Total Pageviews

Monday 13 February 2012

മണിയടി!!
പണ്ട് എന്ന് പറഞ്ഞാല്‍, ഞാന്‍  സ്കൂളില്‍ പഠിക്കുന്ന കാലത്ത്!! (സ്കൂളില്‍ പോയിരുന്ന കാലത്ത് എന്നും പറയാം) കാരണം പഠിച്ചോ ഇല്ലയോ എന്ന് ഇപ്പോഴും ഒരു തീരുമാനം ആയിട്ടില്ല!!. മെഡിക്കല്‍ കോളേജ് ക്യാമ്പസ്‌ ഗവണ്മെന്റ് ഹൈസ്കൂള്‍ ആയിരുന്നു ഞാന്‍ അക്ഷര ലോകത്ത് പിച്ച വെച്ച സരസ്വതീ ക്ഷേത്രം. വീട്ടില്‍ നിന്നും കഷിട്ച്
15 മിനിറ്റ് നടന്നാല്‍ സ്കൂളില്‍ എത്താം. എന്നാല്‍ ഞങ്ങള്‍ 4 പേരും മിക്കവാറും സ്കൂളില്‍ എത്താന്‍ 25 മിനിട്ടും, തിരിച്ച വീട്ടിലേക്ക് ഏതാണ്ട് 7  മിനിട്ടുമേ എടുക്കു!! വൈകുന്നേരം സ്കൂള്‍ വിടുന്ന ബെല്‍ അടിക്കുമ്പോഴേക്കും കൃത്യമായി പറഞ്ഞാല്‍ ദേശീയ ഗാനത്തിന്റെ അവസാനത്തെ ജയ ഹേ....... ആകുമ്പോഴേക്കും, ഒരു കാല്‍ വരാന്തയില്‍ എത്തി നില്കുനുണ്ടാവും!!.. പിന്നെ ഒരു ഓട്ടമാണ്!! വീട്ടില്‍ എത്തി നേരെ കുളത്തിലേക്ക്. കാലും മുഖവും കഴുകി അടുക്കളയില്‍ എത്തിയാല്‍, ആനക്ക് കൊടുക്കാന്‍ പാകത്തിന് 4  ഉരുള ചോറ് കുഴച്ചു വെച്ച് കാണും. അതിന്റെ കൂട്ട് ഞാന്‍  പലരോടും പറഞ്ഞപ്പോള്‍, അധികം ആളുകളും നെറ്റി ചുളിച്ചു!!. എന്നാല്‍ ഇപ്പോഴും ആ കൂട്ടിന്റെ രുചി എന്റെ നാവില്‍ ഉണ്ട്. ഇടക്ക് വൈകുന്നേരങ്ങളില്‍ ഓഫീസ് വിട്ടു വീട്ടില്‍ ചെന്നാല്‍ ഞാന്‍ അത് പരീക്ഷിക്കുക പതിവാണ്. ചോറും, വെളിച്ചെണ്ണയും, ദോശ പൊടിയും പപ്പടം കൂടി കുഴച് ഒരു വലിയ ഉരുള!!!... അത് കഴിഞ്ഞാല്‍ ഒന്നുകില്‍ പാറപ്പുറം മൈതാനിയില്‍ ഫുട്ബോള്‍ കാണാന്‍ അല്ലെങ്കില്‍ ഞങ്ങളുടെ സ്വന്തം കരിമ്പയില്‍ താഴം ഓവല്‍ ഗ്രൗണ്ടില്‍ കുത്തി മറിയാന്‍!!.. ഇതാണു ദിനചര്യ. ഏതാണ്ട് 7 മണിയോടെ ചിറ്റയുടെ ശബ്ദം പോങ്ങിയാലെ ഞങ്ങള്‍ വീടണയു!!.
ഇപ്പൊ പറയാന്‍ വന്നത്  ഇതൊന്നും അല്ല...
ഇങ്ങനെ ദിവസങ്ങള്‍ മാസങ്ങളായി.. ആയിടക്കാണ്‌ പീയൂണ്‍ ശ്രീധരേട്ടന്‍ മകളുടെ പ്രസവം പ്രമാണിച്
4 ദിവസം ലീവിന് പോയത്, ബെല്ല് തൂക്കിയിരുന്നത് ഞങ്ങളുടെ ക്ലാസ്സിന്റെ നേരെ മുന്നില്‍ ആയതിനാല്‍, വൈകുന്നേരത്തെ അവസാന ബെല്‍ അടിക്കാന്‍, ക്ലാസ്സിലെ ടീച്ചറെ ചട്ടം കെട്ടി. എന്ന് വെച്ചാല്‍, ബെല്ലടിക്കാന്‍ സമയമായാല്‍, ടീച്ചര്‍ ഏതെങ്കിലും കുട്ടിയെ വിട്ടു ബെല്ലടിപ്പികണം. മിക്കവാറും ഈ ജോലി കിട്ടിയിരുന്നത് അവസാനത്തെ ബെഞ്ചില്‍ ഇരിക്കുന്ന സുജിത്തിന് ആയിരുന്നു. ഒരു ദിവസം എങ്കിലും  ബെല്‍ അടിക്കണം എന്ന് എന്റെ പിഞ്ചു മനസ്സില്‍ ആഗ്രഹം ഉദിച്ചു,  ഞങ്ങള്‍ ഒരേ വീടുകാര്‍ ആയതിനാലും, അവന്‍ എന്റെ ചിറ്റയുടെ മകന്‍ ആയതിനാലും, അടുത്ത പ്രാവശ്യം പാറപ്പുറത് ഫുട്ബോള്‍ കാണാന്‍ പോകുമ്പോള്‍ അവനു കോല്‍ ഐസ് വാങ്ങി കൊടുക്കാം എന്ന് സമ്മതിച്ചതിനാലും, ഒരു ദിവസത്തെ മണിയടി എനിക്ക് വിട്ടു തരാന്‍ അവന്‍ സമ്മതിച്ചു. 7 ആമത്തെ പീരീഡ്‌ തൊട്ടു എനിക്ക് ആവേശം അടക്കാന്‍ കഴിഞ്ഞില്ല. പീരീഡ്‌ കഴിഞ്ഞു ബെല്‍ അടിച്ചതും, ഞാന്‍ ബാഗ്‌ എടുത്ത് ഓടി വന്നു സുജിത്തിന്റെ അടുത്ത് ഇരുന്നു. ടീച്ചര്‍ ക്ലാസ്സില്‍ എത്തി. ക്ലാസ്സ്‌ തുടങ്ങി. അവടെ എന്തൊകെയോ നടക്കുന്നു. ഞാന്‍ ഒന്നും സ്രെധിച്ചില്ല!!. മനസ്സ് മുഴുവന്‍ ബെല്ലടി മാത്രം.. അങ്ങനെ ദിവാ സ്വപ്നം കണ്ടു ഇരുന്നപോള്‍ പെട്ടന്ന്. ടീച്ചര്‍ കായി പൊക്കി വിഷ്ണു... എന്ന് വിളിച്ചു ഞാന്‍ വൈകി പോവരുത് എന്നോര്‍ത്ത് എണീറ്റ്‌ ഒറ്റ ഓട്ടം!!. കോള് വലിച്ചൂരി തുരുതുരാ ബെല്‍ അടിച്ചു തുടങ്ങി!!... ഹെഡ് മാസ്റ്റര്‍ അടക്കം എല്ലാവരും ഓടി കൂടി.. ഞാന്‍ പകച്ചു നിന്ന് ചുറ്റിനും നോക്കി. അപ്പോഴാണ്‌ ശാന്ത ടീച്ചര്‍ ചോദികുന്നത് "എന്താ മോനെ നിനക്ക് പറ്റിയത്? സമയം 3 . 35  അല്ലെ ആയുള്ളൂ!!" ഞാന്‍ ഉടനെ പറഞ്ഞു : ടീച്ചര്‍ പറഞ്ഞിട്ടാ!!!..... പൊതുവേ ശാന്ത സ്വഭാവിയായിരുന്ന രമ ടീച്ചര്‍ ഉറഞ്ഞു തുള്ളി എന്റെ നേരെ പാഞ്ഞടുത്തു. "അവന്‍ ക്ലാസ്സില്‍ ഇരുന്നു സ്വപ്നം കാണുകയായിരുന്നു" വായേം പൊളിച്ച മേലോട്ട് നോക്കി ഇരിക്കുന്നത് കണ്ടപ്പോ അവനോട് ഒരു ചോദ്യം ചോദിച്ചു. അനക്കം ഇല്ല. അപ്പൊ ഉറക്കെ അവന്റെ പേര് വിളിച്ചതാ...  അതാ ചെക്കന്‍ ഓടി ചെന്ന് ബെല്ലടിക്കുന്നു.!!!!.....  ഞാന്‍ ആകെ ഇളിഭ്യനായി.... 3 .55  ആവാതെ ഗേറ്റ് തുറക്കാന്‍ പാടില്ല എന്നാ നിയമ ഉണ്ടായിരുന്നത് കൊണ്ട് ഭാഗ്യത്തിന് ആരും ഇറങ്ങി ഓടിയില്ല!!!.....
പതിവിനു വിപരീതമായി അന്ന് വൈകുന്നേരം വീട്ടില്‍ എത്താന്‍
25 മിനിറ്റ് എടുത്തു കാരണം ഞാന്‍ വീട്ടില്‍ എത്തുമ്പോഴേക്കും മുമ്പേ പാഞ്ഞു പോയ എന്റെ ചേട്ടന്മാര്‍ പൊടിപ്പും തൊങ്ങലും വെച്ച് സംഭവം വീട്ടില്‍ എത്തിക്കുകയും, അവന്‍ ഇങ്ങോട്ട് വരട്ടെ; ശെരി ആക്കി കൊടുക്കാം എന്ന് പറഞ്ഞു വള്ളി ചൂരലുമായി ചിറ്റ കാത്തു കില്ക്കുന്നും ഉണ്ടാവും എന്ന് എനിക്ക് ഉറപ്പായിരുന്നു!!!......

12 comments:

  1. ഞാനും വിചാരിച്ചു ഇതിപ്പോ ഏതാ ഒരു ദാസന്‍..മോഹം അങ്ങട് നോക്കീട്ടു എവെടെയോ കണ്ട മാതിരി..മണിയടി പണ്ടേ ഒരു വീക്നെസ്സായിരുന്നുല്ലേ..സാരല്ല്യ..ഇനിയിപോ ഒക്കെ ശീലായില്ലേ...ഭൂലോകത്തെ എഴുത്ത് തുടരൂ..ആശംസകള്‍..കൂടെ ഒരു ഒന്ന് ഒന്നര ആശംസകളും !..:)

    ReplyDelete
  2. പതിവിനു വിപരീതമായി അന്ന് വൈകുന്നേരം വീട്ടില്‍ എത്താന്‍
    25 മിനിറ്റ് എടുത്തു കാരണം വീട്ടില്‍ ചെന്നിട്ട് ബാക്കി തരാം എന്നായിരുന്നു ചിറ്റയുടെ അന്ത്യശാസനം!!!
    -- ഈ അവസാന വരികള്‍ മനസിലായില്ല.
    അതൊഴിച്ചാല്‍, അത്യുഗ്രന്‍! ആ ഉരുള.. വായില്‍ വെള്ളമൂറിക്കുന്ന ആ ഉരുള!
    ആശംസകള്‍!

    ReplyDelete
  3. കൃഷ്ണേട്ടാ.. കൂടെ ഉള്ള 3 പേരും 4 മണിക്ക് തന്നെ പോയിരുന്നു!!.. ഞാന്‍ ചെല്ലുമ്പോഴേക്കും പൊടിപ്പും തൊങ്ങലും വെച്ച് സംഗതി വീട്ടില്‍ എത്തി കാണുമെന്നു എനിക്ക് ഉറപ്പായിരുന്നു!!.... :)
    thanks very much...

    ReplyDelete
  4. pande maniyadi veeran aayirunnu alle vishnu..chorurula pole rasamulla ezhuthu..vayanakkidayil njanum onnu poyi ente school muttathekku..keep writing

    ReplyDelete
  5. hahhahaha..very good dasa.....nannaayittundu.....:)aa chorurulla onnu kittuo???:)

    ReplyDelete
  6. well, aa "special" urula cheruva enikkum ishtanu...EE karnatakathil atoru nitya bhakshanam aanu.. nammude doshappodi aanu avarude ooninte oru main side dish...Ivide bhakshanam kazhikkunnatinu oru reeti okke undu..Aadyam choru neyyu ee podi and pappadam.Pinne choru and cheera parippil ittu vekkana "soppu". Pinne aanu chorum sambarum okke..
    Appo Dasanu pande kannada chaivu undayirunnu ennu churukkam :D

    ReplyDelete
  7. മോന്‍ സ്കൂള്‍ വിട്ടു വരുമ്പോള്‍ കൊടുക്കാനുള്ള ഒരു easy recipe ആയി :-)
    ഒന്നാംതരം എഴുത്ത് ദാസാ.. ഹഹഹ .. ഇന്ന് രാത്രി ഉറങ്ങാന്‍ നേരം പറഞ്ഞു കൊടുക്കാന്‍ ഒരു കഥയുമായി
    വളരെ വളരെ നന്നായി.. ഇനിയും എഴുതൂ.. മണിയടി രഹസ്യം അങ്ങാടി പാട്ട് ആയല്ലോ !

    ReplyDelete
  8. thanks pygma,suma chechi, unknown, koovilan
    @ unknown, I recently came to know that ghee was much tastier than coconut oil!!!... but pandathe daridryam karanam our muthassi could manage only coconut oil!!!.. athonda. :P

    ReplyDelete
  9. മണിയടി കലക്കിട്ടോ .. അവതരണം വളരെ നന്നായി.. ഇവിടെ ആദ്യമായിട്ടാണ് ..സ്നേഹാശംസകള്‍

    ReplyDelete
  10. അവതരണം വളരെ നന്നായി

    ReplyDelete