
ഉരുഗായ് പൊരുതി നേടിയ വിജയം...
ഈ ലോക കപ്പ് കണ്ട ഏറ്റവും നല്ല കളി എന്ന് ഘാന- ഉരുഗായ് കളിയെ വിശേഷിപിക്കം. കളിയുടെ എല്ലാ മേഘലയിലും രണ്ടു ടീമുകളും തുല്യത പാലിച്ചു. ഭാഗ്യം ഉരുഗയ്ക് ഒപ്പം ആയിരുന്നു എന്ന് മാത്രം. ഘാനയാണ് ആദ്യം ഗോള്‍ അടിച്ചത്. എന്നിരുന്നാലും ഗോള്‍ വീണതിനു ശേഷം ഉരുഗായ് ശേരികും ഉണര്‍ന്നു കളിച്ചു. അവരുടെ നഷ്ടപെട്ട പ്രതാപം തിരിച്ചു കിട്ടിയ ഒരു പ്രകടനം ആയിരുന്നു ഉരുഗായ് ഇന്നലെ കാഴ്ച വെച്ചത്. അതിനു അവര്‍ ഫ്ലോറന്‍ എന്ന പ്ലയ്മകെരിനു കടപ്പെട്ടിരിക്കുന്നു. ഉരുഗായ് തിരിച്ചടിച്ച ആ ഗോള്‍!!. അതും ഫ്രീ കിക്ക് തന്നെ. ജുബലാനി പന്തുകള്‍ ഫ്രീ കിക്ക് എടുക്കാന്‍ നല്ലതല്ല എന്ന് വിലപിക്കുന്ന വമ്പന്‍ താരങ്ങള്‍ക്ക് ഉള്ള മറുപടി ആയി വേണം ഫ്ലോറന്‍ നേടിയ ആ ഗോളിനെ വിശേഷിപിക്കാന്‍. മുഴുവന്‍ സമയവും അധിക സമയവും കഴിഞ്ഞിട്ടും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. അവസാന വിസില്‍ മുഴങ്ങുന്നതിനു തൊട്ടു മുന്പ് കിടിയ പെനാല്‍റ്റി ഗ്യാന്‍ ഗോളാക്കി മാറ്റിയിരുന്നെകില്‍അത് ഒരു ചരിത്രം തന്നെ ആയേനെ!!. പക്ഷെ സംമാര്‍ദ്ഹത്തിനു അടിപെട്ട ഗ്യാന്‍ തൊടുത്ത കിക്ക് ക്രോസ് ബാര്‍ തട്ടി തെരികുക്കയായിരുന്നു. എന്തായാലും നല്ല ഒരു വാശിയേറിയ പോരാട്ടത്തിലൂടെ ടോട്ടല്‍ ഫുട്ബോള്‍ എന്താണെന്നു കാണിച്ചു തരാന്‍ ഇരു ടീമുകല്കും സാധിച്ചു.
ഇനി ഇന്നാണ് ആ കളി!!. ലോകം ഉറ്റു നോക്കുന്ന യൂറോപിയന്‍ - ലാറ്റിന്‍ അമേരിക്കന്‍ ശക്തികളുടെ മരണ പോരാട്ടം.
ലോക കപ്പ് വേദിയില്‍ നിന്നും ക്യാമറ മാന്‍ കുമാരനോടൊപ്പം ദാസന്‍ കൂഴക്കോട്
ഇത് വായിക്കാന്‍ താമസിച്ചു ...സ്വന്തം രാജ്യം പോലെ ഘാനയെ സപ്പോര്ട് ചെയ്തു ബിഗ് സ്ക്രീനില്‍ കണ്ട മത്സരം (പിന്നെ ghanayil ഇരുന്നു വേറെ രാജ്യത്തെ സപ്പോര്‍ട്ട് ചെയ്താല്‍ ഇത് എഴുതാന്‍ ഞാനുണ്ടാവില്ലല്ലോ ) ആ പരാജയത്തിന്റെ ദുഃഖം ഇന്നും ഇവിടെ നില നില്‍ക്കുന്നു .....നന്ദി
ReplyDelete