Total Pageviews

Saturday 20 June 2009

എന്റെ വീട്

ശേഇഖ് സയെദ്‌ റോഡില്‍ ഒരു വീട് ആരുടേയും സ്വപ്നമാണ്. എന്റെ ആ സ്വപ്ന സഫല്യത്തില്‍ അസൂയാലുക്കള്‍ കുറവല്ല. ഞാന്‍ ഓര്‍ക്കുന്നു. പണ്ട് സത്വയില്‍ 7 പേരുള്ള മുറിയില്‍ ഒരു ബെഡ് സ്പേസ് നു വേണ്ടി ഞാന്‍ കഷ്ടപെട്ട സമയം. കിട്ടി അവിടെ ചെന്നപ്പോള്‍........... മോയിദീന്‍ ഇക്കയുടെ ഇണ്ടാസ്‌...... രാവിലെ 4 മുതല്‍ 4.30 വരെയേ ബാത്ത് റൂം ഒഴിവുള്ളൂ., നിലത്ത്‌ ഇപ്പൊ തന്നെ ഒരാള്‍ കിടക്കുനുണ്ട് നിനക്ക്‌ വേണ്ടി ഒരാള്യും കൂടി അഡ്ജസ്റ്റ് ചെയ്യുന്നു, കൂര്കം വലിക്കാന്‍ പാടില്ല .....അംങനെ പോവുന്നു .... ദുബായില്‍ എത്തി 3 ദിവസമേ ആയുള്ളൂ. എന്ത് ചെയ്യാന്‍... വേറെ ഇപ്പൊ സ്ഥലം തപ്പി പിടിക്കുന്ന വരെ സഹിക്കുക തന്നെ. കാലത്ത്‌ 4 മണിക്ക്‌ എഴുനെല്കും പ്രഭാത കര്ര്മങ്ങള്‍ കഴിക്കും. കമ്പനി ബസ്‌ വരുന്നത് 7 മണിക്ക്‌!! 6.30 അലാറം വെച്ചിട്ട് വീണ്ടും കിടക്കും. 6.30 ബാത്ത് റൂം കേറുന്ന ജൈസണ്‍ ആയി ഒരു അദ്ജെസ്ട്മെന്ട് നടതീടുണ്ട്. 6.30 കേറി ഒന്ന് ഫ്രഷ്‌ ആയി ഡ്രസ്സ്‌ ചെയ്തു ഓഫീസ് പോവും. ആദ്യത്തെ ഒരു 6 മാസക്കാലം പ്രാധമിക കര്‍മങ്ങള്‍ നടത്തിയിരുന്നത് ഓഫീസ് എത്തിയിട്ടയിരുന്നു!! അങ്ങനെ കഴിയുംബോള്‍ ആണ് ഷിബുവിന്റെ കൂടുകാരന്‍ വര്‍ഗീസ് റൂമില്‍ വരാന്‍ തുടങ്ങിയത്‌. അങ്ങേരു ഫാമിലിയെ നാട്ടില്‍ വിട്ടു ഇപ്പൊ ഒരു റൂം തപ്പി നടകുന്നു. അപ്പൊ അങ്ങേരു പറഞ്ഞു എന്തുകൊണ്ട് നമ്മള്‍ക്ക്‌ ഒരു ഫ്ലാറ്റ് എടുത്തുകൂടാ? തപ്പല്‍ ഒക്കെ വര്‍ഗീസ് നോക്കികൊലും. ഞാനും ഷിബുവും നിന്ന് കൊടുത്താല്‍ മതി. കൂട്ടിനു ശ്രീനിയും ഉണ്ട. അങ്ങനെ ആണ് ബസ്‌ സ്റ്റേഷന്‍ അടുത്തുള്ള ഒരു ഫ്ലാറ്റിലേക്ക് താമസം മാറുന്നത്. അവിടെ കുശാല്‍ ആയിരുന്നു. കാരണം വര്‍ഗീസ് ആനാല്ലോ അര്‍ബാബ്. അവിടെ താമസികുമ്പോ ആണ് നിക്കാഹ് ന്റെ ആലോച്ചനകള്‍ വന്നു തുടങ്ങിയത്‌. അങ്ങനെ ഒരു ആലോചന വന്നു. കുട്ടിയെ കണ്ടു. നല്ല കുട്ടി സെന്റ്‌ ജോസഫ്‌ സ്കൂളില്‍ ആണ് പഠിച്ചത്‌. എന്റെ അള്ളോ!! ഉള്ളൊന്നു കാളി. പറംബില്‍ ബസാറിലെ ഗോവെര്‍മെന്റ്റ്‌ സ്കൂളില്‍ പഠിച്ച എനിക്ക് കോണ്‍വെന്റില്‍ പഠിച്ച കുട്ടി.??? ആഹ് പഠിപ്പില്‍ അല്ലാലോ കാര്യം. നികാഹ് കഴ്ഞ്ഞു. വീണ്ടും വര്‍ഗീസിന്റെ റൂമിലേക്ക്‌. ആയിടക്കാണ്‌ ഒരു പ്രോമോഷോന്‍ ഒക്കെ ഒത്തു വന്നത്. കയറി വന്ന പെണ്ണിന്റെ ഗുണം എന്നോകെ എല്ലാവരും പറഞ്ഞു ... നമ്മള്‍ രാപകല്‍ ഇല്ലാതെ ഓടി നടന്നു ജോലി ചെയ്തത് മെച്ചം!! എന്തായാലും അവളെ ഒന്ന് കൊണ്ടുവരാന്‍ തീരുമാനിച്ചു. അവള്‍ക്ക്‌ നല്ല പഠിപ്പ് ഒക്കെ ഉണ്ടല്ലോ. ഇവിടെ എന്തെങ്കിലും ജോലി കിട്ടാതെ ഇരികില്ല.
അതിനു ആദ്യം വേണ്ടത് താമസിക്കാന്‍ ഒരു സ്ഥലം ആണ്.അങ്ങനെ ദിവസവും ഒരു ചിലവ്‌ കൂടി ആയി. ഗള്‍ഫ്‌ ന്യൂസ്‌ വാങ്ങല്‍. അതില്‍ ആണ് നല്ല ക്ലാസ്സിഫിഎട്ട് പരസ്യങ്ങള്‍ വരുന്നത്. അങ്ങ്ണനെ ഷാര്‍ജയില്‍ ഒരു റൂം കിട്ടി. ജോലി ആണെങ്കില്‍ ജബല്‍ അലിയില്‍ . എന്നാലും പോയി നോക്കാം. പോയി കണ്ടു. കുഴപമില്ല . ഷെയറിങ് ആണ്. എന്നാലും സാരമില്ല. നജ്ഞ്ങള്‍ 2 പേരല്ലേ ഉള്ളു. അവളുടെ വീടുകരില്‍ നിന്നും അത്രക്ക്‌ സമ്മര്‍ദം ഉണ്ടേ.. അവളെ കൊണ്ട് വന്നു. 6 മാസം കൊണ്ട അവള്‍ക്ക്‌ മാതിയായി. ഇതാണോ ഇങ്ങള് പറയുന്നാ ഗള്‍ഫ്‌?? ഒരിക്കല്‍ അവള്‍ പറഞ്ഞു. എങ്ങനെയെങ്കിലും നാട്ടില്‍ പോയ മാതിയയിരുന്നു........അവള്‍ക്ക്‌ ആ സ്ഥലം തീരെ ഇഷ്ടപെടില്ല. വേറെ സ്ഥലം നോക്കി തുടങ്ങി. അങ്ങനെ ആണ് ശേഇഖ് സയെദ്‌ റോഡില്‍ ടൊയോട്ട റൌണ്ട് അബൌടില്‍ സ്ഥലം ശെരി ആയത്. അവിടേം അധിക നാള്‍ പിടിച്ചു നില്‍കാന്‍ കഴിഞ്ഞില്ല. വീണ്ടും തപ്പല്‍ തന്നെ!!! ജോലി ചെയ്യുന്നതിനേക്കാള്‍ സമയം ഞാന്‍ ഫ്ളാറ്റ് തപ്പാന്‍ വിനിയോഗിച്ചു. അവസാനം ഈ സ്ഥലം കാന്ടെതി. നല്ല സ്ഥലം. ശേഇഖ് സയെദ്‌ റോഡില്‍ തന്നെ. ഒഅസിസ് സെന്റെരിനു പിന്‍വശം ഒരു വില്ല. അറബിക് 4 അം കെട്ടില്‍ കിടിയതാണ് ഈ വില്ല. അതുകൊണ്ട് അയാള്‍ വാടകക്ക്‌ കൊടുകുന്നു. ഞങ്ങള്‍ പോയി കണ്ടു. അവള്‍ക്ക്‌ ഇഷ്ടമായി. ഒരു 7 ബെഡ് റൂം വില്ല. 3 ഫാമിലി ഇപ്പൊ താമസിക്കുന്നു. ഞങ്ങള്‍ അങ്ങോട്ട്‌ മാറി. അത്‌ ഒരു പറുദീസാ തന്നെ ആയിരുന്നു. ഇഷ്ടം പോലെ സ്ഥലം. മുറ്റം ഒക്കെ ഉണ്ട. ഇതൊന്നും അല്ല എന്നെ ആകര്‍ഷിച്ചത്‌. അടുത്ത റൂമിലെ ആളുടെ ഇന്റര്‍നെറ്റ്‌ കന്നെച്റേന്‍ അയാള്‍ അറിയാതെ ഉപയോഗിക്കാം!!. എന്റെ കാര്യങ്ങളും നടന്നു കിട്ടും. ഞാന്‍ ആണെങ്കില്‍ ബ്ലോഗിങ്ങ് ഒക്കെ തുടങ്ങിയ കാലം. അന്ന് ഓര്‍ക്കുട്ട് ഒന്നും നിരോധിചിടില്ല . അതുകൊണ്ട് സമയം പോയി കിട്ടാന്‍ ഒരു വിഷമവും ഇല്ല. അന്ന് തോട് ഇന്ന് വരെ ഈ വീട് എന്ടിനോക്കെ സാക്ഷ്യം വഹിച്ചു!! റൊമാന്‍സ് കുമാരന്റെ വാളരെ നാളത്തെ ശ്രമത്തിന്റെ ഫലമായി ഞാന്‍ ഗുരുവായൂരപ്പന്‍ കോളേജ് അലുംനിയില്‍ അംഗമായി. ഉറക്കമിലല്ത രാത്രികളില്‍, എനിക്ക് അലുംനിയുടെ യാഹൂ ഗ്രൂപ്പ്‌ സഹായമായി. ലോകോത്തര സൃഷ്ടികളായ സൂത്രന്‍, മായാവി ഗുണപാഠം തുടങ്ങിയവ ഞാന്‍ അലുംനിയിലെ ആള്കര്‍ക്ക്‌ പാരിച്ചയപെടുത്തി. യസീര്‍െയും ഷൌകത്നെയും പോലെ ഉള്ള എന്റെ കൂടുകാര്‍ക്ക്‌ ഞാന്‍ ഇടക്ക് (അവള്‍ നാട്ടില്‍ പോവുമ്പോള്‍) വന്നു താങ്ങാന്‍ അവസരം കൊടുത്തു.
ഈശ്വരാ....... ഇനി അതാണോ എന്റെ പതനത്തിന്റെ തുടക്കം? ഞാന്‍ നേരത്തെ സൂചിപിച്ച അസൂയ!! എന്തായാലും ഇന്നാലെ ഉച്ചക്ക്‌ ഊണ് കഴിക്കാന്‍ വന്നപോല്‍ ആണ് അവള്‍ ആ കാര്യം പറഞ്ഞത് "നോക്കീ ആ അറബി വന്നിട്ട് എന്ടോ പേപ്പര്‍ തന്നിട്ട് പോയീനി. ഇങ്ങള് വായിച്ച നോകീ" എന്ത് വായിക്കാന്‍? ഇത് ഞാന്‍ നേരത്തെ അറിഞ്ഞത്ത. അറബി ഈ വീട്ടില്‍ താമസിക്കാന്‍ വരുന്നു. എല്ലാവരും ഒഴിഞ്ഞു പോവണം. ഇത്രയും കാലം ഞാന്‍ വളര്‍ത്തി വലുതാക്കിയ തക്കാളി, ചീര, ഞാന്‍ പണിത കാര്‍ ഷെഡ്‌ ഒക്കെ എനിക്ക് നഷ്ടപെടാന്‍ പോവുന്നു!!. ഞാന്‍ എന്തായാലും ആ അറബിയോദ്‌ ഒന്ന് സംസാരിക്കാന്‍ തീരുമാനിച്ചു. സംസാരിച്ചിട്ട് കാര്യം ഒന്നും ഇല്ല. ഒരു മുരടന്‍ അറബിയാണ്. അതെ സമയം അവള്‍ ഇന്‍റ ര്‍നെറ്റില്‍ പുതിയ സ്ഥലങ്ങള്‍ നോക്കാന്‍ തുടങ്ങിയിരുന്നു. അങ്ങനെ ശംബളം ഇല്ലാത്ത ഒരു ജോലി അവള്‍ക്ക്‌ കിട്ടി!!!
ഇത്രയും ഒക്കെ ആലോചിച്ച കിടകുമ്പോള്‍ ആണ് റിയാസ് ഞെട്ടി ഉണര്‍ന്നത്. മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുന്നു. എടുത്തു. അപുരത് ഒരു റിയല്‍ എസ്റ്റേറ്റ്‌ കംപനികാരന്‍ ആണ്. ദുബായ് മരീനയില്‍ ഒരു ഫ്ളാറ്റ് ഉണ്ട. താങ്കള്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ നോക്കാം. ഞാന്‍ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു.

ഇന്ന് ഞാന്‍ മരീനയിലെ ഫ്ലാറ്റിനു അഡ്വാന്‍സ്‌ കൊടുത്തു വന്നിരിക്കുന്നു. അങ്ങനെ ശേഇഖ് സായെദ്‌ റോഡില്‍ നിന്നും ദുബായ് മരീനയിലെക്ക്!!!! ........ അസൂയാലുക്കളുടെ എണ്ണം കൂടും എന്ന് എനിക്ക് ഉറപ്പാണ്‌. എന്നാലും.........
അങ്ങനെ ഒന്നും വരുത്തല്ലേ രബ്ബിലമിയാനായ തമ്ബുരാനെ............................