക്കി. നേരെ ചെന്ന് ഡ്രൈവര്‍ ഇ പിടിച്ച പുറത്ത്‌ ഇറക്കി. ട്ട്ട്ട്ടേഎ....... ട്ട്ട്ടേഏ...... 2 പൊട്ടിക്കല്‍. ...................... മോനെ........ പെട്ടാണ് വണ്ടി നിര്തുമ്ബൊ ഒന്ന് പര്നഞൂടെ? നജ്ങ്ങല്ക് ഇട്ടു പണിയാന്‍ വേണ്ടി ആണോ നീ ഇത് ചെയ്തേ? ബഹളം ആയപ്പോള്‍ അവിടേം, ഇവിടേം ലൈറ്റ് തെളിഞ്ഞു......... പേര്‍ ഇറങ്ങി വന്നു. എന്താ മോനെ? പ്രശ്നം? അറിയില്ല അമ്മെ...... ഇവര്‍ കൊറേ ആയി എന്നെ പിന്തുടരുന്നു. ടെ ഇപോ ഷെഡില്‍ വണ്ടി നിര്‍ത്തിയപ്പോ അടിയും കിട്ടി. ഇതും പറഞ്ഞു അയാള്‍ വീടിലേക്ക്‌ കേറി പോയി. പോവുന്ന സമയം അയാള്‍ പിറുപിറുത്തു.....

സ്വന്തം വീട്ടില്‍ വണ്ടി നിര്‍ത്താനും ഓരോരുത്തരുടെ സമ്മതം വേണോ????
കോരി ചൊരിയുന്ന മഴയത്തും, നജ്ഞ്ങള്‍ നിന്ന് വിയര്‍ക്കുകയായിരുന്നു..........

Tuesday 16 June 2009

അഭ്യന്ഗ സ്നാനം .....

ഞാന്‍ ദുബായ് ഇല കാല് കുത്തി 9 കൊല്ലം കഴിഞ്ഞു കാണും. പതിവ് പോലെ ഒരു വ്യാഴാഴ്ച വന്നെത്തി. വ്യാഴം എന്ന് പര്നഞാല്‍ നജ്ഞ്ങള്‍ ബാച്ചിലേര്‍സ് ന്റെ ഇഷ്ട ദിവസം ആണ് ഏന് അറിയാമല്ലോ. റൂമില്‍ 2 ആളുകള്‍ നാട്ടില്‍ പോയ സമയം. ഞാന്‍ ഏതാണ്ട് ഒരു 6 മണിയായപ്പോള്‍ എത്തി. ആരുമില്ലാത്ത, ഇനി ഇന്ന് ആ തമിഴന്‍ ഒഴികെ ആരും കേറി വരാന്‍ ഇല്ലാത്ത തികച്ചും അലസമായൊരു വീകെനറ്റ് . സാധാരണ CARGO-9നു തികച്ചും അപരിചിതമായ ദിവസം. ഡ്രസ്സ്‌ ഒക്കെ മാറി TV കണ്ടുകൊണ്ടിരികുമ്പോ, അതാ വരുന്നു ഒരു ചെരുപ്പിന്റെ പരസ്യം. അതില്‍ നമ്മുടെ എല്ലാമായ സര്‍വോപരി എന്റെ നാട്ടുകാരന്‍ കൂടിയായ ശ്രീ മാമുകോയ പ്രത്യക്ഷപെടുന്നു. എന്നിട്ട് പറഞ്ഞു ഏതോ ഒരു ചെരുപ്പ്‌ വാങ്ങിയാല്‍, ഒരു വെളിച്ചെണ്ണ ഫ്രീ എന്ന്.!!! ഞാന്‍ ഒന്ന് അന്ധാളിച്ചു. ചെരുപ്പും വെളിച്ചെണ്ണയും തമ്മില്‍ എന്ട് ബന്ധം? എന്ടയാലും, ആ പരസ്യം എന്നെ ഒരു അഭ്യന്ഗ സ്നാനതിനു പ്രേരിപിച്ചു. അടുകളയില്‍ ചെന്ന് Parachute ന്റെ കുപ്പി എടുത്തു. കമിഴ്ത്തി നോക്കി. പഞ്ചായത്ത്‌ പൈപ്പ് ന്നു വെള്ളം വരുന്ന പോലെ ആണ് വെളിച്ചെണ്ണയുടെ പ്രവാഹം. ഇങ്ങനെ എണ്ണ എടുത്താല്‍ , ഞാന്‍ മിക്കവാറും നാളെ കാലത്ത്‌ വരെ എണ്ണ എടുത്തു നികണ്ടേ വരും. കുപ്പിയുടെ അടപ്പ്‌ വലിച്ചു . കിടുനില്ല. അപ്പോളാണ് അഡ്വ. ജയശങ്കര്‍ സമകാലീന രാഷ്ട്രീയത്തെ പറ്റി എന്ടോ പറയുന്നു. എണ്ണ കുപ്പിയും കണ്ട് ഓടുന്നതിനിടയില്‍, ഫ്രിഡ്ജ്‌ തട്ടി കുപ്പി വീണു. നിലത്ത്‌ മുഴുവന്‍ വെളിച്ചെണ്ണ. ലെനോല്‍ിയം നിലമയതിനാല്‍ മുഴുവനായി തുടചെടുകാന്‍ ഒരു രക്ഷയും ഇല്ല. എന്റെ കഴിവിന് അനുസരിച്ച് ഞാന്‍ തുടച്ചെടുത്ത്‌. എന്റെ മേല്‍ തന്നെ തേച്ച്‌ പിടിപിച്ചു. നല്ല ഒരു എണ്ണ തേച്ച്‌ കുളിയും കഴിഞ്ഞു, ഭക്ഷണം പാകം ചെയ്യലും കഴിഞ്ഞു, പതിവ് കലാപരിപടിയ്ലെക് കേടാക്കുമ്പോള്‍ ആണ് നമ്മടെ സഹ മുറിയന്‍ അണ്ണന്‍ ദേ എത്തി പോയി എന്ന് പറയുന്നത്. ഉടനെ കൃഷ്ണേട്ടനെ വിളിച്ചു ഒരു തിരുമേനി ഏര്‍പ്പാട് ചെയ്തു. അണ്ണന്‍ വരുമ്പോള്‍ ഞാന്‍ ഫ്രിട്ജില്‍ ഉള്ള രണ്ടു കാര്രറ്റ്‌ മുറിച്ചു കൊണ്ടിരിക്കയായിരുന്നു. എന്ടയാലും വേഗം ജോലി തീര്‍ത്തു നജ്ഞ്ങള്‍ ഉറങ്ങാന്‍ കിടന്നു. രാത്രി ഒരു മണി ആയി കാണും. ഭൂമി കുലുക്കം പോലെ ഒരു ഭയാനകമായ ശബ്ദം ഞാന്‍ ഞെട്ടി ഉണര്‍ന്നു നോക്കി. അണ്ണന്‍ ദേ കിടക്കുന്നു.
വീണിതല്ലോ കിടക്കുന്നു ധരണിയില്‍ കോണകവും അഴിഞ്ഞല്ലോ ശിവ ശിവ!! എന്ന് പറഞ്ഞ പോലെ അണ്ണന്‍ നിലത്ത്‌ മലന്നു അടിച്ചു കെടക്കുന്നു. എന്നാ തൂവി പോയ സ്ഥലത്താണ് വീണു കിടക്കുന്നത് എന്ന് നോകിയപ്പോള്‍ മനസ്സിലായി. ആ അസമയത്ത്‌ അണ്ണന്റെ അടി വങ്ങന്ല്‍ ഉള്ള ബോധം ഇല്ലാത്തതുകൊണ്ട് നജ്ന്‍ ഒന്നും സംഭവിക്കാത്ത പോലെ തിരിഞ്ഞു കെടന്നു. അങ്ങനെ ഉറങ്ങി പോയി. അടുത്ത ദിവസം വെള്ളി. കാലത്ത്‌ ഞാന്‍ എണീറ്റ് വളരെ ഗൌരവതി‌ല്‍ ഖലീജ്‌ ടൈംസ്‌ ന്റെ സ്പോര്‍ട്സ് പേജ് നോക്കി ഇരിക്കായിരുന്നു. അണ്ണന്‍ പതുങ്ങി പതുങ്ങി എന്റെ അടുത്ത വന്നു. ഞാന്‍ ഒന്ന് വിളറി. എന്ടയിരികും അണ്ണന്റെ ഉള്ളിലിരുപ്പ്‌ എന്ന് മനസിലവുനില്ല. തല കുറച്ച മുഴചിടുന്ദ്‌. എണ്ണ നിലത്ത്‌ വീണത്‌ അണ്ണന്‍ പിടിച്ചിരിക്കുന്നു. ആ കരി മുട്ടി പോലത്തെ കായി കൊണ്ട ഒന്ന് വീശിയാല്‍, പിന്നെ അല ഫഹിദി കഫെടെരിഅ ഇലെ ഇക്കക പോലും എന്നെ തിരിച്ചറിയാന്‍ പടത അവസ്ഥ ആവും. ഞാന്‍ മെല്ലെ എണീറ്റ്. ഉടനെ അണ്ണന്‍ എന്റെ ക്യി പിടിച്ചു. ആകെ ഫീലിങ്ങ്സ്‌ ഇല...............


വിഷ്ണു, ഐ അആം സാര്റി. നെട്ര്ക് കൊഞ്ചം ഓവര്‍ ആ പോച്ച്. മന്നിചിടുന്ഗോ. നാന്‍ തണ്ണി സാപിട പോവും പൊത കീളെ വീണു പോച്ച്. പ്ലീസ്, യാരികിട്ടും സോല്ലാതെ.. ഉന്നെ നാന്‍ മന്നിചിരിക്ക്

Sunday 14 June 2009

തോര്‍ത്ത്‌ മാസ്റെര്സ്

തോര്‍ത്ത്‌ മാസ്റെര്സ്

ജൂണ്‍ മാസത്തിലെ ചുട്ടു പൊള്ളുന്ന ഒരു സന്ധ്യ .അല്‍ ഫുതൈം ട്രെയിനിംഗ് സെന്റര്
ഉള്ളില്‍ AC യുടെ തണുപ്പില്‍ വെറുങ്ങലിച്ച് ഇരിക്കുന്ന ആത്മാക്കള്‍
അജണ്ട: : ഈ പരിപാടി കഴിഞ്ഞാല്‍ കല്ല്‌ കുടികാനുള്ള കഷ്ണങ്ങള്‍ ആകുന്ന വിദ്യ പുറത്ത്‌ smoking area യില്‍ കലുങ്ങുഷ മായ ചര്‍ച്ച. അകത്തെ ചര്‍ച്ചയില്‍ മുഴുകി ഇരിക്കുന്ന എന്നെ പിന്നില്‍ നിന്നും ആരോ തോണ്ടി. തിരിഞ്ഞു നോകിയപ്പോള്‍ വാതിലിന്റെ ഇടയില്‍ കൂടെ 2 വിരലുകള്‍ എന്നെ തുറിച്ചു നോകുന്നു. ഞാന്‍ എണീറ്റ് പുറത്തേക്ക്‌ ചെന്ന്. പുറത്ത്‌ 3 ആത്മാക്കള്‍ ചര്‍ച്ച തുടര്‍ന്ന്. ഞാന്‍ അല്പം ആകാംഷയോടെ അവരുടെ അടുത്തേക്ക്‌ ചെന്ന് ഇണ്ട പ്രശ്നം എന്ന് ചോദിച്ചു. അവര്‍ എന്നെ രൂക്ഷമായൊന്നു നോക്കി. എന്നിട്ട് എന്റെ shirt ഇല കേറി പിടിച്ചു പോക്കറ്റ്‌ ഇല് തപ്പാന്‍ തുടങ്ങി. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാന്‍ membership fee കൊടുത്തു എന്നാണ് എന്റെ ഓര്മ. ഇനി അത കൊടുകത ആളാണ് എന്ന് കരുതി പിടിച്ചു വാങ്ങാന്‍ നോകുകയാണോ ആവൊ!! കുറച്ച കഴിഞ്ഞപ്പോള്‍ താടി വെച്ച ആള്‍ ചോദിച്ചു വലി ഉണ്ടോ?? എനിക്ക് വലിവ്‌ തുടങ്ങിയിടില്ല. പിടലി ഉളുക്കിയിട്ടുന്ദ്‌. ഈയെന്താ ആളെ കോയി ആകണോ?? cigerate ഉണ്ടോ എന്നാ ചോദിച്ചേ താടിയുടെ സ്വഭാവം മാറി തുടങ്ങി. ഉടനെ യുവ രാജാവ്‌ ഇടപെട്ടു. നീ എങ്ങനെയാ മോനെ പിടിച്ചു നികുന്നെ? ഞാന്‍ വലി നിര്‍ത്തി പര്നജപോള്‍ ആര്‍കും വിശ്വാസം പോര. ലാലി ആണെങ്കില്‍ എന്നെ കണ്ടുകൊണ്ട് മാത്രം വലി തുടങ്ങിയ മനുഷ്യന്‍ . ഇണ്ട ചെയണ്ടേ എന്ന് അറിയില്ല. ഞങ്ങള്‍ നാല്‍വര്‍ സംഘം അകത്തു കേറി. എന്നാ സമാധാനത്തിന് വേണ്ടി 2 ഗ്ലാസ്‌ വെള്ളം എടുത്തു കുടിച്ചു. അപ്പോളേക്കും അവിടെ ഉണ്ടായിരുന്ന cutlet ഉം biscuitഉം ഒക്കെ ഒരു മഞ്ഞ ഷര്‍ട്ട്‌ കാരന്‍ ഒതുക്കി വെക്കുനുണ്ടായിരുന്നു. ലാലി അയാളോട്‌ ചോദിച്ചു. ഇവിടെ cigerate കിട്ടോ ഏട്ടാ?? ഉത്തരം വന്നു ഇവിടെ കിട്ടില്ല. അടുത്തൊന്നും ഒരു പെട്ടി കട പോലും ഇല്ല. വലിക്കാന്‍ ആണെങ്കില്‍ 1 എണ്ണം ഞാന്‍ തരാം. ലാലിക്ക് സന്തോഷമായി. ഉടനെ യുവരജവ്‌ കേറി മുട്ടി. നജ്ഞ്ങള്‍ 4 ആള്‍കാര്‍ ഉണ്ട ചേട്ടാ അതാ പ്രശ്നം. ആള്‍ ഒന്ന് നോക്കി ചിരിച്ചു,. രഹസ്യ മുറിയിലേക്ക്‌ കേറി ഒരു പാക്കറ്റ് Rothmans ആയി വന്നു. 1 എണ്ണം ഞാന്‍ എടുത്തു. യുവരജവ്‌ പാക്കറ്റ് തട്ടി പറിച്ചു എന്നിട്ട് 3 എണ്ണം എടുത്ത് താടിക്കും ലാലിക്കും കൊടുത്തു. എന്നിട്ട് പിന്നേം എന്നെ ഒന്ന് രൂക്ഷമായി നോക്കി. തീ എങ്കിലും ഉണ്ടോ?? ഉണ്ട ഇഷ്ടം പോലെ മനസ്സില്‍ എന്ന് പറയാന്‍ തോന്നി എങ്കിലും പര്നഞില്ല. ഇല്ലെന്നു തലയാട്ടി. ഉടനെ യുവരജവ്‌ അയാളെയും കൂടി രഹസ്യ മുറിയില്‍ കേറി കത്തിചു പുറത്ത്‌ ഇറങ്ങി.
താടിയുടെ ആത്മഗതം;
നമ്മള്‍ക്ക്‌ പറ്റിയ പിണി ഇത് തന്നെ ആണ്. തോര്‍ത്ത്‌ മസ്റെര്സ്!!!... ഞാന്‍ അതിന്റെ ആദ്യത്തെ president ആയി സ്വയം പ്രഖ്യഭികുന്നു. ഇതിലെങ്കിലും സദു ഇടന്കൊളിടന്‍ വരാതെ ഇരുന്നാല്‍ മതിയ്യയിരുന്നു.
അങ്ങനെ നജ്ഞ്ങള്‍ ആദ്യത്തെ തോര്‍ത്ത്‌ മസ്റെര്സ് ആയി ( തോര്‍ത്ത്‌ എടുത്തു പിച്ച തെണ്ടുന്ന മസ്റെര്സ്!!)