Total Pageviews

Sunday 5 July 2009

സ്വാമിയേ............ ശരണം അയ്യപ്പ................

എന്റെ ആദ്യത്തെ ശബരി മല യാത്ര പത്തില്‍ പഠിക്കുമ്പോള്‍ ആണ്. തീവ്ര വ്രത ശുദ്ധിയോടെ ആണ് മല ചവിട്ടിയത്. ( ഇപ്പോളും മല ചവിട്ടുനെന്കില്‍ അത വ്രത ശുദ്ധിയോടെ ആവണം എന്നാ പക്ഷകാരന്‍ ആണ് ഞാന്‍). ഞാന്‍ സസ്യബുക്ക്‌ ആയതുകൊണ്ട് പ്രതെയ്കം വ്രതം ആവശ്യമില്ല. (അസൂയാലുക്കള്‍ ക്ഷമിക്കുക). കൊല്ലങ്ങോറ്റ്‌ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും കേട്ട് മുറുക്കി ഒരു അമ്ബസിടര്‍ കാറില്‍ ആണ് യാത്ര. എന്റെ ഒരു വല്യച്ചന്‍ ആണ് ഗുരു സ്വാമി. ആ യാത്രയുടെ പ്രത്യേകത എന്താണെന്നു വെച്ചാല്‍, ഗുരു സ്വാമി ഒഴികെ എല്ലാവരും കണ്ണി സ്വാമിമാര്‍ ആണ്!!. വല്യച്ചന്‍ ഗുരു സ്വാമി, അച്ഛന്‍ സ്വാമി, ചെറിയച്ചന്‍ സ്വാമി, ഞാന്‍ സ്വാമി പിന്നെ 3 ഏട്ടന്‍ സ്വാമിമാര്‍. ഏറണാകുളം കഴിഞ്ഞു കേരളം കണ്ടിട്ടില്ലാത്ത എനിക്ക് ആ യാത്ര ഒരു കേരള പര്യവേഷണം തനെന്‍ ആയിരുന്നു!!. അങ്ങനെ കേരളത്തിലെ പ്രസിദ്ധമായ പല അമ്ബലങ്ങളും കേറി ഇറങ്ങി ഉള്ള പോക്ക്‌ ഒരു സുഖം ആയിരുന്നു. പോകുന്ന വഴിക്ക്‌ മൂവാറ്റുപുഴ കഴിഞ്ഞ ഒരു സ്ഥലം എന്നെ വളരെ സ്വാധീനിച്ചു. ഒരു കടയുടെ ബോര്‍ഡ്‌ നോക്കിയപ്പോ രാമപുരം എന്ന് കണ്ടു. എന്റെ മനസ്സില്‍ കീരികാടന്‍ ജോസും, സേതുമാധവനും ഒക്കെ മിന്നി മാഞ്ഞു. അങ്ങനെ പംബ എത്തി.
പംബ എന്ന് പര്നഞാല്‍ ശെരിക്കും ഒരു ലോകം തന്നെ ആണ്. ഒരു പ്രാവശ്യം എങ്കിലും പംബയില്‍ കുളിച്ചാല്‍ ഒരു അസുഖവും വരില്ല എന്നാണ് വിശ്വാസം.(ഇപ്പോളത്തെ സ്ഥിതി അറിയില്ല). കുളി കഴിഞ്ഞു മല ചവിട്ടാന്‍ തുടങ്ങി. തുടകത്തില്‍ തന്നെ ഉള്ള ഒരു ബോര്‍ഡ്‌ എന്നെ വളരെ സ്വാധീനിച്ചു. ശബരി മലയിലെ ശ്രീകോവില്‍ സ്വര്‍ണം പൂശിയത്‌ ഞങ്ങള്‍ ആണ് എന്ന് ചൂണ്ടി കാണിക്കുന്ന ഒരു ബോര്‍ഡ്‌!!. ഇതിന്റെ ഏറ്റവും വലിയ വിരോധാഭാസം എന്താന്ന് വെച്ചാല്‍, അവര്‍ ഉണ്ടാക്കുന്ന ഉല്‍പന്നവും, അയ്യപ്പനും തമ്മില്‍, ആടും, അടലോടകവും തമ്മില്‍ ഉള്ള വെത്യാസം ആണ്!!. എന്തായാലും മല കയറി തുടങ്ങി. സത്യം പര്യല്ലോ ഏത്‌ നിരീശ്വരവാദിയും ശരണം വിളിച്ചു പോവും, ചില സ്ഥലത്തെ കയറ്റം കേറുമ്പോള്‍!!. അങ്ങനെ ശരംകുത്തി എത്തി. അവിടെ ആണ് തമിഴന്മാരെ പറ്റിക്കാന്‍ ഉള്ള ഏറ്റവും വല്യ സംവിധാനം. ഒരു മരത്തിന്റെ മുകളില്‍ തമിഴന്‍ അയ്യപ്പന്മാര്‍ ഓരോ കംബ് കുത്തി വെക്കുനുണ്ട്. (കന്നി അയ്യപന്മാര്‍ ചെയ്യേണ്ടതാണ് എന്നാ ഞാന്‍ മനസ്സിലകിയത്). പക്ഷെ 36 കൊല്ലമായി മല ചവിട്ടുന്ന തമിഴന്‍ അയ്യപനും ശരം കുത്തുന്നത് കാണാം. അവിടെ തന്നെ ആണ് വെടി വഴിപാടിന്റെ തുടക്കം. പാണ്ടോക്കെ കാട്ടിലെ വന്യ മൃഗങ്ങളെ ഓടിക്കാന്‍ തുടങ്ങിയ ഈ ഏര്‍പ്പാട് പിന്നീട് ഒരു കരവപശു ആയി പരിണമിച്ചു എന്നതാണ് യാത്യര്‍ത്ഥ്യം. (ദുബായില്‍ വനന്തിനു ശേഷം അച്ചായനെ പരിചെയപെട്ടപോള്‍ ആണ്, വെടി വഴിപാടിന്റെ കാര്യം അരിഞ്ഞത്. ഒരു ഓല പടക്കം കത്തിച്ചു, വല്യ ഒരു ട്രമില്‍ ഇട്ടാണ് വെടിവഴിപാട് നടത്തുന്നത്!!.
ഇപ്പോള്‍ നജ്ഞ്ങള്‍ നടപന്തല്‍ എത്തി. വല്യ ഒച്ചപാട് തന്നെ. തികച്ചും വെത്യസ്തമായ ഒരു അന്തരീക്ഷം. എന്തൊകെയോ മൈകില്‍ കൂടെ വിളിച്ചു പറയ്യുനുന്ദ്. എന്താ കാര്യം എന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. അപ്പൊ വല്യച്ചന്‍ പറഞ്ഞു കൂട്ടം തെറ്റി പോയവരെ കണ്ടു പിടിക്കാന്‍ ഉള്ള അനൌണ്‍സ്മെന്റ് ആണെന്ന്. മലയാളത്തില്‍ ഉള്ള അനൌണ്‍സ്മെന്റ് വളരെ കുറവായിരുന്നു. തമിഴന്മാരും, തെലുങ്ങന്മാരും ആണ് അധികവും കൂട്ടം തെറ്റുന്നത്. അതിന്റെ കാരണം എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. ദര്‍ശനം കഴിഞ്ഞു ഇന്ഡ്യന്‍ കോഫി ഹൌസില്‍ കാപി കുടിചോണ്ടിരുന്നപോള്‍ വന്ന ഒരു അനൌണ്‍സ്മെന്റ് ഏവരേയും വല്ലാതെ അമ്ബരപിച്ചു. പിന്നെ അതൊരു പൊട്ടിച്ചിരി ആയി മാറുകയായിരുന്നു.

"സ്വാമിയേ ശരണം അയ്യപ്പ......... തിരുനെല്‍വേലിയില്‍ നിന്നും വന്ന കണ്ട സ്വാമി പെസരെന്‍. എന്‍ കൂടെ വന്നു കൂട്ടം തെറ്റി പോയ 44 സ്വാമിമാരെ കാത്തു നാന്‍ കാലേ ദോശ സാപിട്ട ഹോട്ടല്‍ മുന്നാടി നിക്കര്ത്. ശീക്രം വന്ത്‌ എന്‍ കൂടെ കൂടുന്ഗോ... സ്വാമിയേ ശരണം അയ്യപ്പ ..........."
എന്തൊരു തമാശ, ആ സ്വാമിയുടെ കൂടെ വന്ന 44 സ്വാമിമാര്‍ കൂട്ടം തെറ്റി പോയി എന്ന്!! നജ്ഞ്ങള്‍ പ്രസാദം വാങ്ങി, തിരിചെരങ്ങുമ്പോള്‍, ആ ശബ്ദം ഒരു കരച്ചിലിന്റെ വകത്‌ എത്തി തുടങ്ങിയിരുന്നു...

സ്വാമിയേ.... ശരണം അയ്യപ്പ.... തിരുനെല്‍വേലിയില്‍ നിന്നും വന്ന................ കണ്ട സ്വാമി...............