ബ്ലോഗൊർമ്മ
മാസങ്ങൾക്ക് ശേഷം ഇന്നിപ്പോ ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തി ഇരിയ്ക്കുമ്പോൾ വെറുതെ ഭൂതകാലത്തെകുറിച്ചു ഓർത്തുപോയി ! .. അങ്ങനെ ഓർത്തോർത്തു എത്തി നിന്നത് ബ്ലോഗെഴുത്തു കാലഘട്ടത്തിൽ. അവിടുന്ന് അങ്ങൊട് മുന്നോട്ട് പോകാൻ മനസ്സിനൊരു മടി ... എന്നാൽ ശരി മനസ്സിന്റെ ആഗ്രഹം തന്നെ നടക്കണമല്ലോ ! ( എല്ലായിപ്പോഴും നടക്കണമെന്നില്ല) അങ്ങനെ ബൂലോഗത്തിൽ കയറി പ്രൊഫൈൽ !!! ആ സത്യം തിരിഞ്ഞെറിഞ്ഞു ഞാൻ ഞെട്ടി !!!
"BLOGER SINCE JANUARY 2017 !!"
ഓർക്കുട്ട് മരിച്ചു ഫേസ്ബുക്കും വാട്സാപ്പും ജനിയ്ക്കുന്നതിനു ഇടയിലുള്ള ഒരു കാലഘട്ടമായിരുന്നു ബ്ലോഗെഴുത്തുകാലം ! തോന്നുന്നത് അപ്പപ്പോൾ കുറിപ്പുകൾ ആക്കി വെച്ച് പിനീട് ഒരു ത്രെഡ് ആവുമ്പോൾ ബ്ലോഗ് ആക്കി മാറ്റുന്ന ആ രീതിയ്ക്ക് ഒരു അന്ത്യം വന്നത്, മനസ്സിൽ തോന്നുന്നത് അപ്പപ്പോൾ പങ്കുവെക്കാനുള്ള വേദിയായി ഫേസ്ബുക്ക് മാറികഴിഞ്ഞപ്പോൾ ആണ് !! .... ഫസ്ബുക്ക് വന്നതോടെ വേറെ ഒന്നിനും സമയമില്ലെന്ന് നമ്മൾ സ്വയം തീരുമാനിച്ചു! ഇൻസ്റ്റന്റ് എഴുത്തും, അപ്പപ്പോൾ കിട്ടുന്ന പ്രതികരണവും, അതിനുള്ള മറു പ്രതികരണവും എന്ന രീതി വന്നതോടെ ബ്ലോഗെഴുത്തും നിലച്ചു ! എന്നാൽ ഫേസ്ബുക്കും മോശമായ രീതിയിൽ സമൂഹത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് കഴിഞ്ഞ കുറെ നാളുകളായി കണ്ടു വരുന്നത് !!
ആയതിനാൽ ഫേസ്ബുക്കിലെയും, വാട്സാപ്പിലെയും തത്സമയ പോർവിളികളും, ന്യായീകരണങ്ങളും പരിമിതപ്പെടുത്തി വീണ്ടും ബ്ലോഗെഴുത്തിലേക്ക് തിരിച്ചുപോവാൻ ഇപ്പോൾ മനസ്സ് കൊതിക്കുന്നു !!
No comments:
Post a Comment