Total Pageviews

Saturday 3 July 2010

ഉരുഗായ് പൊരുതി നേടിയ വിജയം...


ഉരുഗായ് പൊരുതി നേടിയ വിജയം...


ഈ ലോക കപ്പ്‌ കണ്ട ഏറ്റവും നല്ല കളി എന്ന് ഘാന- ഉരുഗായ് കളിയെ വിശേഷിപിക്കം. കളിയുടെ എല്ലാ മേഘലയിലും രണ്ടു ടീമുകളും തുല്യത പാലിച്ചു. ഭാഗ്യം ഉരുഗയ്ക് ഒപ്പം ആയിരുന്നു എന്ന് മാത്രം. ഘാനയാണ് ആദ്യം ഗോള്‍ അടിച്ചത്. എന്നിരുന്നാലും ഗോള്‍ വീണതിനു ശേഷം ഉരുഗായ് ശേരികും ഉണര്‍ന്നു കളിച്ചു. അവരുടെ നഷ്ടപെട്ട പ്രതാപം തിരിച്ചു കിട്ടിയ ഒരു പ്രകടനം ആയിരുന്നു ഉരുഗായ് ഇന്നലെ കാഴ്ച വെച്ചത്. അതിനു അവര്‍ ഫ്ലോറന്‍ എന്ന പ്ലയ്മകെരിനു കടപ്പെട്ടിരിക്കുന്നു. ഉരുഗായ് തിരിച്ചടിച്ച ആ ഗോള്‍!!. അതും ഫ്രീ കിക്ക് തന്നെ. ജുബലാനി പന്തുകള്‍ ഫ്രീ കിക്ക് എടുക്കാന്‍ നല്ലതല്ല എന്ന് വിലപിക്കുന്ന വമ്പന്‍ താരങ്ങള്‍ക്ക് ഉള്ള മറുപടി ആയി വേണം ഫ്ലോറന്‍ നേടിയ ആ ഗോളിനെ വിശേഷിപിക്കാന്‍. മുഴുവന്‍ സമയവും അധിക സമയവും കഴിഞ്ഞിട്ടും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. അവസാന വിസില്‍ മുഴങ്ങുന്നതിനു തൊട്ടു മുന്പ് കിടിയ പെനാല്‍റ്റി ഗ്യാന്‍ ഗോളാക്കി മാറ്റിയിരുന്നെകില്‍അത് ഒരു ചരിത്രം തന്നെ ആയേനെ!!. പക്ഷെ സംമാര്‍ദ്ഹത്തിനു അടിപെട്ട ഗ്യാന്‍ തൊടുത്ത കിക്ക് ക്രോസ് ബാര്‍ തട്ടി തെരികുക്കയായിരുന്നു. എന്തായാലും നല്ല ഒരു വാശിയേറിയ പോരാട്ടത്തിലൂടെ ടോട്ടല്‍ ഫുട്ബോള്‍ എന്താണെന്നു കാണിച്ചു തരാന്‍ ഇരു ടീമുകല്കും സാധിച്ചു.

ഇനി ഇന്നാണ് ആ കളി!!. ലോകം ഉറ്റു നോക്കുന്ന യൂറോപിയന്‍ - ലാറ്റിന്‍ അമേരിക്കന്‍ ശക്തികളുടെ മരണ പോരാട്ടം.

ലോക കപ്പ്‌ വേദിയില്‍ നിന്നും ക്യാമറ മാന്‍ കുമാരനോടൊപ്പം ദാസന്‍ കൂഴക്കോട്

Friday 2 July 2010

ബ്രസീലിനു ഓറഞ്ച് ജ്യൂസ്‌......



ബ്രസീലിനു ഓറഞ്ച് ജ്യൂസ്‌......


ലോക കപ്പ്‌ ആവേശകരമായ തലത്തിലെക്കാന് നീങ്ങുന്നത് എന്ന് ഇന്നത്തെ ബ്രസീല്‍ ഡച്ച് കളി തെളിയിക്കുന്നു. കളി തുടങ്ങിയപ്പോള്‍ മുതല്‍ ഡച്ച് നിര തികച്ചും ചാമ്പ്യന്‍മാരുടെ കളി ആണ് പുറത്ത് എടുത്ത്. കളിയുടെ തുടക്കത്തില്‍ ബ്രസീലിനു തിളങ്ങാന്‍ കഴിഞ്ഞു. ഓഫ്‌ സൈഡ് ഗോളുകള്‍ ഈ ലോക കപ്പിന്‍റെ ഒരു ശാപം ആയി വീണ്ടും. ബ്രസീലുകാര്‍ അവരുടെ സ്റ്റാന്‍ഡേര്‍ഡ് തീരെ കാണിക്കാന്‍ കഴിഞ്ഞില്ല. ഡച്ച് നിര ഗോള്‍ തിരിച്ചടിച്ചതോടെ ബ്രസീലുകാര്‍ മാനസികമായി തളര്‍ന്നു. കാരണം ആ ഗോള്‍ സെല്‍ഫ് ഗോള്‍ ആയിരുന്നു. അത് തന്നെ. ഈ അവസരം മുതലെടുത് ഡച്ച് ടീം ഒന്നായി മുന്നേറി. 58 ആം മിനിറ്റില്‍ അതിനു പ്രതിഫലവും കിട്ടി. ലെസ്സ്ലേ ഷ്നിടെര്‍ എന്ത് കൊണ്ട് താന്‍ ലോകോത്തര കളികാരന്‍ ആണെന്ന് തെളിയിച്ചു. ആര്യന്‍ റോബന്‍ എന്നാ റെര്മിനറെര്‍ നിസ്സാരനല്ല എന്ന് ബ്രസീലിനു അറിയാമായിരുന്നു. അതുകൊണ്ട് റോബനെ പൂട്ടാന്‍ അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു. പക്ഷെ ഒരു റോബന്‍ അല്ല ഡച്ച് എന്ന് അവര്‍ തെളിയിച്ചു. ഒരവസരത്തില്‍ കായികമായി നേരിടാന്‍ തുടങ്ങി. അതിനുള്ള ശിക്ഷ അവര്‍ക്ക് കിട്ടുകയും ചെയ്തു. milo ആകെ 10 മിനിട്ടേ കളത്തില്‍ ഉണ്ടായുള്ളൂ. വീണു കിടന്ന ഡച്ച് താരത്തെ ചവിട്ടി കൂടുകയായിരുന്നു അയാള്‍. അതിനു ചുവപ്പ് കാര്‍ഡ്‌ അദ്ദേഹം അര്‍ഹിക്കുന്നു. കാക്ക കുറച്ചു കൂടെ ടീം പ്ലയെര്‍ ആയിരുന്നെങ്കില്‍ ബ്രസീലിനു കുറച്ച കൂടി അവസരം കിടിയേനെ. ഒറ്റക്ക് മുന്നേറാന്‍ ഉള്ള കഴിവ് കാക്ക മെസ്സിയില്‍ നിന്നും പഠിക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും കാക്കയുടെ ഒരു ഷോട്ട് നിര്‍ഭാഗ്യം കൊണ്ടോ, ഡച്ച് ഗോളിയുടെ മിടുക്ക് കൊണ്ടോ ഗോള്‍ ആയില്ല എന്ന് പറയാതെ വയ്യ.
ഈ കളി ജെയിച്ചതോടെ ഡച്ച് നിര ഫൈനല്‍ ഉറപിച്ചു എന്ന് വേണമെങ്കില്‍ അവര്‍ക്ക് ആശിക്കാം. കാരണം ഉറുഗായ് - ഘന മത്സരത്തിലെ വിജയികളെ ആണ് അവര്‍ക്ക് സെമി ഫൈനല്‍ നേരിടേണ്ടി വരുക. ഇന്നത്തെ ഫോം വെച്ച് ഈ രണ്ടു ടീമില്‍ ഏതായാലും അവര്‍ക്ക് ഒരു ഭീഷണി ആവാന്‍ ഇടയില്ല. ഉറുഗായ് - ഘാന മത്സരത്തിനു വേണ്ടി കാത്തിരിക്കുന്നു.
ലോക കപ്പ്‌ വേദിയില്‍ നിന്ന് കൂതറ TV ക്ക് വേണ്ടി ക്യാമറമാന്‍ യാസിര്‍ തോട്ടുമുക്കതിനോപ്പം ദാസന്‍ കൂഴക്കോട്