Total Pageviews

Sunday 20 June 2010

ഫുട്ബോള്‍ ഓര്‍ക്കുമ്പോള്‍......


ഫുട്ബോള്‍ ഓര്‍ക്കുമ്പോള്‍......
ദാസന്‍ എന്തോ ഈ ലോകത്തില്‍ അല്ലായിരുന്നു എന്ന് തോന്നുന്നു. വൈകീട്ട് പതിവ് കോട്ടയും കഴിഞ്ഞു സഞ്ചിയും തൂക്കി ചാരായ ഷാപ്പില്‍ നിന്നും ഇറങ്ങിയപ്പോള്‍ അതാ റോട്ടില്‍ ഒരു ബഹളം. ഇതെന്താ ഈ സമയത്ത് ഒരു ബഹളം? വീട്ടില്‍ പോയി എഴുതാന്‍ ഉണ്ടായിരുന്നെങ്കിലും ദാസന്‍ ബഹളം നടക്കുന്ന ദിക്കിലേക് പോയി. അവിടെ ബാര്‍ബര്‍ ബാലനെ എല്ലാവരും കൂടി ഇട്ടു പൊരിക്കുന്നു. ഇടക്ക് ഓരോ പേരുകളും, രാജ്യത്തിന്‍റെ പേരുകളും പറയുനുണ്ട്. ദാസന്‍ ശ്രെധിച്ചു. മെസ്സി, റൂണി, റോബിഞ്ഞോ, ടോറസ്, ബ്രസീല്‍, അര്‍ജെന്റിന, ഇറ്റലി, . ഒ ഇപ്പൊ കാര്യം പിടി കിട്ടി. ലോക കപ്പ്‌ ഫുട്ബാള്‍ ആണ് വിഷയം. ദാസനും പണ്ട് നല്ല ഒരു ഫുട്ട്ബാള്‍ കളികാരന്‍ ആയിരുന്നു എന്ന് ഓര്‍ത്തു.
ദാസന്‍റെ ബാല്യ കാല സ്മരണകള്‍. :-
ദാസന്‍റെ കുട്ടികാലം!!. സ്കൂള്‍ വിട്ടാല്‍ ഓടി വീട്ടിലേക്ക്. മുറ്റത്ത്‌ നിന്നും പുസ്തക സഞ്ചി ഒറ്റ ഏറു വെച്ച് കൊടുക്കും. അകത്തേക്ക്. കാരണം അപ്പോളേക്കും കൂട്ടുകാര്‍ പടിക്കല്‍ എത്തിയ്ടുണ്ടാവും. മായാവി, കൂമന്‍, ചെമ്പോത്ത്, കപീഷ്, ഇവരൊക്കെയാണ് സ്ഥിരമായി ആ സമയം അവിടെ എത്തുന്ന പരിചയകാര്‍. കൂടെ ദാസന്‍റെ ചേട്ടന്മാരും ഉണ്ടാവും. ഇവര്‍ 4 പേരാണ് എന്തിനും ഒപ്പം ഉണ്ടാവുക പതിവ്. പരിചയം ഇല്ലാത്ത നൂറു കണക്കിന് ആളുകള്‍ ആ വഴി പോകുനുണ്ടാവും ഈ സമയം ആയാല്‍. എല്ലാവരും പോകുന്നത് പാറപ്പുറം മ്യ്താനതെക്ക്. ഓടി അവരുടെ കൂടെ കൂടി നടന്നു. നടക്കുന്ന വഴിക്ക് ട്രൌസേരിന്റെ പോക്കറ്റില്‍ കയിട്ടു ബസ്സിനു കൊടുകാതെ കരുതി വെച്ച 50 പൈസ അതില്‍ തന്നെ ഉണ്ടെന്നു ഉറപ്പു വരുത്തി. ഈ അമ്പത് പയിസ കൊണ്ട് വേണം അന്നത്തെ കളി കണ്ടു തീര്‍ക്കാന്‍. ഒരു കോല്‍ ഐസ്. പിന്നെ രണ്ടു ഉപ്പിലിട്ട മാങ്ങാ. ഇടവഴി തിരിഞ്ഞു കയറ്റം കേറുമ്പോള്‍ മതിലില്‍ തല മാത്രം കാണിച്ചു കൊണ്ട് ശുക്രന്‍ നായര്‍ ചോദിച്ചു. ഇന്നരോക്കെയ കളി? ഇന്ന് കയിരളിയും കുടില്തോടും. ഉത്തരം പറഞ്ഞത് ദാസനാണ്‌. കാരണം ദാസന്‍റെ കയില്‍ എല്ലാ കളികളുടെയും നോട്ടീസ് ഉണ്ടാവും. ഓ കുടില്തോടിന്റെ കളിയാണോ. അപ്പൊ കരിപെട്ടി വാസു ഉണ്ടാവും. നിങ്ങള്‍ നടന്നോ ഞാന്‍ വന്നേക്കാം. നടക്കുമ്പോള്‍ മുന്നില്‍ ഉള്ളവരുടെ സംഭാഷണം ദാസന്‍ ശ്രേധിച്ചു. കരിപെട്ടി വാസുവിന്റെ വീര കഥകള്‍ ആണ് അവര്‍ പറയുന്നത്. കഴിഞ്ഞ ആഴ്ച പറമ്പില്‍ ബസാറിലെ കളിയില്‍ വാസു ഒരുത്തന്റെ കാല്‍ ഒടിച്ച്.!! 2 ആഴ്ച മുന്‍പേ മായനട്ടില്‍ വാസു ഒരുത്തനെ തല കൊണ്ട് അടിച്ച വീഴ്ത്തി!!. ഓ ദാസന്‍റെ ഉള്ളൊന്നു കാളി. കാരണം കയിരളി എന്ന് പറഞ്ഞാല്‍ ഇരിങ്ങടന്‍പള്ളിയില്‍ ഉള്ള ടീം ആണ്. കാര്യം രാഷ്ട്രീയമായി അവരോട് ദാസന് തീരെ യോജിപ് ഇല്ലെങ്കിലും, കളിക്കുനത് ഒക്കെ നാട്ടുകാര്‍. പുഷ്പന്‍, രേമേശന്‍, അനില്‍ തുടങ്ങിയവര്‍. ഇതില്‍ അനിലിന്റെ കാലെങ്ങനും ഒടിഞ്ഞാല്‍, കഷ്ടപെടുന്നത് ദാസന്‍ തന്നെയാണ്. കാരണം വീടിലേക്ക്‌ റേഷന്‍ വാങ്ങാനും, സാധനങ്ങള്‍ വാങ്ങാനും അനിലിന്റെ ഓട്ടോറിക്ഷ കൂടിയേ തീരു. (12 രൂപയാണ് നിരകെങ്കിലും അനില്‍ ദാസനോട് 10 രൂപയെ എടുക്കു.) അങ്ങനെ ആഴ്ചയില്‍ മിച്ചം വെക്കുന്ന 2 രൂപയാണ് ദൂര സ്ഥലങ്ങളില്‍ കളി കാണാന്‍ പോകുമ്പോള്‍ ദാസന്‍റെ പോക്കറ്റ്‌ മണി.
പുറകില്‍ ഉള്ളവര്‍ക്ക് ഇന്നലത്തെ കളിയെ പറ്റി ആയിരുന്നു സംസാരം. സ്പ്യ്കോ കോവൂര്‍ റെഡ് സ്റ്റാര്‍ ചെവരംബലതിനെ അട്ടി തോല്പിച്ചു. സ്പ്യ്കോ കോവൂരിന് വേണ്ടി പുലി വിശ്വന്‍ 2 ഗോള്‍ അടിച്ചിരിക്കുന്നു!!. അഖിലെശനും നന്നായി കളിച്ചു. റെഡ് സ്റ്റാര്‍ മുഴുവന്‍ ഇറക്കുമതി ആയിരുന്നു പോലും. എന്നിട്ടും അവര്‍ തോറ്റു. ഈ പുലി വിശ്വന്‍ എന്നും ദാസന്‍റെ ഒരു സ്വപ്നമായിരുന്നു. മിക്കവാറും സ്കൂളില്‍ പോകുന്ന വഴി അഞ്ജനം എന്ന പേരുള്ള വീടിന്റെ മുന്നില്‍ എത്തിയാല്‍ ഒരു എത്തിനോട്ടം പതിവുള്ളതാണ്. പുലി വിശ്വനെ കാണാന്‍!!. ഒരു ആറര അടി ഉയരം. 80 കിലോയെങ്കിലും ഭാരം കാണും!!. പിന്നീട് വലുതായപ്പോള്‍ ‍പുലി വിശ്വന്‍ ദാസന് വിശ്വേട്ടന്‍ ആയി കഴിഞ്ഞിരുന്നു. കാരണം വിശ്വനാഥന്‍ എന്ന നാടുകാരുടെ പുലി വിശ്വന്‍ കസ്റ്റംസ് ഓഫീസര്‍ ആണെന്ന തിച്ചറിവ് അപ്പോളാണ് ഉണ്ടായത്. ഒരിക്കല്‍ സ്പ്യ്കോ കോവൂര്‍ കൊടുവള്ളിയിലെ ഒരു ടൂര്‍ണമെന്റില്‍ സെമി എത്തിയത് നാട്ടില്‍ ആഘോഷമയത് ദാസന്‍ ഓര്‍ത്തു. 2 മിനി ലോറിയിലാണ് അന്ന് കളി കാണാന്‍ നാട്ടുകാര്‍ പോയത്!!. ചെണ്ട, പീപി, ഇലത്താളം, ബാന്‍ഡ്, ഓ അതായിരുന്നു ദാസന്റെ ആദ്യത്തെ ഫുട്ബോള്‍ ആഘോഷം. സെമി ഫൈനല്‍ കളിക്കാന്‍ വേണ്ടി 3 കളിക്കാരെ ഇറക്കുമതി ചെയാന്‍ നാടുകാര്‍ തീരുമാനിച്ചതും, അങ്ങനെ അരീക്കോട് നിന്ന് മൂരി സലാം, കോട്ടക്കല്‍ നിന്ന് മന്‍സൂര്‍, പിന്നെ കുറ്റിച്ചിറ നിന്നും ജാഫര്‍. ഇവര്‍ക്ക് കൊടുക്കാന്‍ ഉള്ള തുക നാട്ടുകാര്‍ പിരിച് ഉണ്ടാക്കുകയായിരുന്നു. ആ ആഴ്ചത്തെ സമ്പാദ്യം ആയ 2 രൂപ ഇതിനു വേണ്ടി സംഭാവന ചെയ്തത് ദാസന്‍ ഓര്‍ത്തു!!. അതോടെ ദാസനും അവരില്‍ ഒരാള്‍ ആയി കഴിഞ്ഞു. ആ ദിവസം വന്നെത്തി. രണ്ടു മിനി ലോറികളില്‍ സ്പ്യ്കോ കോവൂരിന്റെ പുലികുട്ടികള്‍ കൊടുവള്ളിയിലെക്ക് യാത്രയായി. (ഇത് പ്രമാണിച് അന്ന് ദാസന് വയറു വേദന വരുകയും, സ്കൂളില്‍ പോകാതെ ഇരിക്കയും, ഉച്ചക്ക് ഊണ് കഴിഞ്ഞപ്പോള്‍ വയറു വേദന പെട്ടന് ഭേദമാവുകയും ചെയ്തു). 3 മണിക്ക് വണ്ടി വന്നു. എല്ലാവരും മിനി ലോറിയുടെ പിന്‍ ഭാഗത്തേക് വലിഞ്ഞു കേറാന്‍ ശ്രേമിക്കുന്നു. ദാസന് കേറാന്‍ പറ്റുനില്ല. അങ്ങനെ ആണ് സദു വന്നു പിന്നില്‍ നിന്നും പൊക്കി എടുത്ത് മുകളില്‍ വെച്ചത്. അത് കണ്ട ശുക്രന്‍ നായര്‍ പര്‍നാജു തമ്പ്രാന്‍ കുട്ടി ഇവിടെ നികണ്ട അലംബാവും ഇങ്ങള് മുന്‍പില്‍ കേറി ഇരുന്നോളി. അങ്ങനെ ആ ഔദാര്യത്തില്‍ മുന്‍പില്‍ മൂസ കൊയയുടെയും സുരേന്ദ്രന്റെയും അടുത്ത്‌ ഇടം കിട്ടി. കൂടെ കുട്ടികള്‍ ആയി കൂമന്‍, മായാവി, വെട്ടുകിളി, ചക്കര. സത്യം പറഞ്ഞാല്‍ കുട്ടികള്‍ മുതിര്‍ന്നവരുടെ ഒരു ഗൂണ്ട സങ്കം പോലെ ആയിരുന്നു. കളി സ്ഥലത്ത് മുതിര്നവര്‍ പറഞ്ഞാല്‍ അടി കിട്ടാന്‍ സാധ്യത ഉള്ള കമന്റുകള്‍ കുട്ടികളെ കൊണ്ട് പറയിക്കും!!. ഏതാണ്ട് കുന്നമംഗലം കഴിഞ്ഞപോളെക്കും പിന്നില്‍ നിന്നും കൊട്ടും വാദ്യവും തുടങ്ങി കഴിഞ്ഞു. അങ്ങനെ വണ്ടി കൊടുവള്ളി എത്തി. ദാടന്‍ ആദ്യമായിട്ടാണ് മെഡിക്കല്‍ കോളേജ് കഴിഞ്ഞു കിഴക്കോട്ട് യാത്ര ചെയുന്നത്. അതും വീട്ടില്‍ പറയാതെ!!. അഥവാ ചോദിച്ചാലും, ആ എവിടെയെങ്കിലും പന്തുകളി ഉണ്ടാവും എന്ന് പറഞ്ഞു സംഗതി സ്മൂത്ത്‌ ആക്കാന്‍ വേലക്കാരി കല്യാണിയെ ചട്ടം കെട്ടിയിട്ടാണ് ദാസന്‍ പോവുക പതിവ്. കൊടുവള്ളി എത്തിയപ്പോ ദാസന്‍ ശേരികും ഒന്ന് ഞെട്ടി. കാരണം ശേരികും ഒരു ഉത്സവ പ്രതീതി!!. ഞങ്ങള്‍ ചെന്ന് ഇറങ്ങിയപോലെകും അതാ ആരവം!!. സ്പ്യ്കോ വന്നെ...... സ്പ്യ്ക്കോ വന്നേ..... അറിയാത്ത സ്ഥലമായിട് കൂടെ ഇത്രയും സ്നേഹം കിടിയത് ഫുട്ബോള്‍ കളിയ്ക്കാന്‍ വന്നത് കൊണ്ടാണ് എന്ന് ദാസന് പിന്നീട് മനസ്സിലായി!!. ഒരു അടിപിടിയുമായി ആണു അവിടെ ചെന്നതെങ്കില്‍ ഇതാവില്ല സ്വീകരണ രീതി. 5 മണിക്ക് തന്നെ കളി തുടങ്ങി. എതിര്‍ ടീം മുക്കത്ത് ഉള്ള ടീം ആണെന് തോന്നുന്നു. എന്തായാലും അവര്‍ മൂരി സലാമിനെ തിരിച്ചറിയുകയും അതിലെ 2 ആളുകള്‍ മൂരിയെ മാറി നിറുത്തി സംസാരിക്കയും ചെയ്തു. ഇത് പിന്നീട് വാക്കേറ്റവും, വഴക്കും, ചെറിയ തോതില്‍ അടിയും ആയി കലാശിച്ചു.
എന്തായാലും ആ കളി തോറ്റു. അതും പെനാല്‍ടി ഷൂട്ട്‌ ഔട്ടില്‍. കളി തോറ്റെങ്കിലും കാണികളുടെ മനസ്സ് കയ്യടക്കി ആണ് അന്ന് സ്പ്യ്കോ കൊടുവള്ളി വിട്ടത്. ആ ടൂര്‍ണമെന്റിലെ ഏറ്റവും നല്ല ഗോള്‍ ആയി തിരെഞ്ഞെടുത്തത് സെമിയില്‍ അഖിലെശന്‍ നേടിയ ഒരു ഫുള്‍ ലെങ്ങ്ത് ഹെഡര്‍ ആയിരുന്നു!!. വീട്ടില്‍ എത്തിയപ്പോള്‍ സമയം 7 മണി. അടി ഉറപ്പാണ്‌. അത് എങ്ങനെ ആവും എന്നെ ദാസന് സംശയം ഉള്ളു. ചൂരല്‍ ആവുമോ അതോ കൊടുതുവ്വ വെള്ളത്തില്‍ മുക്കി ആവുമോ. അതോ ഇനി പുതിയ വല്ല രീതിയും അവിടെ ഗെവേഷണം ചെയ്തു വെച്ചിടുണ്ടോ ഇന്ന്നു പരീക്ഷിക്കാന്‍. എന്തായാലും ഒറ്റക്കല്ലോ. കൂട്ടിനു വല്ലിയെട്ടന്‍, ചെറിയേട്ടന്‍, സുജിയെട്ടന്‍. (ദാസന്റെ ചിറ്റയുടെ മക്കള്‍) ഉണ്ടാവും. എന്തിനും ഏതിനും ഒപ്പം. അടി ആയാലും നാലായി ഭാഗിച്ചേ കൊടുക്ക്‌ ചിറ്റ. എന്തോ അന്ന് വീട്ടില്‍ ചെന്നപോള്‍ ആര്‍കും ഒരു അനക്കവും കണ്ടില്ല. അകത് കേറിയപ്പോള്‍ ഇല്ലത്തെ വല്യച്ചന്‍ ഇരിക്കുനുണ്ട്. ഹാവു ശ്വാസം നേരെ വീണു. ഇപ്പോള്‍ അടി ഇല്ല എന്ന് ഉറപ്പായി. ഇതിനും കൂടി ഇനി നാളെ വേറെ വല്ലതും ഒപിച്ചാലെ ഉണ്ടാവു എന്നാ സമാധാനോത്ടെ നാല്‍വര്‍ സംഘം കുളത്തിലേക്ക് ഓടി.. ...
ഇതെന്താ ദാസന്‍ നടു റോട്ടില്‍ നിന്ന് ആലോചികുന്നെ?? ഭാവന ഇപ്പൊ നടു റോട്ടിലും കിട്ടി തുടങ്ങിയോ??
ഈ ചോദ്യം കേട്ടാണ് ദാസന്‍ ഗതകാല സ്മരണകളില്‍ നിന്നും പൂര്‍വ സ്ഥിതിയിലേക്ക് വന്നത്. കൂവിലന്‍ ഒരാഴ്ചത്തെ വിദേശ പര്യടനം കഴിഞ്ഞു തിരിച്ചെത്തിയിരിക്കുന്നു. ഏതോ ഒരു സംഘടനയുടെ ആഗോള സെമിനാറില്‍ പങ്കെടുക്കാന്‍ പോയതാണ് എന്നാണ് എല്ലാവരോടും പറഞ്ഞത്. ഉമ്മയെ വീട്ടില്‍ കൊണ്ടാക്കാന്‍ പോയതാണെന്ന് ദാസനും തോട്ടുമുക്കതിനും പിന്നെ ഭൂലോഗത്തിലെ പുത്തന്‍ താരോദയമായ സ്വ: ലെ: ക്കും മാത്രമേ അറിയൂ. കൂവിലന്‍ ചോദിച്ചു എന്താ ദാസാ കളി ഒന്നും കാണാറില്ലേ? ഉണ്ടെന്നു ദാസന്‍ മറുപടി പറഞ്ഞു. എന്നാ പിന്നെ നിനക്ക് ഇപ്പൊ നടക്കുന്ന ലോക കപ്പിന്റെ വിശേഷങ്ങള്‍ നിന്റെ ആരാധകരുമായി പങ്കു വെച്ചുകൂടെ? ആലോചിച് നോകിയപോ നല്ല പരിപാടിയാണെന്ന് ദാസന് തോന്നി. അങ്ങനെ ദാസന്‍ തീരുമാനിച്ചു. കോര്ട്ടെര്‍ ഫൈനല്‍ തൊട്ടു അന്നന്നത്തെ കളിയുടെ ദാസന്റെ വീക്ഷണം തന്റെ ആരാധകരുമായി പങ്കു വെക്കണം എന്ന് ദാസന്‍ തീരുമാനിച്ചു. സമയം 10 മണി കഴിഇഞ്ഞിരുന്നു. പത്തരക്ക് ആണ് ബ്രസില്‍ - ഐവോറി കോസ്റ്റ് മത്സരം എന്ന് ദാസന്‍ ഓര്‍ത്തു.
ബ്രസില്‍ തോല്ക്കണമേ എന്നാ പ്രാര്‍ത്ഥനയോടെ ദാസന്‍ വേഗം വീടിലേക്ക്‌ കുതിച്ചു................. വീടിന്റെ പടി കയറുമ്പോഴും അന്നത്തെ ആരവം ദാസന്റെ ഉള്ളില്‍ ഒരു സംഗീതമായി നിലകൊള്ളുന്നു.... വിശ്വേട്ടാ.......... വിംഗ് മാറ്റ് വിശ്വേട്ടാ...... കാണികളുടെ ഈ ബഹളത്തിനിടയിലും ഗോപാലന്‍ കുട്ടിയുടെ ആയ വിളി എല്ലാവരും ശ്രെധിച്ചിരുന്നു. ആയ വിംഗ് മാറ്റത്തില്‍ നിന്നാണ് അഖിലെശന്‍ ഗോള്‍ നേടിയത്!!!....
കുളി കഴിഞ്ഞു എഴുതാന്‍ പേന കയില്‍ എടുകുമ്പോഴും ദാസന്‍റെ ഉള്ളില്‍ ഒരേ മൂളല്‍..... വിശ്വേട്ടാ....................... വിങ്ങ് മാറ്റു വിശ്വേട്ടാ..................

7 comments:

  1. Gud read chetta, get a feel of football in malabar

    ReplyDelete
  2. all those sweet memories, hiding from chittappan and running to the famous T-KUND, and after a wonderful pay for 3 hrs and coming back, before getting in to house will make sear is chittapan back or not.. hehehehehe..... and achammas comment പകല്‍ മുഴുവന്‍ തെണ്ടി നടന്ന്, തിരക്കിട്ട പഠിത്തവും..... cat കേറ്റ് പുഉച്ച, cat കേറ്റ് പുഉച്ച, cat കേറ്റ് പുഉച്ച..............

    ReplyDelete
  3. he he adipoli vishnu chettaa :)

    ReplyDelete
  4. ha ha ha.. kollam kollam... realism, details and dasan.. sammathichirkkunnu!

    ReplyDelete
  5. goood.. postil ente oru image work aanallo kidakkunnath :) naatukaranayath kond no prob.

    ReplyDelete
  6. sorry aneez. engineyo mail ayi kitiya oru image eduth ittu enne ullu. case akkaruth. please

    ReplyDelete