Total Pageviews

Friday 17 October 2014

റിപ്പോർട്ട് കാർഡ്

കുറെ നാളുകൾക്ക് ശേഷം എഴുതാൻ ഒരു ശ്രമം .. തെറ്റുകൾ പൊറുക്കുമല്ലോ ... 



റിപ്പോർട്ട് കാർഡ് 



വെള്ളിയാഴ്ച രാവിലെ ഭാര്യേടെ ഫോണ്‍... ഭാര്യ സംഹാര രൂപിണി ആണ് .. 

ഭാര്യ : നിങ്ങൾ കണ്ടോ മനുഷ്യാ ....

ഞാൻ ഒരു നിമഷം പതറി .. പല പല അശുഭ ചിന്തകളും മനസ്സിലൂടെ മിന്നി മായ്ഞ്ഞു. പോലീസ് അന്വേഷണം, നോട്ടീസ്സ്... അറസ്റ്റ് ..... .. ഹോ ആലോചിക്കാൻ വയ്യ .. പണ്ട് ഒരു ഹർത്താൽ പ്രമാണിച് ഒരു ദിവസത്തെ ജയിൽ വാസം ഉണ്ടായിട്ടുടെങ്കിലും അതൊക്കെ കല്യാണത്തിന് മുൻപ് ആയിരുന്നു. ഒരു നിമിഷത്തേക്കെങ്കിലും ഞാൻ വാട്സാപ്പ് നെ ശപിച്ചു ..... 

ഞാൻ : അത് .... അത് ....
ഭാര്യ : നിങ്ങൾ എന്താ മനുഷ്യാ പൊട്ടൻ കളിക്കുന്നത് .. ഓ ഇന്നലത്തെ ആഘോഷത്തിന്റെ ബാക്കി ആയിരിക്കും അല്ലെ.... കുടിച് കൂത്താടി നടന്നോ .. 

പെട്ടന്ന് എനിക്ക് സ്ഥലകാല ബോധം വന്നു. പൂർവ സ്ഥിതി വീണ്ടെടുത് ഞാൻ 

നീ എന്താ പറയുന്നേ ...
ഭാര്യ : ഓ അത് ശരി അപ്പൊ ഇത് വരെ ബോധം ഇല്ലാതെയാ സംസാരിച്ചത് അല്ലെ.... 
ഞാൻ : അതല്ല .. ഉറക്കത്തിന്നു പെട്ടന്ന് ഫോണ്‍ വന്നു ചാടി എണീറ്റപ്പോൾ ആകെ ഒരു കമല ആയതാ .... 
ഭാര്യ : കമല ആയാലും ശാന്ത ആയാലും ... നിങ്ങൾ വല്ലതും അറിയുന്നുണ്ടോ .. ഞാൻ ഇവിടെ കെടന്നു പെടാപാട് പെടുന്നത് 
ഞാൻ : എടീ ഭാര്യേ നീ കാര്യം പറ.
ഭാര്യ: അപ്പൊ നിങ്ങൾ ഒന്നും കണ്ടില്ല അല്ലെ .. ( തലയിൽ വീണ്ടും ആദ്യത്തെ സീൻ സീക്വൻസ് റിപീറ്റ് )

ഞാൻ : നീ കാര്യം എന്താണെന്ന് വെച്ചാൽ പറയു. എന്നിട്ട് പോരെ സംഹാര താണ്ഡവം 
ഭാര്യ : മഹന്റെ റിപ്പോർട്ട് കാർഡ്‌ കിട്ടീട്ടുണ്ട് .... (ഹാവു ....... അത്രേ ഉള്ളു )
ഞാൻ : അതിനെന്താ ...
ഭാര്യ : അതിനെന്താ ന്നോ? എന്താ അവസ്ഥ എന്നറിയോ .....
ഞാൻ : എന്തായാലെന്താ .. അവൻ രണ്ടാം ക്ലാസ്സിൽ അല്ലെ ആയിട്ടുള്ളൂ ..
ഭാര്യ : നിങ്ങൾക്ക് എല്ലാം കുട്ടികളി .... ഇവിടെ എനിക്ക് നാണം കെട്ടു സ്കൂളിൽ പോവാൻ വയ്യ.
ഞാൻ : റിപ്പോർട്ട് കാർഡ്‌ എന്ന് പറഞ്ഞാൽ സ്വഭാവ സര്ട്ടിഫികറ്റ് ഒന്നും അല്ലാലോ ... പരീക്ഷ എഴുതി അതിന്റെ അടിസ്ഥാനത്തിൽ തെയ്യാറാക്കുന്ന കാർഡ്‌ അല്ലെ (ഞാനൊക്കെ പഠിക്കുമ്പോ അങ്ങനെ ആയിരുന്നു .... പക്ഷെ ഒരിക്കലും എൻറെ മാതാപിതാക്കൾ അത് കാണാതെ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു .. ഇപ്പഴത്തെ കുട്ടികൾ ഒക്കെ പാവങ്ങളാ ) 
ഞാൻ : എന്നിട്ട് 
ഭാര്യ : മകൻ ക്ലാസ്സിൽ 3ർഡ്‌  !! ... ഇങ്ങനെ പോയാൽ മതിയോ?
ഞാൻ : ആദ്യത്തേതിൽ നിന്ന് തന്നെ അല്ലെ ....... 
ഭാര്യ : ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ ... അപ്പു മിടുക്കൻ ആണ് . അവൻറെ അച്ഛൻ ബഹു കേമൻ ആണ് . എന്നും വയ്കുന്നേരം അച്ഛൻ സ്കൈപ്പിൽ വന്നു അപ്പുനെ പഠിപ്പിക്കും എന്നൊക്കെ ഞാൻ തട്ടി വിട്ടിരുന്നു!! .
ഞാൻ : അത് ശരി .. അപ്പൊ അപ്പുവിനല്ല കുഴപ്പം .. അമ്മക്കാ .. നീ എന്തിനാ വെറുതെ ഇല്ല്യാതതൊക്കെ പറഞ്ഞു നടക്കുന്നെ? 
ഭാര്യ : അത് ... അത് ക്ലാസ്സിൽ അച്ഛന്മാർ അന്യ ദേശത്തു ജോലി നോക്കുന്ന   മിക്കവാറും കുട്ടികളെ  അച്ഛന്മാർ ഓണ്‍ലൈൻ വന്നു പഠിപ്പിക്കാറുണ്ട് .
ഞാൻ : അതിനു?
ഭാര്യ : അല്ലാ .. അപ്പൊ ഞാനും വെറുതെ .. ( ഭാര്യ ഡിഫൻസ് കളിയ്ക്കാൻ തുടങ്ങി )
ഞാൻ : നീയാണ് ഇതിനൊക്കെ കാരണം . കുട്ടികളെ പറ്റാത്ത കാര്യങ്ങൾ ചെയ്യിക്കരുത് ( "attack is the best defense"എന്ന കാര്യം ഭാര്യക്ക് അറിയില്ല്യായിരിക്കാം പാവം )
ഭാര്യ : ന്നാലും .... ക്ലാസ്സിൽ 3rd എന്ന് പറയുമ്പോ ..... 
ഞാൻ : നീ എല്ലാ ക്ലാസ്സിലും ഫസ്റ്റ് ആയി ആണോ ഇവിടെ എത്തിയത് ?
ഭാര്യ : ഞാൻ ... ഞാൻ .... ( ആൾകൂട്ടത്തിൽ തനിയെ ലെ പപ്പു ൻറെ കളി )
ഞാൻ : ങ്ങാ ... ഇതാ പറയണേ .......  അയാളെ വെറുതെ വിടു. മേൽനോട്ടം മാത്രമേ വേണ്ടു. തല്ലി പഠിപിച്ചാൽ ഒന്നും കുട്ടികൾ നേരെ ആവില്ല്യ ( ആവുമായിരുന്നെങ്കിൽ ഞാൻ ഇന്ന് ഇന്ത്യൻ പ്രസിഡണ്ട്‌ ആയേനെ!! )
ഭാര്യ : നിങ്ങൾക്ക് അങ്ങനെ ഒക്കെ പറയാം. അവടെ ഇരുന്നാൽ മതിയല്ലോ ..
ഞാൻ : ആട്ടെ നീ അപ്പു നെ വിളിക്ക് ..ഞാൻ ഒന്ന് ഉപദേശിക്കാം ...
ഭാര്യ : ഉപദേശം ഒക്കെ കൊള്ളാം .. ഇനി ഉപദേശം കാരണം അടുത്തതിനു 6 ആം സ്ഥാനത് ആവരുത് പറഞ്ഞേക്കാം ........  

അപ്പൂ .....  അപ്പൂ  ..  ദേ അച്ഛൻ വിളിക്കുന്നു ........

അപ്പു : അച്ഛാ ....
ഞാൻ: അപ്പുച്ചീ .... ച്ചുഗല്ലേ .....
അപ്പു : സുഗാ അച്ഛാ .... എന്തോക്യാ വിശേഷം .....
ഞാൻ : അഹ ( അവനു ആൾക്കാരോട് പെരുമാറാൻ അറിയാം ) എന്താ ഈ അമ്മ പറയണേ ... അപ്പു നു മാർക്ക് കൊറഞൊ ?

അപ്പു : എയ്യ് ഇല്ല്യ അച്ഛാ .. കണക്കിൽ ഫുൾ ഉണ്ട് .... EVS  (അത് എന്താണെന്നു എനിക്ക് മനസ്സിലായില്ല ) ഒരു മാർക്ക് പോയി. IT  ( രണ്ടാം ക്ലാസ്സിൽ IT  !!! ഞാൻ അന്ധാളിച്ചു ) ഫുൾ ഉണ്ട്. ഇങ്ങ്ലീഷ്‌ മാത്രേ 4 മാർക്ക് പോയിട്ടുള്ളൂ. 

ഞാൻ : അത് സാരല്ല്യ .. അടുത്ത പ്രാവശ്യം ഫുൾ വാങ്ങാം ട്ടോ. അപ്പു വിഷമിക്കണ്ട ...

അപ്പു : ഏയ്‌ എനിക്ക് വിഷമം ഒനും ഇല്ല്യാ അച്ഛാ .... അമ്മയ്ക്ക്യാ വിഷമം ..... 
ഞാൻ : സാരല്ല്യ ട്ടോ ... 
അപ്പു : പിന്നെ അച്ഛാ 3rd ഉള്ളു എന്ന് പറഞ്ഞു വിഷമിക്കൊന്നും വേണ്ടാ .... 1st ഉം 2nd ഉം ഗേൾസ്‌ ആണ് അച്ഛാ ..( അവൻറെ മുഖഭാവം വ്യക്തം )..  ബോയ്സ് ഇൽ ഞാനാ ഫസ്റ്റ് !!..... 

 രണ്ടാം ക്ലാസ്സിൽ പഠിക്കണ കുട്ടിയുടെ മനോനില ഓർത്ത് അത്ഭുതപെട്ടു !!..... ( ഒന്നും രണ്ടും ഗേൾസ്‌ അല്ലെ .. അവർ കൊണ്ടോയിക്കോട്ടേ .. എന്നോ  who cares about girls എന്നോ ,..... )എനിക്ക് ശരിക്ക് മനസ്സിലാക്കാൻ പറ്റിയില്ല ........ 

ഫോണ്‍ കട്ടാക്കി നടക്കുമ്പോൾ എൻറെ മനസ്സിൽ കുഞ്ഞുണ്ണി മാഷടെ വരികൾ .... 

ജനിക്കും നിമിഷം തൊട്ടെൻ മകൻ ഇങ്ഗ്ളീഷ് പഠിക്കണം 
അതിനാൽ ഭാര്യ തൻ പേറു  അങ്ങ് ഇന്ഗ്ലണ്ടിൽ തന്നെ ആക്കി ഞാൻ ........ 

6 comments:

  1. Appo watsaappil 6um kittiyo ?

    ReplyDelete
    Replies
    1. aarum kitti.. pine 7 aamathe ennu paranju oruthan randu hair clip um ayachu thannu :P

      Delete
    2. കാലം മാറി ദാസാ...

      ഇന്നലെ ഒന്നാം ക്ലാസിൽ പഠിക്കുന്ന എന്റെ മോനെ ഭാര്യ പഠിപ്പിക്കുന്നത് കണ്ട് ഞാൻ ഞെട്ടി..
      ഞാൻ എട്ടാം ക്ലാസിൽ പഠിച്ചതാ....അവനിന്നൊന്നാം ക്ലാസില പഠിക്കുന്നത്....

      നന്നായിട്ടുണ്ട്.....നിന്റെ തൂലികയിൽ നിന്നും....ഇനിയും ഒരുപാട് സൃഷ്ടികൾ ജന്മമെടുക്കാനുണ്ട്....
      പ്രതീക്ഷിക്കുന്നു.......

      Delete
  2. ദാസന്‍ റേ ലോകം സൂപ്പര്‍ ആയി .. ഒരുപാട് കാലം ബ്ലോഗില്‍ അഭിരമിച്ചിരുന്നുവെങ്കിലും ഈ പോസ്റ്റ് കണ്ടില്ല.. മനോഹരമായി എഴുതി. ഏത് കാലത്തും വായിക്കാന്‍പറ്റിയ രീതിയില്‍. ഒരു സംശയം ഇതിപ്പൊ ഞാനീ പറയുന്നതൊക്കെ എപ്പൊ കണ്ടു? കേട്ടു... ശരിക്കും ഇവിടെ സംഭവിക്കുന്നത് തന്നെയാണിപ്പോഴും...

    ReplyDelete
  3. ദാസൻ ചേട്ടാ.നല്ല പോസ്റ്റ്‌.

    വേഗം എഴുതൂ.ലിങ്ക്‌ അയക്കുകയും വേണം.

    ReplyDelete