Total Pageviews

Wednesday 19 October 2011

കവിത എഴുതിയാല്‍ കുറച്ച എഴുതിയാല്‍ മതി എന്ന കണ്ടുപിടുത്തം ഇന്ന് രാവിലെയാണ് ഞാന്‍ മനസ്സിലാക്കിയത്!!. ബാക്കി വായിക്കുന്നവര്‍ ഊഹിച്ചുകൊള്ളും..... ഒന്ന് രണ്ടു വരികള്‍ എഴുതി നോക്കി. :( പറ്റുനില്ല... എല്ലാം ഒരു മാതിരി "ഗുരുവായൂരപ്പന് ജലദോഷമായിരുന്നു....." എന്ന രീതിയില്‍ ആയി പോകുന്നു...... അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഇന്നലെ നാട്ടിലേക്ക് വിളിച്ചു ചെറിയമ്മയോട് സംസാരിച്ച ഒരു വിഷയം മനസ്സില്‍ വന്നത്!!. ചെറിയമ്മ എന്ന് പറഞ്ഞാല്‍ ചെറിയച്ചന്റെ ഭാര്യ. കക്ഷി നാദാപുരത്തിനു അടുത്തുള്ള പുറമേരി എന്ന  സ്ഥലത്തെ പ്രസിദ്ധമായ ഒരു സ്കൂള്‍ അധ്യാപികയാണ്.
കഥയ്ക്ക് ഒരു പേര് വേണമല്ലോ!!. അതുകൊണ്ട് ഈ കഥയ്ക്ക് ഞാന്‍ ഒരു പേരിട്ടിരിക്കുന്നു......    ദുര്യോധന വധം!!!

ദുര്യോധന വധം


കഥ നടക്കുന്നത് രണ്ടു മാസം മുന്‍പാണ്. വിദ്യാലയത്തിന്റെ അന്‍പതാം വാര്‍ഷികം ഗംഭീരമായി കൊണ്ടാടുവാന്‍ തീരുമാനിച്ചു.
PTA  വിളിച്ച കൂട്ടി, കാര്യ പരിപാടികള്‍ക്ക് ഏകദേശ രൂപം നല്കാന്‍ തീരുമാനിച്ചു. സാധാരണ നടത്തുന്ന ഗാനമേള, മിമിക്രി, തുടങ്ങിയ സാധനങ്ങള്‍ എല്ലാവര്ക്കും മടുത്തു തുടങ്ങി എന്ന പര് പൊതു അഭിപ്രായം ഉയര്‍ന്നു വന്നു. സിനിമാടിക്ക് ഡാന്‍സ് എന്തായാലും നിരോധിച്ചിരിക്കുന്നു. അപ്പൊ പിന്നെ എന്ത് വേണം എന്ന ചര്‍ച്ച നടക്കുമ്പോള്‍ മൂസ മാഷ് ആണ് ആ ആശയം മുന്നോട്ട് വെച്ചത്,. പ്രാചീന കലകളെ ആദരിക്കുകയും, ആസ്വദിക്കുകയും ഇപ്പൊ ഒരു ഫാഷന്‍ ആയി മാറിയിരിക്കുകയാണല്ലോ!!. ഒരു കഥകളി തല ഇല്ലാത്ത വീട് കേരളത്തില്‍ അപൂര്‍വ്വം എന്ന് തന്നെ പറയാം. ആയതുകൊണ്ട് കഥകളി ആയിക്കളയാം എന്ന് ധാരണയായി. അതിന്‍ പ്രകാരം കഥകളി പോലുള്ള വിഷയങ്ങളില്‍ ഏറെ തല്പരനായിരുന്ന ധനഞ്ജയന്‍ മാഷിനെ വേണ്ടത് ചെയ്യാന്‍ യോഗം ചുമതലപെടുത്തി. കഥകളി ബുക്ക്‌ ചെയാന്‍ മൂസ മാഷും, ധനഞ്ജയന്‍ മാഷും കൂടി കോട്ടക്കല്‍ PSV  നാട്യ സംഘത്തില്‍ എത്തി ചര്‍ച്ച തുടര്‍ന്ന്.  അവിടെ ചെന്നാല്‍ PTA  പ്രസിഡന്റ്‌ ആയ താന്‍ സംസാരിക്കുമെന്ന്, താങ്കള്‍ ഒരു വഴികാട്ടി ആയി കൂടെ വന്നാല്‍ മതിയെന്നും മൂസ മാഷ്‌ ധനഞ്ജയന്‍ മാഷ്നെ താക്കീത് ചെയ്തിരുന്നു.
ധാരണ പ്രകാരം അവര്‍ കോട്ടക്കല്‍ എത്തി. കാര്യങ്ങളെ പറ്റി വിശദമായി സംസാരിക്കാന്‍ മാനജേരുടെ മുറിയില്‍ എത്തി. ശിഷ്ടം ഒരു അഭിമുഖം:-

മാനെജേര്‍      :  എന്താ?
മൂസ മാഷ് : ഞങ്ങള്‍ പുറമേരി സ്കൂളിന്നാ
മാനെജേര്‍      : വന്ന കാര്യം പറയു
മൂസ മാഷ് : ഒരു കഥകളി ബുക്ക്‌ ചെയ്യാന്‍ വന്നതാ സ്കൂളില്‍ വാര്‍ഷികത്തിന്
മാനെജേര്‍      : ഏതാ കഥ വേണ്ടത്
മൂസ മാഷ്‌ : അല്ല...... എങ്ങനെയാ റേറ്റ് ഒക്കെ .... (ഒരു ഇളിഞ്ഞ ചിരി)
മാനെജേര്‍      :      കംസവധം, ദുര്യോധനവധം, ബാലിവധം, ...........
മൂസ മാഷ്‌   :  മതി... മതി....    അതെ ..... ഒരു വിഷമത്തോടെ.... സ്കൂള്‍ കുട്ടികള്‍ ആണേ..... വധം ഒന്നും വേണ്ട!!!...... ചെറുങ്ങനെ പേടിപിച്ചു വിട്ടാല്‍ മതി!!!...........
മാനെജേര്‍ ധനഞ്ജയന്‍ മാഷിനെ ഒരു നോട്ടം നോക്കി....... മാഷ്‌ ഉരുകി ഇല്ലാതാവുന്ന പോലെ..... ലോകം കീഴ്‌മേല്‍ മറയുന്ന പോലെ....... വേഗം സ്ഥലം വിടുന്നത ബുദ്ധി ഇല്ലെങ്കില്‍ ഇപ്പോള്‍ ഇവിടെ ഒരു വധം നടക്കും. മാഷ്‌ മെല്ലെ മൊബൈല്‍ ഫോണ്‍ എടുത്ത് ഭാര്യക്ക് ഒരു മിസ്സ്‌ കാള്‍ കൊടുത്തു.. ഭാഗ്യത്തിന് ടീച്ചര്‍ തിരിച്ചു വിളിച്ചു...... മാഷ് ഫോണെടുത് മെല്ലെ പുറത്തേക്ക ഇറങ്ങി..........

7 comments:

  1. വധം ആണെന്ന് പറഞ്ഞു കൊണ്ട് വന്നത് ഇങ്ങനെ വധിക്കാനായിരുന്നു അല്ലെ.. എന്തായാലും ചെറുങ്ങനെ പേടിച്ചു.. :) :)

    ReplyDelete
  2. hahaha
    kollaalo sambhavam
    cheriyamma nannayi vivarichu thannirikkanundallo
    kollaaam vishnu:)

    ReplyDelete
  3. പ്രിയപ്പെട്ട ദാസന്‍,
    എന്റെ ഇംഗ്ലീഷ് ബ്ലോഗ്‌ ടെമ്പ്ലേറ്റ് ആണ് ദാസന്റെയും.
    നമ്മുടെ പ്രാചീന കലകള്‍ ജനത്തിന് അപ്രിയമാകുമ്പോള്‍, ഇതൊക്കെ സംഭവിക്കാം, ഈ പോസ്റ്റ്‌ രസകരമായി.
    സസ്നേഹം,
    അനു

    ReplyDelete
  4. വധം..അസ്സലായി!!
    ഇനിയും എഴുതുക, വര്‍മ്മേ.....

    ReplyDelete
  5. സ്കൂള്‍ കുട്ടികള്‍ ആണേ..... വധം ഒന്നും വേണ്ട!!!...... ചെറുങ്ങനെ പേടിപിച്ചു വിട്ടാല്‍ മതി!!!...........

    സ്നേഹസമ്പന്നനായ അധ്യാപകന്റെ നിഷ്കളങ്കമായ മറുപടി...
    ചിരിപ്പിച്ചു :)

    ReplyDelete