Total Pageviews

Sunday 27 January 2013

വെക്കേഷന്‍ കാഴ്ചകള്‍ - മൂന്ന്

വെക്കേഷന്‍ കാഴ്ചകള്‍ - മൂന്ന്


ട്രെയിന്‍ യാത്ര :-

ക്രിസ്ത്മസ്  ദിനത്തില്‍ ആണ് ചേര്‍ത്തല യാത്ര തീരുമാനിച്ചത് എന്ന് ടിക്കറ്റ്‌ എടുത്തു കഴിഞ്ഞാണ് ഓര്‍ത്തത്‌...........!. രാവിലെ ഒമ്പത് മണിയുടെ കുര്‍ള പിടിക്കാന്‍ വേണ്ടി 8.15 ആയപ്പോഴേക്കും സ്റ്റേഷന്‍ എത്തി. ഭാര്യയുടെ "ചൊറിച്ചില്‍"" അതി കഠിനം ആയിരുന്നു.!! ഇത്ര നേരത്തെ അവിടെ പോയി നിന്നിട്ട് എന്ത് ചെയാന... ഇത്ര പരിഭ്രമം പാടില്ല.. തുടങ്ങി അനവധി പരാതികള്‍ ഒന്നും മിണ്ടിയില്ല. സ്റ്റേഷനില്‍ എത്തിയപ്പോ എന്തുകൊണ്ടാണ് നേരത്തെ എത്താന്‍ തീരുമാനിച്ചത് എന്ന് ഭാര്യക്ക് ബോധ്യം വന്നു. വളരെ കഷ്ടപെട്ടാണ് പ്ലാട്ഫോമില്‍ എത്തി പെട്ടത്. ഭാഗ്യത്തിന് ട്രെയിന്‍ കൃത്യ സമയം പാലിക്കുന്നതായി "യാത്രികോം കൃപയാ ധ്യാനത്തില്‍" ഇരിക്കണം" എന്ന് അനൗന്‌സ്മെന്റ് വന്നു!. മുന്‍കൂട്ടി സ്ലീപര്‍ ടിക്കറ്റ്‌ എടുത്തതുകൊണ്ട് ഏതെങ്കിലും റിസര്‍വേഷന്‍ കംബാര്‌ട്ടുമെന്റില്‌ കയറി പറ്റാം . ഒറ്റക്കാണെങ്കില്‍ എങ്ങനെയെങ്കിലും തൂങ്ങി പിടിച്ചു, ഡോറില്‍ ഇരുന്നു യാത്ര ചെയാം. കുഞ്ഞു-കുട്ടി പരാധീനതകള്‍ ആയാല്‍ പിന്നെ അതൊന്നും നടക്കില്ല.

"ധ്യാനന്‍" പറഞ്ഞത് പ്രകാരം കൃത്യ സമയത്ത് തന്നെ വണ്ടി വന്നു. ആളുകള്‍ പരക്കം പാഞ്ഞു തുടങ്ങി. അതുവരെ എന്റെ പരിഭ്രമത്തെ കളിയാക്കികൊണ്ടിരുന്ന ഭൈമി മുന്‍പെങ്ങും കാണാത്ത  വിധം പരിഭ്രമിക്കാന്‍ തുടങ്ങി!. അപ്പു ആണെങ്കില്‍ ട്രെയിന്‍ കണ്ടപ്പോള്‍ തുള്ളി ചാടുന്നു. ഒരു വിധത്തില്‍ ആളുകള്‍ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ഓടി കഴിഞ്ഞു. ഞങ്ങളും പെട്ടി എടുത്തു ഓട്ടം തുടങ്ങി!!.... പ്രതീക്ഷിച്ചത് പോലെ തന്നെ മിക്കവാറും എല്ലാ ബോഗിയും ഫുള്‍ ആണ്!.. അങ്ങനെ തപ്പി നടന്നു ഭാഗ്യത്തിന് വലിയ തിരക്കില്ലാത്ത ഒരു സ്ഥലം കണ്ടെത്തി. ചാടി കയറി ഭാര്യയും, അപ്പുവും ഒഴിഞ്ഞു കിടക്കുന്ന ഒരു സിംഗിള്‍ ബെര്‍ത്ത്‌ കയ്യടക്കി!!.. ഞാന്‍ മനസ്സില്‍ വിചാരിച്ചു. കൊള്ളാമല്ലോ കാര്യം നൂറു പൊട്ടത്തരം ഉണ്ടെങ്കിലും എന്റെ ഭാര്യ ഒരു യുദ്ധം ജെയിച്ച പ്രതീതി ആയിരുന്നു എനിക്ക്.... പെട്ടി ഒക്കെ മുകളില്‍ വെച്ചു, ഭാര്യയും അപ്പുവും കൂടി ബെര്തിന്റെ ഒരു മൂലയില്‍ ഇരുന്നു. കുറച്ച അഹങ്കാരത്തോടെ മറ്റേ അറ്റത് ഞാനും!.... വണ്ടി ഇളകി കഴിഞ്ഞു!! ഹാവു !! സമാധാനമായി.... പക്ഷെ ആ സമാധാനം ഏതാണ്ട് കല്ലായി എത്തുന്ന വരെയേ ഉണ്ടായുള്ളൂ... ഒരു മധ്യവയസ്കന്‍ മുഖവും തുടച്ചു, തോര്‍ത്തും പെയിസ്റ്റും കയ്യില്‍ പിടിച്ചു ഞങ്ങളുടെ മുന്‍പില്‍ ചിരിച്ചു നില്കുന്നു!... എനിക്ക് പറ്റിയ അബദ്ധം മനസ്സിലായി. ഞാന്‍ ചാടി എഴുനേറ്റു പക്ഷെ - ഇവിടെയാണ്‌ കുഞ്ഞു-കുട്ടി പരാധീനതകളുടെ ഗുണം ഞാന്‍ മനസ്സിലാക്കിയത്‌!.. നേരം 9.30 ആയതിനാലും അപ്പുറത്തെ ബെര്തുകളില്‍ മിക്കവാറും എല്ലാവരും എഴുനേറ്റു കഴിഞ്ഞതിനാലും, ഞങ്ങള്‍ക്ക് അവിടെ കുടില്‍ കെട്ടി പാര്‍ക്കാന്‍ സമ്മതം തന്നു അദ്ദേഹം അപ്പുറത്ത് മാറി ഇരുന്നു.
വളരെ കുറച്ചു സമയം കൊണ്ട് അപ്പു അപ്പുറത് ഇരുന്നവരെ കയ്യിലെടുതിരിക്കുന്നു... ഇവന്‍ എന്റെ മകന്‍ തന്നെ. കാഴ്ചകള്‍ കാണുകയും ഇടക്ക് ഓരോ സംശയങ്ങള്‍ക്ക് എന്നാലാവും വിധം മറുപടി കൊടുക്കുകയും തുടര്‍ന്നുകൊണ്ടിരുന്നു!.....കുറ്റിപുറം കഴിഞ്ഞപ്പോള്‍ കണ്ട കാഴ്ച, "ഇന്ത്യയെ കണ്ടെത്താന്‍ ഗ്രാമങ്ങളില്കൂടി യാത്ര ചെയ്യണം" എന്നാ ഗാന്ധി വചനം ഞാന്‍ ശേരികും മനസ വരിച്ചു!! വണ്ടി ഷൊര്‍ണൂര്‍ എത്തിയപ്പോള്‍ ഒരു വഴിപാടു എന്നാ നിലക്ക് വടയും ദോശയും വാങ്ങി കഴിച്ചു. (കോഴിക്കോട്ടു നിന്ന് യാത്ര തുടങ്ങിയപ്പോ ഭാര്യയുടെ ആവശ്യം ഷോര്‍ണൂര്‍ നിന്നും "പാള പ്ലേറ്റില്‍" കിട്ടുന്ന ദോശയും വടയും വാങ്ങി തരണം എന്നതായിരുന്നു!... )

വണ്ടി ഷോര്‍ണൂര്‍ സ്റ്റേഷന്‍ വിട്ടു പതുക്കെ നീങ്ങി തുടങ്ങി. ഭാരതപുഴയുടെ കുറുകെ ഉള്ള പഴയ കൊച്ചി പാലത്തില്‍ കയറിയപ്പോള്‍ ആണ് ട്രെയിനില്‍ ആകെ കൂട്ടച്ചിരി പരത്തിയ  ആ മഹാ സംഭവം നടന്നത്!!
എന്തോ അത്ഭുതം കണ്ട മാതിരിയായിരുന്നു അപ്പു അത് പറഞ്ഞത്.

അപ്പു : അച്ഛാ.... ദാ  നോക്കു  മരുഭൂമിയില്‍ വെള്ളം കെട്ടി കിടക്കുന്നു!!.....  ട്രെയിനില്‍ എല്ലാവരും കൂട്ടച്ചിരി... ഞാനും ഭാര്യയും ആകെ വിളറി പോയി!. 
ഞാന്‍ : അപ്പു അത് മരുഭൂമിയല്ല അതാണ്‌ ഭാരതപുഴ!!.... കേരളത്തിലെ ഏറ്റവും വലിയ പുഴയാണ്. 
അപ്പു : എന്നെ പറ്റിക്കാന്‍  നോക്കണ്ട അച്ഛാ... പുഴ ഒഴുകും എന്നാണല്ലോ സ്കൂളില്‍ ടീച്ചര്‍ പടിപിച്ചു തന്നത്!!... 
എനിക്ക് ഉത്തരമില്ലായിരുന്നു...
അത് ഭാരതപുഴ ആണെന്നും, വേനല്‍ കാരണം വറ്റി വരണ്ടു കിടക്കുന്നതനെന്നും പറഞ്ഞു മനസ്സിലാക്കാന്‍ നോക്കി. നോ രക്ഷ..... അവസാനം ആ കൂട്ടത്തില്‍ ഉണ്ടായിരുന്ന മധ്യവയസ്കന്‍ എന്റെ പരിതാപ അവസ്ഥ കണ്ടു രക്ഷക്കെത്തി. ആര്‍ത്തു ചിരിച്ചവരോട് അദ്ദേഹം പറഞ്ഞു 

കുട്ടിയെ കുറ്റം പറയാന്‍ പറ്റില്ല.... കുട്ടി പുസ്തകത്തില്‍ കാണുന്ന മരുഭൂമി പോലെയാണ് ഇന്നത്തെ ഭാരതപുഴ... യഥാര്‍ത്ഥത്തില്‍ ഇത് നമ്മുടെ ഒക്കെ കണ്ണ് തുറപ്പിക്കണം .......

പിന്നെ ആലുവ എത്തി പെരിയാര്‍ കാണിച്ചു കൊടുക്കുന്ന വരെ അപ്പു 'മരുഭൂമിയില്‍" "' വെള്ളം കണ്ടതിനെ  പറ്റി ഇടക്കിടക്ക് ചോദിച്ചുകൊണ്ടിരുന്നു..... 

8 comments:

  1. Good one Vishnu. Its an eye opener.

    ReplyDelete
  2. അപ്പു : അച്ഛാ.... ദാ നോക്കു മരുഭൂമിയില്‍ വെള്ളം കെട്ടി കിടക്കുന്നു!!.....

    അപ്പുവിനു മരുഭൂമിയിലെ വെള്ളമായി എങ്കിലും നിളയെ കാണാന്‍ പറ്റി ..വരുന്ന തലമുറയ്ക്ക് അത് വെറും മണല്‍പാടം മാത്രം ആകും..അവരുടെ ചോദ്യങ്ങളുടെ മുന്നില്‍ നമ്മള്‍ ഓരോരുത്തരും ഉത്തരം മുട്ടി നില്‍ക്കേണ്ടിവരും ...നന്നായി എഴുതി വിഷ്ണു ..:)

    ReplyDelete
    Replies
    1. thanks chechi.. yes that is a reality!!.. which most of dont realise....

      Delete
  3. നിളയുടെ നിലവിളി... കുട്ടികള്‍ വേഗം കേള്‍ക്കും!
    അപ്പു, അവിടെ ഇരുന്നിരുന്ന മുതിര്‍ന്ന എല്ലാ മഹാന്‍മാര്‍ക്കും ഒരു കൊട്ട് തന്നതാണ്, ശരിക്കും. കാരണം ഉത്തരവാദികള്‍ അവരാണല്ലോ(നമ്മളാണല്ലോ).

    നന്നായി വിഷ്ണു. അപ്പൂനൊരുമ്മ.

    ReplyDelete
  4. പ്രിയപ്പെട്ട ദാസൻ ,

    എന്റെ തീവണ്ടിയും ഈ പാളങ്ങളിൽ കൂടി തന്നെ ഓടുന്നു . ഭാരതപുഴയിൽ വെള്ളം എത്ര ഉണ്ട് എന്നു ഇപ്പോഴും ശ്രദ്ധിക്കും. വെള്ളം കുറയുമ്പോൾ സങ്കടം വരും. അപ്പുവിന്റെ സംശയം തീര്ത്തും ന്യായം തന്നെ. :)

    അക്ഷരതെറ്റുകള ഒഴിവാക്കുക. പിന്നെ എന്തേ ഒന്നും എഴുതിയില്ല?

    ശുഭദിനം !

    സസ്നേഹം,

    അനു

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
    Replies
    1. Hi Kerala Tours,

      Last year I had visited Munnar with my family. Munnar is great place with a number of Tourist resorts providing a number of holiday packages including honeymoon packages.

      The landscape and climate of Munnar is so awesome that you will never forget!

      Delete